17.1 C
New York
Wednesday, December 1, 2021
Home US News താങ്ക്സ് ഗിവിംഗിന് മുമ്പ് 14000 ഹൂസ്റ്റൺ ക്രോഗർ ജീവനക്കാർ സമരത്തിലേക്ക്

താങ്ക്സ് ഗിവിംഗിന് മുമ്പ് 14000 ഹൂസ്റ്റൺ ക്രോഗർ ജീവനക്കാർ സമരത്തിലേക്ക്

റിപ്പോർട്ട്: പി. പി. ചെറിയാൻ

ഹൂസ്റ്റൺ: ഹൂസ്റ്റൺ ക്രോഗർ ജീവനക്കാർക്ക് മുന്നോട്ടുവെച്ച ആവശ്യങ്ങൾ അംഗീകരിക്കുവാൻ മാനേജ്മെന്റ് വിസമ്മതിക്കുകയാണെങ്കിൽ താങ്ക്സ്ഗിവിംഗിന് മുമ്പ് ഏതു ദിവസവും ജോലി ബഹിഷ്ക്കരിക്കുമെന്ന് യൂണിയൻ.

2020 ഏപ്രിൽ മുതൽ ക്രോഗർ ജീവനക്കാർ പുതിയ കോൺട്രാക്റ്റ് ഒപ്പുവെക്കണമെന്ന് നിരന്തരമായി ആവശ്യപ്പെട്ടിരുന്നുവെങ്കിലും മാനേജ്മെന്റ് ഇതുവരെ അതിന് തയ്യാറായിട്ടില്ലാ എന്നാണ് യൂണിയൻ ആരോപിക്കുന്നത്.

കഴിഞ്ഞ ആഴ്ച ചേർന്ന യുണിയൻ പൊതുയോഗമാണ് പണിമുടക്കിന് തീരുമാനമെടുത്തത്. ജീവനക്കാരുടെ സമരത്തെ നേരിടുവാൻ മാനേജ്മെന്റും നടപടികൾ സ്വീകരിച്ചുതുടങ്ങി. ജീവനക്കാർ സ്റ്റോറുകളിൽ നിന്നും വിട്ടുനിന്നാൽ തുറന്ന് പ്രവർത്തിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.

2022 ഏപ്രിൽ മുതൽ ജീവനക്കാരുടെ വേതനം വർദ്ധിപ്പിക്കുന്നതിന് 56 മില്യൺ ഡോളർ മാറ്റിവെച്ചിട്ടുണ്ടെന്ന് മാനേജ്മെന്റ് അറിയിച്ചു. ജീവനക്കാരുടെ കുറഞ്ഞ വേതനം 15 ഡോളർ ആക്കുമെന്നും അവർ പറഞ്ഞു.

റിപ്പോർട്ട്: പി. പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

അലബാമയിൽ വെടിയേറ്റു മരിച്ച വിദ്യാർത്ഥിനിയുടെ കുടുംബത്തെ സഹായിക്കാൻ ഫോമാ ധനശേഖരണം തുടങ്ങി.

അലബാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിൽ അയൽവാസിയുടെ വെടിയേറ്റു മരണപ്പെട്ടമറിയം സൂസൻ മാത്യുവിന്റെ മൃതദേഹം കേരളത്തിൽ എത്തിക്കുന്നതിനും, മറ്റു അനുബന്ധ സഹായങ്ങൾക്കുമായി ഫോമാ ഗോഫണ്ടുമീ വഴി ധനശേഖരണം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ നിരണം സ്വദേശികളായ ബോബൻ മാത്യുവിന്റെയും...

വിവാദമായ മൂന്ന് കർഷകനിയമങ്ങൾ റദ്ദായി, ബില്ലിൽ രാഷ്ട്രപതി ഒപ്പുവച്ചു.

വിവാദമായ മൂന്ന് കാർഷികനിയമങ്ങൾ പിൻവലിക്കുന്ന നടപടികൾ പൂർത്തിയായി ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ചർച്ചയില്ലാതെയാണ് തിങ്കളാഴ്ച ബില്ല് പാർലമെന്‍റിന്‍റെ ഇരുസഭകളും മിനിറ്റുകൾക്കകം പാസ്സാക്കിയത്. ഇരുസഭകളിലും മൂന്ന്...

കോന്നി മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്താന്‍ ഡ്രോൺസർവ്വെ തുടങ്ങി

കോന്നി മെഡിക്കൽ കോളേജിൻ്റെ രണ്ടാം ഘട്ട വികസന പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഡ്രോൺസർവ്വെ അഡ്വ. കെ. യു.ജനീഷ് കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജിൻ്റെ അതിർത്തി സർവ്വേയിലൂടെ കണ്ടെത്തി സംരക്ഷണ വേലിയും നിർമ്മിക്കും. ത്രിമാന...

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാക്കി നടപ്പിലാക്കും

കോന്നി സഞ്ചായത്ത് കടവ് ടൂറിസം പദ്ധതി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമായി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായി അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എ പറഞ്ഞു. ഇതിൻ്റെ ഭാഗമായി സ്ഥലത്തെത്തിയ ഇക്കോ ടുറിസം ഡയറക്ടറും, ജില്ലാ കളക്ടറും എം.എൽ.എയോടൊപ്പം...
WP2Social Auto Publish Powered By : XYZScripts.com
error: