17.1 C
New York
Friday, September 17, 2021
Home Kerala താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

താലിബാന്റെ നിയന്ത്രണത്തിലുള്ള നൂറിസ്ഥാൻ മേഖലയിൽ മിന്നൽ പ്രളയം; 113 മരണം, ഇരുപതിലേറെ ആളുകളെ കാണാതായി

കാബൂൾ: താലിബാൻ നിയന്ത്രിത അഫ്ഗാൻ മേഖലയിൽ മിന്നൽ പ്രളയം. നൂറിസ്താൻ മേഖല പൂർണമായും വെള്ളത്തിനടിയിലായി. മരണസംഖ്യ 113 ആയി. ഇരുപതിലേറെ ആളുകളെ കാണാതായി. പ്രദേശത്ത് താലിബാൻ നിയന്ത്രണം നിലനിൽക്കുന്നതിനാൽ അഫ്ഗാൻ അധികൃതർക്ക് മേഖലയിലേക്ക് കടന്നു ചെല്ലാൻ സാധിച്ചിട്ടില്ല.

തലസ്ഥാനനഗരം കാബുളിൽ നിന്ന് 200 കിലോമീറ്റർ അകലെയുള്ള കാംദേഷ് ജില്ലയിൽ പെയ്ത പെരുമഴയാണ് പ്രളയത്തിനു വഴിവച്ചത്. വിദൂരമേഖലയാണ് ഇത്. ജില്ലയിലെ മിയാർദിഷ് എന്ന ഗ്രാമം പൂർണമായും ഒഴുകിപ്പോയി. പ്രദേശത്തെ വീടുകളെല്ലാം തകർന്നിട്ടുണ്ട്. മുന്നൂറോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പ്രദേശത്തെ ബന്ധിപ്പിക്കുന്ന ഏഴ് പാലങ്ങൾ വെള്ളപ്പൊക്കത്തിൽ പൂർണമായും തകർന്നു. റോഡ് ഗതാഗതം പൂർണമായും സ്തംഭിച്ചിരിക്കുകയാണ്.

സർക്കാർ അധികൃതർ തങ്ങളുടെ മേഖലയിലേക്കു പ്രവേശിക്കുന്നതിൽ താലിബാനും അനുകൂല നിലപാടല്ല ഉള്ളത്.അഫ്ഗാൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ കീഴിലുള്ള സന്നദ്ധപ്രവർത്തകർ മേഖല സന്ദർശിക്കുകയും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്. അതിനിടെ മെയ് ആദ്യവാരത്തോടെ പ്രദേശത്ത് ആരംഭിച്ച താലിബാൻ ആക്രമണം രൂക്ഷമായിരിക്കുകയാണ്. കാണ്ഡഹാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ താലിബാൻ പിടിമുറുക്കിയ സാഹചര്യത്തിൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് കൂട്ടത്തോടെ പലായനം ചെയ്യുന്നത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com