17.1 C
New York
Thursday, December 2, 2021
Home Special തട്ടിപ്പുകളുടെ രാസസൂത്രങ്ങൾ (ഇന്നലെ - ഇന്ന് - നാളെ)

തട്ടിപ്പുകളുടെ രാസസൂത്രങ്ങൾ (ഇന്നലെ – ഇന്ന് – നാളെ)

✍സുബി വാസു നിലമ്പൂർ

പറ്റിക്കാനും പറ്റിക്കപ്പെടാനും എന്നും നിന്നു കൊടുത്തിട്ടുള്ളവരാണ് മലയാളികൾ. ഇന്നും അതിനൊരു മാറ്റവുമില്ലാതെ തുടരുന്നതിന്റെ ഒത്തിരി ഉദാഹരങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നതു.എത്രയൊക്കെ തട്ടിപ്പുകളുടെയും വെട്ടിപ്പുകളുടെയും കഥകൾ പുറത്തുവന്നാലും വീണ്ടും ഒന്നാലോചിക്കാതെ തലവെച്ചു കൊടുക്കുന്നവരാണ് പ്രബുദ്ധർ എന്ന് സ്വയം നടിക്കുന്ന മലയാളികൾ. വിദ്യാഭ്യാസവും വിവരവുമുള്ള ജനത ഇങ്ങനെ പറ്റിക്കപ്പെടാൻ നിന്നുകൊടുക്കുമ്പോൾ വല്ലാത്ത ലജ്ജ തോന്നുന്നു.

ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകളില്‍ കഴിഞ്ഞ വര്‍ഷം കേരളത്തില്‍ മാത്രം നടന്നത് 6584 സാമ്പത്തിക തട്ടിപ്പുകളാണ്. ദിനംപ്രതി ഇത്തരം തട്ടിപ്പുകളെക്കുറിച്ച് മാധ്യമങ്ങളില്‍ വാര്‍ത്തയും ബാങ്കിംഗ് അധികൃതരില്‍ നിന്നും മുന്നറിയിപ്പും ഉണ്ടാകുന്നുണ്ടെങ്കിലും ഓരോ വര്‍ഷം തോറും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരികയാണ്. 4678, 5522 എന്നിങ്ങനെയായിരുന്നു 2017ലെയും 2018ലെയും കേരളത്തിലെ സാമ്പത്തിക കുറ്റകൃത്യങ്ങളുടെ കണക്കുകള്‍. എന്നാല്‍ മുന്‍ വര്‍ഷങ്ങളിലെ 5829 കേസുകള്‍ ഇപ്പോഴും അന്വേഷണത്തിലാണ്. കേരളത്തില്‍ 204 വിശ്വാസ വഞ്ചന കേസുകളും 33 കള്ളനോട്ട് കേസുകളും 6347 തട്ടിപ്പ് കേസുകളുമാണ് കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തത്.

ഒറ്റയടിക്ക് ഏറ്റവും കൂടുതൽ ആളുകൾ കബളിപ്പിക്കപ്പെടുന്ന ഒന്നാണ് നിക്ഷേപ തട്ടിപ്പുകൾ. അമിത ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ച് കോടികൾ തട്ടിയെടുക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ പിന്നാമ്പുറ കഥകളും ഇരകളുടെ ഒടുങ്ങാത്ത ദുരിതവും കാലങ്ങളായി കേരളത്തിലെ പതിവു വർത്തമാനമായിട്ടും തട്ടിപ്പുകാർക്കും അവർക്ക് തലവെച്ചുകൊടുക്കുന്നവർക്കും കുറവില്ല.

പക്ഷേ അവരെ പറഞ്ഞിട്ട് കാര്യമില്ല. അത്രയും മോഹന വാഗ്ദാനങ്ങൾ ആണ് അവർക്കു മുന്നിലേക്ക്‌ ഇട്ടുകൊടുക്കുന്നത്. പക്ഷേ ചെറിയൊരു ഇരയിട്ട് വലിയൊരു സ്രാവിനെ കുടുക്കാൻ ആണ് തട്ടിപ്പുകാർ ശ്രമിക്കുന്നത്. ഇല്ലാത്ത കമ്പനികളുടെ പേര് പറഞ്ഞു നിക്ഷേപങ്ങൾ സ്വീകരിച്ചു കൊണ്ട്, വലിയ ആളുകൾ ചമഞ്ഞു സാമ്പത്തിക തട്ടിപ്പുകൾ നടത്തുന്നവർ, qnet, മണിചെയിൻ, മോറിസ് കോയിൻ, ചിട്ടി, ബാങ്ക്, തുടങ്ങി ഇന്ന് ഓൺലൈൻ തട്ടിപ്പിന്റെ പല വേർഷൻ നമുക്കു മുന്നിലുണ്ട്. വലിയ കരുതലോടെ നടന്നില്ലെങ്കിൽ കാൽവഴുതി അതിലേക്കു വീഴും.

ഒരുകാലത്ത് കേരളം ഏറെ ചർച്ച ചെയ്ത മണി ചെയിൻ തട്ടിപ്പിന് ഇപ്പോൾ പുതിയ വേഷപ്പകർച്ചകളാണ്. ഇതിെൻറ ആധുനിക രൂപമായ ക്യൂനെറ്റ് എന്ന ഒാൺലൈൻ ബിസിനസിലൂടെ കോടികളുടെ തട്ടിപ്പാണ് നടന്നത്. ദിവസങ്ങൾക്കകം ഇരട്ടിയായി തിരിച്ചുകിട്ടുമെന്ന് കേട്ടപ്പോൾ ഒാരോരുത്തരും നിക്ഷേപിച്ചത് ലക്ഷങ്ങൾ. ഇവർ വഴി കൂടുതൽ പേരെ പദ്ധതിയിൽ കണ്ണികളാക്കി.

മൾട്ടിലെവൽ മാർക്കറ്റിങ്ങിലൂടെ കിട്ടിയ കോടികളിൽനിന്ന് നിക്ഷേപകർക്ക് കൊടുക്കേണ്ടിവന്നത് ചെറിയൊരു തുക മാത്രം.

ഈ അടുത്ത് എനിക്കുണ്ടായ ഒരു അനുഭവം പറയാം. കുറെ വർഷങ്ങൾക്കു മുന്നേ ഞാൻ ഒരു സ്കൂളിൽ ടീച്ചർ ആയിരുന്നു. അവിടെ എനിക്ക് ഒരുപാട് നല്ല സുഹൃത്തുക്കൾ ഉണ്ട്. ഇടയ്ക്കു വാട്സാപ്പ് കൂട്ടായ്മയിൽ ഞങ്ങളൊക്കെ സംസാരിക്കും പിന്നെ എല്ലാവരുടെയും തിരക്കുകൾ അതിനിടയിൽ എന്റെ മൊബൈൽ കംപ്ലയിന്റ് കാരണം ഞാൻ മാറ്റി. ഒരുപാട് കോൺടാക്ട് എനിക്ക് നഷ്ടമായി.ഞാൻ ഫേസ്ബുക്കും വാട്സ്ആപ്പും എല്ലാ സോഷ്യൽ മീഡിയയും ഉപയോഗിക്കുന്ന ആളായതുകൊണ്ട് തന്നെ അവർക്ക് എന്നെ കണ്ടെത്താൻ അധികം ബുദ്ധിമുട്ടുണ്ടായില്ല.

ഒരു ദിവസം മെസ്സഞ്ചറിൽ എൻറെ കൂടെ പഠിപ്പിച്ച ഒരു ടീച്ചരുടെ മെസ്സേജ്,ഹായ് എന്നു പറഞ്ഞുകൊണ്ട് സുഖമാണോ എന്നുള്ള അന്വേഷണങ്ങളും കാര്യങ്ങളെല്ലാം. ഞാൻ അങ്ങോട്ട് അവരുടെ കാര്യങ്ങളും തിരക്കി.അങ്ങനെ രണ്ടു മൂന്നു ദിവസം തുടർച്ചയായി ഞങ്ങൾ സംസാരിച്ചു. അന്ന് ഞാനും അത്ഭുതപെട്ടിട്ടുണ്ട് എന്താണ് ടീച്ചർ ഇങ്ങനെ സംസാരിക്കുന്നതെന്നു. കാരണം അവർ പണ്ടൊന്നും ഇത്രയും സംസാരിച്ചു ഞാൻ കണ്ടില്ല.മൂന്നാം ദിവസം അവൻ എന്നോട് പറഞ്ഞു. ടീച്ചർ ഞാൻ ഒരു പുതിയ ബിസിനസ് തുടങ്ങിയിട്ടുണ്ട് ഒരു കമ്പനിയുടെ ഡീലർഷിപ്‌ എടുത്തിട്ടുണ്ട്,വീട്ടിലിരുന്ന് നല്ല വരുമാനം ഉണ്ടാക്കാൻ കഴിയും. ഞാനിപ്പോ ആറുമാസമായി ഇതിന്റെ പുറകെ ആണ്.

സിംഗപ്പൂർ ആസ്ഥാനമായ കമ്പനി ആണ് അതിൻറെ ഒരു പാർട്ണർ ആയിട്ട് നിങ്ങളു വരികയാണെങ്കിൽ നിങ്ങൾക്ക് നല്ലൊരു കാര്യമാകും. അവരെന്നോട് അതേപറ്റി വാ തോരാതെ സംസാരിച്ചു. അടിപൊളിആണ് ബിസിനസ് വേറെ ലെവൽആണ്. ഈ വാക്കുകൾ ആണ് അവർ വിളിക്കുമ്പോൾ ഒക്കെ എന്നോട് പറയുന്നത്. ഞാൻ കരുതി മൾട്ടി ലെവൽ മാർക്കറ്റിംഗ് ആണ്. ഞാനതു ചോദിക്കുകയും ചെയ്തു. അല്ല ഇത് നിങ്ങൾ നേരിട്ടു ബിസിനസ് ചെയലയാണ്, കമ്പനി നേരിട്ടു ഡീലർഷിപ്‌ തരും. അതിനായി നാലു ലക്ഷം രൂപ അടിച്ചിട്ട് നിങ്ങൾക്കു എടുക്കാം.

പിന്നെ നിങ്ങൾക്ക് ഇതിൽ കിട്ടുന്നതൊക്കെ പ്രീമിയം പ്രോഡക്റ്റ് ആണ്. നല്ല ക്വാളിറ്റിയും പക്ഷേ അപ്പോഴും എന്താണ് പ്രോഡക്റ്റ് എങ്ങനെയാണു ഇത് ചെയ്യേണ്ടതെന്നും അവർ പറയുന്നില്ല. പിന്നെ ഇത് വെറുതെ കിട്ടില്ല. അതിനായി ഞാനൊരു ഇന്റർവ്യൂ അറ്റൻഡ് ചെയ്യണം അവർക്കു എനിക്ക് യോഗ്യത ഉണ്ടെന്ന് തോന്നിയാൽ മാത്രമേ ഇത് കിട്ടൂ.അതിനായി ഇതുമായി ബന്ധപ്പെട്ട ഒരു ഇൻറർവ്യൂ ഉണ്ട്. ഇന്റർവ്യൂ കഴിഞ്ഞു ഇഷ്ടപ്പെട്ടാൽ,നിങ്ങൾക്ക് ഒരു എൻട്രപ്രണർ ആണെന്ന് തോന്നിയാൽ മാത്രം നിങ്ങൾക്ക് ഒരു ഡീലർഷിപ്പ് തരൂ.
കേട്ടപ്പോൾ ഉഗ്രൻ സംഭവം ആണ്.എനിക്കും ഇഷ്ടായി. ഇൻറർവ്യൂ ആണെന്ന് പറഞ്ഞു ഒരാളുമായി സൂമിൽ സംസാരിച്ചു. അയാൾ ബിസിനസ് കാര്യങ്ങളൊക്കെ പറഞ്ഞു. പക്ഷേ എന്താണ് ബിസിനസ് എന്ന് പറയുന്നില്ല. കമ്പനിയെ പറ്റി ചോദിച്ചപ്പോൾ കൃത്യമായി ഒരുത്തരം അവർക്കില്ല.
സിംഗപ്പൂർ ആസ്ഥാനമായിള്ള ഒരു കമ്പനി. എന്തു കമ്പനി ആണെങ്കിലും അതിനൊരു ലൈസൻസ് നമ്പർ ഉണ്ടായിരിക്കും, രെജിസ്ട്രേഷൻ നമ്പർ ഉണ്ടായിരിക്കും. അതിനൊരു പേരെങ്കിലും വേണ്ടേ. ഞാൻ ചോദിക്കുമ്പോൾ ഈ ചോദ്യങ്ങളിൽ മനഃപൂർവം അവർ വഴുതുന്നു..
ഏതായാലും ഞാൻ അന്വേഷിക്കട്ടെ എന്നിട്ട് പറയാം. അപ്പോഴും അവർ സർക്കാർ ജോലിയുടെ കുറ്റങ്ങൾ, ബിസിനെസ്ന്റെ നേട്ടങ്ങൾ അങ്ങനെ എന്നെ ഇമ്പ്രെസ്സ് ചെയ്യാൻ ഓരോന്ന് പറഞ്ഞു കൊണ്ടിരുന്നു. എന്റെ കുടുംബത്തിൽ പെട്ട ഒരാൾ ഈ ബിസിനസ് ചെയ്തിരുന്നു അവരോട് ചോദിച്ചാൽ കൂടുതൽ വിവരങ്ങൾ ഇനിയും കിട്ടുമെന്നു പറഞ്ഞു.

അങ്ങനെ ഞാൻ അവനെ കോൺടാക്ട് ചെയ്ത്.എൻറെ അമ്മയുടെ അനിയത്തിയുടെ മരുമോൻ ആണ് കക്ഷി. അവൻ പറഞ്ഞപ്പോഴാണ് കാര്യങ്ങളുടെ കിടപ്പുവശം അറിഞ്ഞത്. അവൻ 4ലക്ഷം രൂപകൊടുത്തു പെട്ട് കിടക്കുന്നു.
ശരിക്കും ഒരു മണി ചെയിൻ ബിസിനസ് അതിന്റെ മറ്റൊരു വേർഷൻ. Qnet എന്നറിയപ്പെടുന്ന വമ്പൻ ഓൺലൈൻ തട്ടിപ്പിന്റെ ചുരുൾ അറിഞ്ഞത്.അതിൽ അവൻ ചേർന്ന് സമയത്ത് ഒരുപാട് ബിസിനെസ്സ് ക്ലാസുകൾ ഉണ്ടാകും. പ്രമോഷൻ ചെയ്യാനായി ഓരോരോ ആളുകൾ.ക്ലാസ് നടക്കുന്നത് വലിയ ആഡംബര ഹോട്ടലുകളിൽ. ലക്ഷങ്ങൾ മുടക്കി എത്രയോ ആളുകൾ.

ആദ്യ അവര് പറയുന്നത് 20 പേരുടെ കോൺടാക്ട് എടുക്കാനാണ് അങ്ങനെ കോൺടാക്ട് എടുത്തിട്ട് അവരിൽ നിന്നു നമ്മൾ ഓരോ ആൾക്കാരെ ചേർക്കണം അതിനനുസരിച്ച് ചെറിയൊരു കമ്മീഷൻ നമുക്ക് തരും. ഒരുപാട് ഗിഫ്റ്റുകൾ ഓഫറുകൾ. പക്ഷേ കിട്ടുന്നത് നല്ല ഒന്നാന്തരം ഡ്യൂപ്ലിക്കറ്റ് സാധനങ്ങൾ. ഗിഫ്റ്റ് കിട്ടിയവ ഒരു വാച്ചു അതിനെ പറ്റി അറിയാൻ നോക്കുമ്പോൾ, കമ്പനി കാര്യങ്ങളൊക്കെ സെർച്ച് ചെയ്തപ്പോൾ ആണ് മനസിലായത് ഇത് അതേ കമ്പനിയുടെ ആ കമ്പനിയുടെ ഒറിജിനലിനെ വെല്ലുന്ന വ്യാജനാണെന്നു. പിന്നെ അന്വേഷിക്കും തോറും ഒരുപാട് ഒരുപാട് ആളുകൾ പെട്ടു കിടക്കുന്നു. വലിയ റിട്ടേൺ പ്രതീക്ഷിച്ചു അവരും മറ്റുള്ളവരെ ഇതിലേക്ക് കൊണ്ടുവരുന്നു. കേസുകൾ ഒരുപാട് ഉണ്ട് പക്ഷേ ഒന്നിനും തെളിവില്ല. പൈസ കൊടുക്കുമ്പോൾ രജിസ്റ്റർ ചെയ്യുന്നുണ്ടെങ്കിലും ഇല്ലാത്ത ഒരു കമ്പനിക്ക് നേരെ എങ്ങനെ കേസ് എടുക്കാനാണ്.

പക്ഷേ രസം അതല്ല ഇന്നും ഇതിലേക്ക് കൂടുതൽ ആളുകൾ പണം നിക്ഷേപിച്ചു കൊണ്ടിരിക്കുന്നു.അതും നല്ല ജോലിയും, വിദ്യാഭ്യാസവുമുള്ള ആളുകൾ.എന്താണ് ഇത്തരം തട്ടിപ്പുകളുടെ രാസസൂത്രം?

തുടരും….

✍സുബി വാസു നിലമ്പൂർ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (2)

ആകാശത്തു മിന്നിത്തിളങ്ങുന്ന നക്ഷത്രഗണങ്ങളിൽ ക്രിസ്തുവിന്റെ വരവറിയിച്ച ദിവ്യതാരകം കൺചിമ്മി നോക്കുന്നുണ്ടോ എന്നറിയാൻ വിടർന്ന കണ്ണുകളിൽ ജിജ്ഞാസയും കൗതുകവും നിറച്ചു ഇടയ്ക്കിടെ മാനത്തെ കാഴ്ചകൾ ചികഞ്ഞു നോക്കിയിരുന്ന ബാല്യം✨️✨️✨️കേരളത്തിലെ തൃശൂരിലെ മുക്കാട്ടുകര എന്ന ഗ്രാമത്തിൽ,ഒരു...

ഓർമ്മയിലെ ക്രിസ്തുമസ്സ്:- ലേഖനമത്സരം – (1)

ഓർമ്മയിലെ ക്രിസ്തുമസിനെ കുറിച്ച് ചിന്തിക്കുമ്പോൾ.. എല്ലാ വർഷവും ക്രിസ്തുമസ് അടുക്കുമ്പോൾ എന്റെ മനസ്സിൽ ഓർക്കുന്ന ഒരു കാര്യം പറയാതിരിക്കാൻവയ്യ. അന്ന് എനിക്ക് ഏകദേശം പത്തു വയസാണ് പ്രായം. ഏതാണ്ട് നാല്പത്തിഅഞ്ചുവർഷങ്ങക്ക് മുമ്പ്....

സ്വപ്നങ്ങളേ..( ഗാനം )

സ്വപ്നങ്ങളേ..സ്വപ്നങ്ങളേ..മിഴിവാർന്ന സുന്ദര സ്വപ്നങ്ങളേ..//നിദ്രയിൽ മോഹനചിത്രങ്ങളേകിപറയാതെ പോകുവതെന്തേ..?ഒന്നും..പറയാതെ പോകുവതെന്തേ..?// ...

മോർബി ഡാം ദുരന്തം.! (ലേഖനം)

മനുഷ്യ മനഃസാക്ഷിയെ മരവിപ്പിച്ച കേരളത്തിലെ മഹാപ്രളയദുരന്തം 2018- മലയാളിക്ക് മറക്കാൻ കഴിയില്ല.. ഗുജറാത്തിലെ മോർബി അണക്കെട്ട് തകർന്നത് 1982-ൽ ഒരു നഗരത്തെ മാത്രമല്ല എത്രയോ പ്രദേശങ്ങളിലെ നിരപരാധികളേയും അനേകം വളർത്തുമൃഗങ്ങളേയും, ജനങ്ങളുടെ സർവ്വം സമ്പാദ്യത്തേയും...
WP2Social Auto Publish Powered By : XYZScripts.com
error: