17.1 C
New York
Saturday, August 13, 2022
Home US News തിങ്കളാഴ്ച ഡാളസ്സില്‍ കോവിഡ് രോഗികളുടെ എണ്ണം 455-മരണം എട്ട്

തിങ്കളാഴ്ച ഡാളസ്സില്‍ കോവിഡ് രോഗികളുടെ എണ്ണം 455-മരണം എട്ട്

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാളസ്: ഡാളസ്സ് കൗണ്ടിയില്‍ മെയ് 3 തിങ്കളാഴ്ച 455 പുതിയ കോവിഡ് കേസ്സുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എട്ട് പേര്‍ കോവിഡിനെ തുടര്‍ന്ന് മരിക്കുകയും ചെയ്തതായി ഡാളസ് കൗണ്ടി ആരോഗ്യവകുപ്പു അധികൃതര്‍ പറഞ്ഞു. മരിച്ചവരില്‍ 50 മുതല്‍ 80 വയസ്സു പ്രായമുള്ളവര്‍ ഉള്‍പ്പെടുന്നു. ഞായറാഴ്ച കോവിഡ് സ്ഥിതിവിവരണ കണക്കുകള്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യാറില്ല. ഇതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 299411 ആയി മരണം 3908.

ഡാളസ് കൗണ്ടിയില്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണത്തില്‍ കുറവ് വന്നതായും, എന്നാല്‍ ആയിരക്കണക്കിനാളുകള്‍ വാക്‌സിനേഷന്‍ സ്വീകരിക്കുന്നുണ്ടെന്നും കൗണ്ടി ജഡ്ജി ജെങ്കിന്‍സ് എഴുതി തയ്യാറാക്കിയ പ്രസ്താവനയില്‍ ചൂണ്ടികാട്ടുന്നു.

ഡാളസ്സില്‍ പ്രതിനിധം ശരാശരി 240 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുന്നു. കഴിഞ്ഞ പതിനാലു ദിവസം ശരാശരി 263 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാന റിപ്പോര്‍ട്ടനുസരിച്ചു ഡാളസ്സില്‍ ഇതുവരെ 1007476 പേര്‍ക്ക് കോവിഡ് ഒരു ഡോസ് വാക്‌സിന്‍ ലഭിച്ചതായി പറയുന്നു.

പൊതുവെ ടെക്‌സസില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ് അനുഭവപ്പെടുന്നുണ്ട്. സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചവര്‍ ഇതുവരെ 2889561 പേരാണ്. ടെക്സ്സില്‍ ജനജീവിതം സാധാരണനിലയിലേക്ക് മടങ്ങുകയാണ്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജിദ്ദ നവോദയ യൂണിറ്റ് കൺവൻഷനുകൾ പുരോഗമിക്കുന്നു

ജിദ്ദ നവോദയ ഖാലിദ് ബിൽ വലീദ് ഏരിയ കമ്മിറ്റിക്ക് കീഴിലെ അൽ വഹ സഹ്റാൻ യൂണിറ്റ് കൺവൻഷൻ സഖാവ് ധീരജ് നഗറിൽ സെൻട്രൽ കമ്മിറ്റി അംഗം സഖാവ് യൂസുഫ് മേലാറ്റൂർ ഉത്ഘാടനം ചെയ്തു....

ഏഴ് നൂറ്റാണ്ടിന്റെ കഥ പറയും വിഗ്രഹപ്പെരുമ

കുഞ്ഞിമംഗലം ഗ്രാമത്തിന്റെ ശില്‍പ്പ പാരമ്പര്യത്തിന് ഏഴ് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. തലമുറകള്‍ കൈമാറി വന്ന ഈ അതുല്യ കരവിരുതുമായി വെങ്കല പൈതൃക ഗ്രാമത്തിന്റെ പെരുമക്ക് മാറ്റുകൂട്ടുകയാണ് കുഞ്ഞിമംഗലം മൂശാരിക്കൊവ്വലിലെ 'വിഗ്രഹ' സ്വയംസഹായ സംഘം. സാംസ്‌കാരിക...

അപ്പർ ഡാർബി സ്കൂൾ ഡിസ്ട്രിക്ട്, അധ്യാപകരെയും സപ്പോർട്ട് സ്റ്റാഫിനെയും തേടി ജോബ് ഫെയർ (തൊഴിൽ മേള) നടത്തി

അപ്പർ ഡാർബി ടൗൺഷിപ്പ് - സ്കൂളിൽ അധ്യനവർഷം ആരംഭിക്കുമ്പോൾ അധ്യാപകരുടെയും, സഹായികളുടെയും ഒഴിവുകൾ നികത്തി ജീവനക്കാരെ കണ്ടെത്തുന്നതിനായി ഡെലവെയർ കൗണ്ടി സ്കൂൾ ജില്ല വ്യാഴാഴ്ച തൊഴിൽ മേള നടത്തി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ഓൺ-ദി-സ്‌പോട്ട് റിക്രൂട്ട്...

ഹര്‍ ഘര്‍ തിരംഗ: ദേശീയ പതാകയുടെ പ്രഭയില്‍ പത്തനംതിട്ട ജില്ല

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരിക്കുന്ന ഹര്‍ഘര്‍ തിരംഗ പ്രചാരണത്തിന് തുടക്കം കുറിച്ച് വീടുകളില്‍ ദേശീയ പതാക ഉയര്‍ത്തുന്നതിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പത്തനംതിട്ടയില്‍ നിര്‍വഹിച്ചു. പി...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: