17.1 C
New York
Monday, September 20, 2021
Home US News താലിബാൻ ആക്രമണം രൂക്ഷം അഫ്‌ഗാൻ വിടാന്‍ യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം:

താലിബാൻ ആക്രമണം രൂക്ഷം അഫ്‌ഗാൻ വിടാന്‍ യുഎസ് പൗരന്മാര്‍ക്ക് നിര്‍ദേശം:

റിപ്പോർട്ട്: പി.പി. ചെറിയാൻ


വാഷിംഗ്ടൺ: താലിബാൻ ആക്രമണം രൂക്ഷമായതോടെ അഫ്ഗാനിസ്ഥാൻ വിടാൻ സ്വന്തം പൗരന്മാർക്ക് നിർദേശം നൽകി .യുഎസ്. അമേരിക്കൻ പൗരന്മാർ എത്രയും വേഗം അഫ്‌ഗാൻ വിടണം. പൗരന്മാരെ സംരക്ഷിക്കാനും സഹായിക്കാനുമുള്ള സാഹചര്യം പരിമിതമാണെന്നും കാബൂളിലെ യുഎസ് സ്ഥാനപതി കാര്യാലയം ശനിയാഴ്ച അറിയിച്ചു.


അഫ്ഗാനിസ്ഥാനിൽ ആക്രമണവും ഭീഷണിയും രൂക്ഷമായ പശ്ചാത്തലത്തിലാണ് തീരുമാനം. മടങ്ങിപ്പോകാൻ ലഭ്യമാകുന്ന വിമാന സർവീസുകൾ ഉപയോഗിക്കാം. വാണിജ്യ വിമാനങ്ങളിൽ സഞ്ചരിക്കാനുള്ള സാമ്പത്തികാവസ്ഥയില്ലാത്തവർക്ക് ടിക്കറ്റ് എടുക്കാൻ പ്രത്യേക വായ്പകൾ നൽകും. സ്വന്തം പൗരന്മാർ എത്രയും വേഗം മടങ്ങിപ്പോകുക മാത്രമാണ് ലക്ഷ്യമെന്നും യുഎസ് സ്ഥാനപതി കാര്യാലയം അറിയിച്ചു.


അഫ്ഗാൻ സർക്കാരും താലിബാനും തമ്മിലുള്ള പോരാട്ടം നേർക്കുനേർ എത്തിയതോടെയാണ് മടങ്ങിപ്പോകാൻ സ്വന്തം പൗരന്മാർക്ക് യുഎസ് നിർദേശം നൽകിയിരിക്കുന്നത്. ആശങ്കപ്പെടുത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണത്തിൽ കുറവ് വരുത്തി. അഫ്ഗാനിസ്ഥാനിലെ സാഹചര്യം വൈറ്റ് ഹൗസ് നിരീക്ഷിക്കുന്നുണ്ട്. “അവിടുത്തെ സാഹചര്യം ഞങ്ങൾ നിരീക്ഷിക്കുകയാണ്. താലിബാൻ്റെ നിയന്ത്രണത്തിലുള്ള ഭാഗങ്ങളിൽ ആക്രമണവും സംഘർഷവും വർധിച്ചു. പ്രതികാരബുദ്ധിയോടെയുള്ള ആക്രമണങ്ങളിൽ അഫ്ഗാൻ പൗരന്മാർ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്”- എന്നും വെള്ളിയാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ വൈറ്റ് ഹൗസ് വക്താവ് ജെന്‍ പ്സാകി പറഞ്ഞു.

അഫ്ഗാൻ സർക്കാരിൻ്റെ മാധ്യമവിഭാഗം മേധാവി ദവ ഖാൻ മിനപാലിനെ താലിബാൻ ഭീകരർ വർധിച്ചിരുന്നു. സർക്കാർ ഉദ്യോഗസ്ഥരെ ലക്ഷ്യമാക്കിയുള്ള ആക്രമണങ്ങൾ വർധിപ്പിക്കുമെന്ന ഭീഷണിയും നൽകിയിട്ടുണ്ട്. താത്കാലിക പ്രതിരോധമന്ത്രി ബിസ്‌മില്ല മുഹമ്മദിയുടെ വീടിന് നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് സർക്കാരുമായി ബന്ധപ്പെട്ടുള്ളവരെ ലക്ഷ്യം വെക്കുന്നുവെന്ന് താലിബാൻ അറിയിച്ചത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: