(ഏബ്രഹാം തോമസ്, ഡാളസ്)
നാലഞ്ച് ദിവസത്തിനുള്ളില്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന്റെ ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റില്‍ ആരംഭിക്കും. ജനുവരി 6ന് തന്റെ അനുയായികളെ ഇളക്കിവിട്ട് അക്രമത്തിന് പ്രേരിപ്പിച്ചു എന്ന് ട്രമ്പിനെതിരായുള്ള കുറ്റപത്രത്തിലെ പ്രധാന ആരോപണം പറയുന്നു. ഇത് പ്രതിരോധിക്കുവാന്‍ തിരഞ്ഞെടുപ്പു നടപടികളും ഫലവും മോഷ്ടിച്ചുകൊണ്ടുപോയി എന്നാണ് ട്രമ്പിന്റെയും അനുയായികളുടെയും പ്രധാന പ്രത്യാരോപണം. എന്നാല്‍ ഈ വാദത്തിന് അമിതപ്രാധാന്യം നല്‍കരുതെന്ന് ട്രമ്പ അഭിഭാഷക ടീമിനോട് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ അഭ്യര്‍ത്ഥിച്ചു. ഈ ആരോപണം പല തവണ ആവര്‍ത്തിച്ചതാണ്, കോടതി ഉള്‍പ്പെടെ പല കേന്ദ്രങ്ങളും തള്ളിയതാണെന്ന് അമേരിക്കന്‍ ജനതയ്ക്ക് അറിയാം. വീണ്ടും ഈ വാദം ആശ്രയിക്കുന്നത് ഫലപ്രദമാവില്ല എന്നതാണ് കാരണം.
യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റീസാണ് സെനറ്റ് വിചാരണയില്‍ അദ്ധ്യക്ഷം വഹിക്കുക. ഇംപീച്ച് ചെയ്യുവാന്‍ സെനറ്റിന്റെ മുന്നില്‍ രണ്ട് വോട്ട് (67 വോട്ടുകള്‍) ആവശ്യമാണ്. സെനറ്റിന് ശിക്ഷിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഒരു പ്രസിഡന്റ് ഇംപീച്ച് ചെയ്യപ്പെട്ടതായി കണക്കാക്കും. എന്നാല്‍ അധികാരത്തില്‍ നിന്ന് ഒഴിവാക്കുകയില്ല. 1998 ല്‍ പ്രസിഡന്റ് ക്ലിന്റന്റെയും 1868 പ്രസിഡന്റ് ജോണ്‍സന്റെയും കാര്യത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്. ഏറ്റവും കൂടിയ ശിക്ഷ പ്രസിഡന്റിനെ സ്ഥാനത്തു നിന്ന് മാറ്റുകയാണ്, വാണ്ടര്‍ബെല്‍റ്റ് യൂണിവേഴ്‌സിറ്റിയിലെ ലോ പ്രഫസര്‍ സൂസന്ന ഷെറി പറഞ്ഞു. എന്നാല്‍ ട്രമ്പ് പ്രസിഡന്റ് സ്ഥാനത്തില്ല. ആ സ്ഥാനത്ത് നിന്ന് ഒഴിവാക്കുന്ന പ്രശ്‌നമില്ല
സെനറ്റിന് പ്രസിഡന്റിനെ സ്ഥാനത്തുനിന്ന് ഒഴിവാക്കാനാകും. ഭാവിയില്‍ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുവാനും കഴിയും. എന്നാല്‍ ജയിലിലേയ്ക്ക അയയ്ക്കുവാന്‍ അധികാരമില്ല. അധികാരപ്രസ്ഥാനത്തെത്തുന്നതിന് അയോഗ്യത കല്പിക്കുന്നത് മറ്റൊരു നടപടിക്രമത്തിലൂടെയാണ്. കേവല ഭൂരിപക്ഷം മാത്രം മതി ഇത് പാസാവാന്‍. ഏറ്റവും വലിയ ശിക്ഷ പ്രസിഡന്റിന്റെ ഓഫീസില്‍ നിന്നും മാറ്റുക എന്നതാണ്. ഷെറി പറയുന്നത് തുടര്‍ന്ന് ഈ വ്യക്തിയെ കുറ്റക്കാരനെന്ന് കാണുവാനും വിചാരണ നടത്തുവാനും വിധി പ്രസ്താവിക്കുവാനും ശിക്ഷിക്കുവാനും നിയമത്തില്‍ വകുപ്പുകള്‍ ഉണ്ട്. ഡിസംബര്‍ 2019 ലെ ഇംപീച്ച്‌മെന്റിന് ശേഷം 2020 ല്‍ വീണ്ടും ട്രമ്പ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ഡിസംബര്‍ 19,1998 ല്‍ ഇംപീച്ച് ചെയ്യപ്പെട്ടതിന്‌ശേഷവും ക്ലിന്റണ്‍ അധികാരത്തില്‍ തുടര്‍ന്നു. സെനറ്റ് നടപടികള്‍ ട്രമ്പിന്റെ രാഷ്ട്രീയഭാവിയെ രൂക്ഷമായി ബാധിച്ചേക്കാം.
ട്രമ്പിനെ ഇംപീച്ച് ചെയ്യുവാന്‍ ജനപ്രതിനിധി സഭ തീരുമാനിച്ചത് 2019 ഡിസംബര്‍ 18നാണ്. മൂന്നാഴ്ച നീണ്ടുനിന്ന സെനറ്റ് വിചാരണയ്ക്ക് ശേഷം ട്രമ്പ് കുറ്റ വിമുക്തനായി, ജോണ്‍സണ്‍ വിചാരണ നേരിട്ടത് 1868ലായിരുന്നു. ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് സ്റ്റാന്‍ഡന്‍ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു. ക്ലിന്റന്റെ ഇംപീച്ച്‌മെന്റ് വൈറ്റ് ഹൗസ് ഇന്റേണ്‍ മൊണിക്ക ലെവിസ്‌കിയുമായുള്ള ബന്ധത്തിന്റെ കവറപ്പ് മൂലമായിരുന്നു. സെനറ്റില്‍ ഇംപീച്ച് ചെയ്യുവാന്‍ 22 വോട്ടുകളുടെ കുറവ് മൂലം കഴിഞ്ഞില്ല. പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ വാട്ടര്‍ഗേറ്റ് സ്‌കാന്‍ഡലില്‍ മൂന്ന് ആര്‍ട്ടിക്കിള്‍സ് ഓഫ് ഇംപീച്ച്‌മെന്റ് നേരിട്ടു. അന്വേഷണം തടസപ്പെടുത്തി, ഭവനഭേദനം സംബന്ധിച്ച കുറ്റകൃത്യങ്ങള്‍ മറച്ചുവച്ചു എന്നിവയായിരുന്നു ആരോപണങ്ങള്‍. നിക്‌സണ്‍ തനിക്കെതിരെയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ പ്രസിഡന്റ് സ്ഥാനം രാജിവച്ചു
പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ വ്യാജമായിരുന്നു എന്ന ആരോപണവുമായി മുന്നോട്ടുപോകുന്നത് തിരിച്ചടിക്ക് കാരണമാകും എന്ന് റിപ്പബ്ലിക്കന്‍ സെനറ്റര്‍മാര്‍ മുന്നറിയിപ്പു നല്‍കി. ഈ ആരോപണം ബോദ്ധ്യം വരുത്തുവാന്‍ പ്രയാസമാണെന്നും രാഷ്ട്രീയമായി ഒരു വാദം ജയിക്കുകയല്ല ഇപ്പോള്‍ വേണ്ടതെന്നും റിപ്പ.സെന.കെവിന്‍ ക്രേമര്‍(നോര്‍ത്ത് ഡക്കോട്ട) പറഞ്ഞു. കഴിഞ്ഞ ആഴ്ച 50 റിപ്പ.സെനറ്റര്‍മാരില്‍ 45 പേര്‍ ഒരു മുന്‍പ്രസിഡന്റിനെതിരെ സെനറ്റില്‍ ഒരു ഇംപീച്ച്‌മെന്റ് ട്രയല്‍ നടത്തുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് ഒരു പ്രോസീഡുറല്‍ മോഷന്‍ പാസാക്കി. കാരണം ആ വ്യക്തി സ്ഥാനം ഒഴിഞ്ഞതാണ്. ഇങ്ങനെ ഒരു പ്രമേയം 45 സെനറ്റര്‍മാരുടെ പിന്തുണയോടെ പാസായത് ഒരു വിജയമായി കണക്കാക്കണമെന്നും ക്രേമര്‍ പറഞ്ഞു. ഇന്ത്യാനയില്‍ നിന്നുള്ള റിപ്പ.സെന.മൈക്ക് പ്രൊസീഡ്യുറല്‍ ഓര്‍ഗുമെന്‌റ്‌സ് വളരെ ശക്തമായ പ്രതിരോധമാണെന്നും ഇവ ഇതിനകം തന്നെ ഫലപ്രദമായി പ്രവര്‍ത്തിച്ച് തുടങ്ങിയിട്ടുണ്ടെന്നും പറഞ്ഞു.
ട്രമ്പിന്റെ പ്രധാന ഡിഫന്‍സ് അറ്റേണി ബ്രൂസ് കാസ്റ്റര്‍ ഇലക്ഷന്‍ വാസ് സ്റ്റോളന്‍ എന്ന പ്രതിരോധ വാദത്തില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ സാങ്കേതിക വാദമുഖത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്ന് പറഞ്ഞു. ഇതിനിടെ സാക്ഷികളെ വിളിക്കുന്നതിനെ ചൊല്ലി ഡെമോക്രാറ്റ്, റിപ്പബ്ലിക്കന്‍ കക്ഷികളില്‍ വാക്‌പോര് മുറുകുകയാണ്. കൂടുതല്‍ സാക്ഷികളെ വിസ്തരിക്കണമെന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുമ്പോള്‍ ഏറ്റവും കുറവ് സാക്ഷികള്‍ മതി എന്നാണ് റിപ്പബ്ലിക്കനുകളുടെ പക്ഷം. ട്രമ്പിന്റെ രണ്ടാമത്തെ ഇംപീച്ച്‌മെന്റ് വിചാരണ സെനറ്റില്‍ നടക്കുമ്പോള്‍ എത്ര ദിവസം നീളുമെന്നോ എങ്ങനെ അവസാനിക്കുമെന്നോ എന്തായിരിക്കും പ്രത്യാഘാതങ്ങള്‍ എന്നോ പ്രവചിക്കുക വയ്യ.