17.1 C
New York
Tuesday, May 17, 2022
Home Special തളയ്ക്കപ്പെടുന്ന വാർദ്ധക്യം (അനഘതൂലിക - 11)

തളയ്ക്കപ്പെടുന്ന വാർദ്ധക്യം (അനഘതൂലിക – 11)

സന്ധ്യാ ജയേഷ് പുളിമാത്ത്

മനുഷ്യന്റെ ജീവിതഘട്ടത്തെ ശൈശവം, ബാല്യം,കൗമാരം,യൗവ്വനം, വർദ്ധക്യം എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു.ഓരോ കാലഘട്ടത്തിനും അതിന്റേതായ പ്രത്യേകതകളുമുണ്ട്.

കുറച്ചു വർഷങ്ങളായി ഏതാണ്ട് ഒരു വ്യക്തിയുടെ പ്രായം അൻപതുവയസ്സു പിന്നിടുമ്പോൾ, ആ വ്യക്തിയെ വർദ്ധിക്യത്തിലേക്ക് തളച്ചിടാൻ ശ്രമിക്കുന്ന, അല്ലെങ്കിൽ വൃദ്ധർ എന്ന രീതിയിൽ മാറ്റിനിർത്തുന്ന ഒരു പ്രവണത സംജാതമായിരിക്കുന്നു. വിദ്യാഭ്യാസവും, സാംസ്കാരികവുമായ മുന്നേറ്റം കൈവരിച്ചൊരു കാലഘട്ടത്തിലാണ് ഇത്തരം സാഹചര്യങ്ങൾ ഉണ്ടാകുന്നതെന്നുള്ളതും വിരോധാഭാസമാണ്.
45-വയസ്സുകഴിയുമ്പോൾ മധ്യവയസ്കർ എന്നു പറയാറുണ്ട്. അപ്പോഴും മനസ്സിലാക്കേണ്ടത് മധ്യ വയസ്കർ എന്നു പറയുന്നത് ഏതൊരു വ്യക്തിയുടെയും പകുതി പ്രായത്തെയാണ്.

ഒരു മനുഷ്യന്റെ പരമാവധി ആയൂർദൈർഘ്യം നൂറ്റിയിരുപതു വയസ്സാണ് പറയപ്പെടുന്നത്. ഇത് വർഷങ്ങൾക്ക് മുൻപുള്ള കണക്കാണ് .അന്നത്തെ തൊഴിലിന്റേയും  ആഹാരരീതികളുടേയും ചിട്ടയായ ജീവിതക്രമങ്ങളുടേയും ഫലമായി വിഷം കലരാത്ത ഭക്ഷ്യ ഉത്പന്നങ്ങളുടെ ഉപയോഗവും ആരോഗ്യ സംരക്ഷണത്തിന് പ്രധാന പങ്ക് വഹിച്ചിരുന്നു.

ഇന്ന് ജീവിതചര്യകൾ മാറി. എല്ലാവരും ഫാസ്റ്റ് ഫുഡ് സംസ്കാരത്തിലേക്കുവന്നു. അതുകൊണ്ടുതന്നെ ശാരീരികമായ വെല്ലുവിളികൾ അല്ലെങ്കിൽ രോഗാവസ്ഥ ഏറിവരുന്നു. ഇന്നത്തെ കാലഘട്ടത്തിലെ ആയൂർദൈർഘ്യം പരമാവധി എൺപത് തൊണ്ണൂറ് വയസ്സിലേക്ക് എത്തപ്പെട്ടു. എങ്കിലും എൺപതുവയസ്സ് പിന്നിട്ട പലരും ചെറുപ്പകാരേക്കാൾ ചുറുചുറുക്കോടെ ജോലികൾ ചെയ്യുന്നവരുണ്ട്.

ഒരു വിഭാഗം, സ്ത്രീപുരുഷഭേദമന്യേ 55-60 വയസ്സുപിന്നിടുമ്പോൾ തങ്ങളുടെ ജീവിതം വാർദ്ധക്യത്തിലേക്കു കടന്നു, ഇനി വിശ്രമിക്കേണ്ട സമയമായി, മുന്നോട്ടുള്ള കാര്യങ്ങളെല്ലാം മക്കളുടെ ചുമതലകളാണ് ഇനി സ്വസ്ഥമാകുക എന്നുള്ള ചിന്താഗതികളോടെ വാർദ്ധക്യം മുൻപേ ഏറ്റുവാങ്ങുന്നവരാണ്. ചിലരുടെ അവസ്ഥ വേറൊരു തരത്തിലാണ് .മക്കൾ കുടുംബത്തിന്റെ നിയന്ത്രണം ഏറ്റെടുക്കുകയാണ്. ഇതിന്റെ പ്രധാന കാരണം പുതു തലമുറയിൽ ധാരാളം ചെറുപ്പക്കാർ ഉന്നത വിദ്യാഭ്യാസം നേടുകയും അതിലൂടെ തങ്ങൾക്കിങ്ങിയ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ലഭിക്കുകയും ചെയ്യുന്നു. പിന്നീട് അച്ഛനും അമ്മയും വെറും പാഴ് വസ്തുക്കളെ പോലെയാണ്. ഏതെങ്കിലും മുറിക്കുള്ളിൽ തളച്ചിടപ്പെടുന്നു. വീടിന് പുറത്തേക്ക് പോകണമെങ്കിൽ മകന്റെ അല്ലെങ്കിൽ മകളുടെ അനുവാദം വേണം.
ഈ നിയന്ത്രണങ്ങളെ എതിർക്കുവാൻ കഴിയാത്ത അവസ്ഥയിലാണ് പല മാതാപിതാക്കളും . മക്കൾക്ക് കുട്ടികളായാൽ ശിഷ്ട ജീവിതം കൊച്ചുമക്കളെ ലാളിച്ചും സംരക്ഷിച്ചും സ്വയം വീട്ടിൽ ഒതുങ്ങി കഴിയുന്നവരുമുണ്ട്.

കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജീവിതം ആസ്വദിക്കാൻ കഴിയാതെ കടന്നുപോകുന്നവരാണ് പലരും. മുൻ കാലങ്ങളിൽ മക്കൾക്ക് വിവാഹപ്രായമായാൽ മാതാപിതാക്കൾ ഉൾപ്പെടുന്ന മുതിർന്ന വ്യക്തികൾ വരനെ/വധുവിനെ കണ്ടെത്തി വിവാഹം ചെയ്യിക്കുകയാണ് പതിവ്. പിന്നീടുള്ള ജീവിതയാത്രയിൽ കുട്ടികൾ ഉണ്ടാകുന്നു. തങ്ങൾക്ക് ലഭിക്കാത്ത പല സുഖസൗകര്യങ്ങളും നേടിക്കൊടുത്ത്, സ്വയം ഉരുകി മക്കൾക്ക് വെളിച്ചമായി മാറുന്നു. സ്വന്തം കാലിൽ നിൽക്കാറാകുമ്പോൾ സ്വയം തെരെഞ്ഞെടുത്തതോ അല്ലാത്തതോ ആയ ജീവിത പങ്കാളികൾ കൂടി മക്കളുടെ ജീവിതത്തിലേക്ക് എത്തിച്ചേരുമ്പോൾ മാത്രമാണ് പലപ്പോഴും തങ്ങളുടെ ജീവിതം തികച്ചും യാന്ത്രികമായി ഇതുവരെ കടന്നുപോകുകയായിരുന്നു എന്നു പല വ്യക്തികളും തിരിച്ചറിയുന്നത്.ഇനിയുള്ള കാലം അല്പം സ്വാതന്ത്ര്യമായി ജീവിക്കാമെന്നുച്ചിന്തിക്കുമ്പോഴാവും മക്കളുടെ വിലക്കുകൾ. ഒരു നല്ല വസ്ത്രം ധരിച്ചാൽ” അച്ഛനെന്താ ചെറുപ്പക്കാരനാവുകയാണോ..?”  ഇങ്ങനെയുള്ള വേഷം കെട്ടൊന്നും വേണ്ട എന്നുള്ള താക്കീത്. ഭാര്യയുമായി ഒന്നു വെളിയിൽ പോയിവരാം എന്നു പറഞ്ഞാൽ ഉടനെ വരും മറുപടി “എന്നുവച്ചാൽ പ്രണയ ജോഡികളല്ലേ…?” “പ്രായമായി ഇനി അധികം യാത്രയൊന്നും വേണ്ട. ഇവിടെ എന്തിന്റെ കുറവാണ് “ഈ വാചകങ്ങൾ പൊതുവെ മക്കളുടെ കുത്തകയാണ്. അമ്പത്തിയഞ്ചോ അറുപതോ വയസുള്ള മാതാപിതാക്കളെ മക്കൾ “വാർദ്ധക്യ”ത്തിലേക്ക് ഒതുക്കുകയാണ്.

ഒരു വ്യക്തിയുടെ ജീവിതത്തിൽ മാനസികമായി സന്തോഷവും സമാധാനവും നൽകുന്ന ജീവിതകാലഘട്ടം പലപ്പോഴും ഒരു അൻപതുവയസ്സിനുശേഷമായിരിക്കും. അതിനു കാരണം അതുവരെയുള്ള ജീവിത സാഹചര്യങ്ങളിൽപ്പെട്ട് കടമകളുടേയും കർത്തവ്യങ്ങളുടേയും ചങ്ങലക്കെട്ടിൽനിന്ന് സ്വതന്ത്രരാകുന്നത് ഈ സമയത്തായിരിക്കും. മക്കളും മരുമക്കളും ചെറുമക്കളുമൊക്കെയായിട്ടുള്ള സന്തോഷകരമായ ജീവിതത്തോടൊപ്പം അവരവർക്കായി ജീവിക്കാൻ കിട്ടുന്ന സുവർണകാലം.

ഇന്ന് ആ രീതികളെല്ലാം പാടെ മാറിയിരിക്കുന്നു. മാതാപിതാക്കളെ വലിയൊരു ബാധ്യതയായികാണുന്ന ധാരാളംപേരുള്ള ഒരു കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. എല്ലാം മക്കളുടെ നിയന്ത്രണത്തിൽ. അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കുവാൻ വാർദ്ധക്യത്തെ മുൻപേ സ്വീകരിക്കേണ്ടിവരുന്ന ഹതഭാഗ്യർ. എതിർത്താൽ വൃദ്ധസദനങ്ങളിലൊ, ഏതെങ്കിലും വഴിയരുകിലൊ, ദേവാലയങ്ങളിലൊ കൊണ്ടുപോയി നടതള്ളും. സമസ്ഥ മേഖലകളിലും പുരോഗതി കൈവരിക്കുമ്പോഴും ഇങ്ങനെ ചില അതോഗതികൾ സമൂഹത്തിൽ നിലനിൽക്കുന്നു.

മുതിർന്ന വ്യക്തികളെ “വൃദ്ധർ ” എന്നരീതിയിൽ പരിഹസിക്കുന്ന പുതു തലമുറയാണ് ഇന്നുള്ളത്. തന്നേക്കാൾ പ്രായത്തിൽ പത്തോ പതിനഞ്ചോ വയസു മുതിർന്നവരെ പോലും ആ രീതിയിൽ മാറ്റി നിർത്തുന്നവരുണ്ട്. ഒന്നു നാം ചിന്തിക്കേണ്ടത് ബാഹ്യമായി ചില വ്യതിയാനങ്ങൾ ഓരോ മനുഷ്യനും സംഭവിക്കാം. ആരും ഒരേ പ്രായത്തിൽ നിലനിൽക്കുന്നില്ല. പുറം മോടി നഷ്ടപ്പെടാം. പക്ഷേ മനസ് ചെറുപ്പമായിരിക്കും. അതുകൊണ്ട് തന്നെ ചെറുപ്പക്കാരെപ്പോലെ ചിന്തിക്കാനും ജീവിതാനുഭവത്തിൽ നിന്ന് അവർ നേടിയ അറിവ് പകർന്നുനൽകാനും സാധിക്കും. ചെറുപ്പക്കാരോടൊപ്പമുള്ള സൗഹൃദം ഊർജസ്വലതയോടെ പ്രവർത്തിക്കാൻ അവരെ പ്രാപ്തരാക്കുന്നു.

പ്രായം ഏറുതോറും അർഹിക്കുന്ന പരിഗണന മുതിർന്ന പൗരന്മാർക്ക് നൽകേണ്ടത് ആവശ്യമാണ്. പക്ഷേ അത് കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തിയോ, സുഖലോലുപതയുടെ മടിത്തട്ടിലോ ആകരുത്. ശിഷ്ടജീവിതം അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി വിനിയോഗിക്കാൻ അനുവദിക്കുക.

പ്രായമായവർ നേരിടുന്ന മാനസികവും ശരീരികവുമായ വെല്ലുവിളികൾ നിരവധിയാണ്.അതിന്റെ ഒരു ഏട് മാത്രമേ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളു.

സന്ധ്യാ ജയേഷ് പുളിമാത്ത്

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...

യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ്; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.

അജ്മാന്‍: യുഎഇയില്‍ സെന്‍ട്രല്‍ ബാങ്കിന്റെ പേരില്‍ തട്ടിപ്പ് നടക്കുന്നു. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ പേര് തന്നെ ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ലോഗോ പ്രൊഫൈല്‍ പിക്ച്ചര്‍ ആക്കിയ വാട്‌സപ്പ് നമ്പറില്‍ നിന്നാണ് തട്ടിപ്പ് സംഘം സന്ദേശം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: