ന്യൂയോര്‍ക്ക്: തിമിംഗലത്തിന്റെ വായയ്ക്കുള്ളില്‍ അകപ്പെട്ട ഞണ്ടുപിടിത്തക്കാരന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു.മൈക്കലിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ആ അനുഭവം ഉണ്ടായത്.അമേരിക്കയിലെ മസചുസെറ്റ്‌സിലാണ് സംഭവം നടന്നത്.
മസച്ചുസെറ്റ്‌സ് പ്രൊവിന്‍സ് ടൗണ്‍ തീരത്ത് ചെമ്മീന്‍വേട്ടക്കായി ഇറങ്ങിയതായിരുന്നു മൈക്കല്‍. പതിനാല് മീറ്റര്‍ താഴ്ചയില്‍ നില്‍ക്കെ പെട്ടെന്ന് ഒരു തിമിംഗലം വാ പിളര്‍ത്തി എത്തുകയായിരുന്നുവെന്ന് മൈക്കല്‍ പറയുന്നു. സ്രാവാണെന്ന് ആദ്യം കരുതിയെങ്കിലും പിന്നീട് തിമിംഗലമാണെന്ന് മനസിലായി. കണ്ണടച്ച് തുറക്കുന്നതിനുള്ളില്‍ തിമിംഗലത്തിന്റെ വായിലായി. കണ്ണിലാകെ ഇരുട്ട് പടര്‍ന്നു. പല്ലില്ലാതിരുന്നതിനാല്‍ വേദന അനുഭവപ്പെട്ടില്ല. മരണം ഉറപ്പിച്ച നിമിഷത്തില്‍ മനസില്‍ കുടുംബാംഗങ്ങളുടെ മുഖം തെളിഞ്ഞു. നിമിഷങ്ങള്‍ക്കുള്ളില്‍ ജലോപരിതലത്തിലെത്തി തിമിംഗലം വാ തുറന്ന് തന്നെ പുറന്തള്ളിയെന്ന് മൈക്കല്‍ പറഞ്ഞു.
മൈക്കിളിനെ കാണാതെ തിരച്ചില്‍ നടത്തുകയായിരുന്ന സഹപ്രവര്‍ത്തകര്‍ ഓക്‌സിജന്‍ ഉപകരണത്തില്‍നിന്നുള്ള കുമിളകള്‍ കണ്ടു. അവര്‍ നീന്തിയെത്തി, അയാളെ ബോട്ടില്‍ കയറ്റി ആശുപത്രിയില്‍ എത്തിച്ചു.കാല്‍മുട്ടിന് ചെറിയ പ്രശ്‌നം ഉള്ളതല്ലാതെ മറ്റ് പ്രശ്‌നം ഒന്നുമില്ലായിരുന്നു. മണിക്കൂറുകള്‍ക്കകം അയാളെ ഡിസ്ചാര്‍ജ് ചെയ്തു.ജീവന്‍ തിരിച്ചുകിട്ടിയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നാണ് മൈക്കല്‍ പറയുന്നത്.