17.1 C
New York
Tuesday, September 21, 2021
Home US News താലിബാൻ്റെ തനിനിറം പുറത്ത്; സ്ത്രീകൾ പ്രസവിക്കാൻ ഉള്ളവരാണ്, മന്ത്രിമാരാകേണ്ടവരല്ല

താലിബാൻ്റെ തനിനിറം പുറത്ത്; സ്ത്രീകൾ പ്രസവിക്കാൻ ഉള്ളവരാണ്, മന്ത്രിമാരാകേണ്ടവരല്ല

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാർ പ്രഖ്യാപനത്തിന് പിന്നാലെ സ്ത്രീവിരുദ്ധ പരാമർശവുമായി താലിബാൻ വക്താവ്. സ്ത്രീകൾ പ്രവസിക്കാനുള്ളവരാണെന്നും അവർ മന്ത്രിമാർ ആകേണ്ടവരല്ലെന്നുമായിരുന്നു താലിബാൻ വക്താവ് സയീദ് സക്കീറുള്ള ഹാഷ്മി പറഞ്ഞത്. ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവിന്റെ പ്രതികരണം.

താലിബാൻ മന്ത്രിസഭയിൽ വനിതാ പ്രാതിനിധ്യമില്ലെന്നതിനെ സംബന്ധിച്ച ചോദ്യത്തിനായിരുന്നു ഹാഷ്മിയുടെ പ്രതികരണം. ടോളോ ന്യൂസിനു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു താലിബാൻ വക്താവിന്റെ ഈ വാക്കുകൾ.

സ്ത്രീകൾക്ക് ഒരിക്കലും മന്ത്രിമാരാകാൻ സധിക്കില്ല, അത്തരത്തിൽ ഒരു ഭാരം അവരുടെ ചുമലിൽ വെച്ചു കൊടുക്കാൻ സാധിക്കില്ല. ആ ആഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. ആ ആഭാരം അവർക്ക് താങ്ങാൻ സാധിക്കില്ല. സ്ത്രീകൾ മന്ത്രിസഭയിൽ ഉണ്ടാവുക എന്നത് അടിസ്ഥാനപരമായ കാര്യമല്ല, അവർ പ്രസവിക്കാനുള്ളവരാണ്. നിലവിൽ അഫ്ഗാനിസ്താനിൽ പ്രതിഷേധം നടത്തുന്ന സ്ത്രീകളിൽ ഭൂരിഭാഗം പേരും അഫ്ഗാൻ സ്ത്രീകളല്ല. അഭിമുഖത്തിൽ ഹാഷ്മി പറഞ്ഞു.

ആഗോളതലത്തിൽതന്നെ ഭീകരപ്പട്ടികയിൽ ഉൾപ്പെട്ടവരെയാണ് താലിബാൻ മന്ത്രിമാരിൽ പ്രധാനികളായി നിയമിച്ചിരിക്കുന്നത്. സ്ത്രീകളെ തൊഴിൽ ചെയ്തു ജീവിക്കുന്നതിൽനിന്ന് വിലക്കില്ലെന്ന് താലിബാൻ അധികാരത്തിലെത്തുമ്പോൾ പ്രഖ്യാപിച്ചിരുന്നെങ്കിലും അഫ്ഗാനിൽനിന്നും പുറത്തുവരുന്നത് വിപരീത വാർത്തകളാണെന്നാണു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്

COMMENTS

1 COMMENT

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ആലപ്പുഴ തോട്ടപ്പള്ളിയിൽ കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ നഴ്സിനെ തലക്കടിച്ചു വീഴ്ത്തി; തട്ടിക്കൊണ്ടു പോകാൻ ശ്രമം

കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. മെഡിക്കൽ കോളജ് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക സുബിനയെ ആണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചത്. തിങ്കളാഴ്ച രാത്രി 11.30നാണ്...

27 ന് ഭാരത് ബന്ദ്,കേരളത്തില്‍ ഹര്‍ത്താലിന് ആഹ്വാനം

കേന്ദ്ര ഗവര്‍ണമെന്റിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് കേരളത്തില്‍ ഹര്‍ത്താലായി ആചരിക്കും. സെപ്റ്റംബര്‍ 27ന് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്ത് ഹര്‍ത്താലായി ആചരിക്കാന്‍ സംയുക്ത ട്രേഡ് യൂണിയന്‍ സമിതി തീരുമാനിച്ചു....

പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ യു.എസിലേക്ക്.

അഫ്ഗാനിസ്താനില്‍ താലിബാന്‍ സര്‍ക്കാര്‍ രൂപവത്കരണം നടക്കുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ നിര്‍ണായക അമേരിക്കന്‍ സന്ദര്‍ശനം. പ്രസിഡന്റ് ജോ ബൈഡനുമായും ഉന്നത ഉദ്യോഗസ്ഥരുമായും ക്വാഡ് രാഷ്ട്രനേതാക്കളുമായും ചര്‍ച്ചനടത്തുന്നതിനാണ് ബുധനാഴ്ച മോദി അമേരിക്കയിലെത്തുന്നത്. വൈകീട്ട് ന്യൂയോര്‍ക്കിലേക്കു മടങ്ങുന്ന മോദി അടുത്തദിവസം...

ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച

ആ​ല​പ്പു​ഴയിലെ ക​ല്ല‍ു​പാ​ല​ത്തി​നു സ​മീ​പ​ത്തെ സ്വ​കാ​ര്യ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ടി​ന്‍റെ വി​റ​കു​പു​ര പൊ​ളി​ക്കു​ന്ന​തി​നി​ടെ ക​ണ്ടെ​ത്തി​യ മ​നു​ഷ്യ​ന്‍റെ അ​സ്ഥി​കൂ​ട​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ കൂ​ടു​ത​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ബു​ധ​നാ​ഴ്ച ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ്...
WP2Social Auto Publish Powered By : XYZScripts.com
error: