17.1 C
New York
Monday, September 20, 2021
Home US News ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ഡോ. സുജമോള്‍ സ്കറിയ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു

ജോയിച്ചൻ പുതുക്കുളം

മയാമി: അമേരിക്കയിലെ സൗത്ത് ഫ്‌ലോറിഡായിലെ പ്രധാന നഗരമായ പെംബ്രോക് പൈന്‍സ് സിറ്റിയുടെ പരിസ്ഥിതി കമ്മറ്റിയിലേക്ക് ഡോ.സുജമോള്‍ സ്കറിയാ തിരഞ്ഞെടുക്കപ്പെട്ടു.

സിറ്റി മേയര്‍ ഫ്രാങ്ക് ഓര്‍ട്ടീസും കമ്മീഷണര്‍ ഐറിസ് സിപ്പിളും കൂടി സംയുക്തമായി ഡോ.സുജമോള്‍ സ്കറിയയുടെ പേര് നിര്‍ദ്ദേശിക്കുകയും സിറ്റി കൗണ്‍സില്‍ ഐക്യകണ്‌ഠേന അംഗീകരിക്കുകയും ചെയ്തു. സിറ്റി ഹാളില്‍വച്ച്  നടന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ കെരള സമാജം പ്രസിഡന്റ് ജോജി ജോണ്‍, ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി സാജന്‍ കുര്യന്‍, ജോര്‍ജ് മലയില്‍  തുടങ്ങിയവര്‍ സന്നിഹിതര്‍ ആയിരുന്നു.

വിവിധ തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച പതിനൊന്നു വ്യക്തികള്‍ അടങ്ങിയ സമിതിയുടെ നിര്‍ദ്ദേശാനുസരണം ആയിരിക്കും പരിസ്ഥിതി സംബന്ധമായ വിഷയങ്ങളില്‍ സിറ്റി കൗണ്‍സില്‍ തീരുമാനം എടുക്കുന്നത്.

മുംബൈ ഹിന്ദുജ നേഴ്‌സിങ് കോളേജില്‍ നിന്ന് ഡിപ്ലോമ നേടിയ ഡോ.സുജമോള്‍ സ്കറിയ ഫ്‌ലോറിഡ അറ്റ്‌ലാന്റിക് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും ബിരുദാനധര ബിരുദവും ഡോക്ടറല്‍ ഡിഗ്രിയും നേടി.കോട്ടയം ജില്ലയിലെ തോട്ടക്കാട് കയ്യാലപറമ്പില്‍ കറിയാകുട്ടിയുടെയും കുഞ്ഞമ്മയുടെയും മകളായ ഡോ.സുജമോള്‍ സ്കറിയ കഴിഞ്ഞ പതിനാറു വര്‍ഷമായി ഫ്‌ളോറിഡായിലെ ഹോളിവുഡ് സിറ്റിയിലെ മെമ്മോറിയല്‍ റീജിയണല്‍ ഹോസ്പിറ്റലിലെ ഹൃദ്‌രോഗ വിഭാഗത്തില്‍ സേവനം ചെയ്യുന്നു . പുളീംകുന്നു കൊടുപാടത്തില്‍ ടോം ജോര്‍ജ് ആണ് ഭര്‍ത്താവ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മൗനസഞ്ചാരി (തുടർക്കഥ – ഭാഗം – 7)

ആൽബി പറയുന്നത് ശരിയാണ് തൻറെ മനസ്സ് ഇവിടെയെങ്ങും അല്ല അതൊരു ചുഴിയിലാണ്. എങ്ങനെയാണു ആ ചുഴിയിൽ അകപ്പെട്ടത്. വഴിമാറി സഞ്ചരിക്കണമെന്നുണ്ട്, കഴിയുന്നില്ല ശരീരം ഇവിടെ ആണെങ്കിലും തൻറെ ബോധം മുഴുവൻ വേറെ എവിടെയോ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (27)

കേരളീയരുടെ ദേശീയോത്സവവും നിറവിന്റെ പ്രതീകവുമാണ് ഓണം. ഇല്ലങ്ങളിലെ പത്തായവും അടിയാന്മാരുടെ വല്ലങ്ങളും നിറഞ്ഞുനിന്ന്മാനുഷരെല്ലാരുമൊന്നുപോലെ…എന്ന് പാടുന്ന, ഒത്തൊരുമയുടെ ഉത്സവമാണ് ഓണം.ലോകത്തെവിടെയായാലും മലയാളികൾ ജാതിമത ഭേദമന്യേ ഓണം ആഘോഷിക്കുന്നു. പണ്ടൊരിക്കല്‍ നാട് മുഴുവന്‍ അടക്കി ഭരിച്ചുകൊണ്ടിരുന്ന ഒരു...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (26)

ഓണം എന്നത് ആഘോഷം എന്നതിലുപരി വൈകാരികമായ ഒരു സങ്കല്പമാണ്. പ്രത്യാശയുടേയും പ്രതീക്ഷകളുടേയും ഓണം. ആബാലവൃദ്ധം ജനങ്ങളും ഒരുമയോടെയും സന്തോഷത്തോടെയും ജീവിക്കുന്ന നാട്. മഹാബലി ചക്രവർത്തിയുടെ ഭരണത്തിൽ കീഴിൽ എല്ലാവരും സമ്പത്സമൃദ്ധിയോടെ ജീവിച്ചിരുന്നു എന്ന...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (25)

ഓണമെന്നു കേൾക്കുമ്പോൾ തന്നെ ഒരുപിടി നിറമുള്ള ഓർമ്മകൾ മനസ്സിലേക്കോടിയെത്തുന്നു. നന്മയുടെ സാഹോദര്യത്തിന്റെ ജാതിമതരാഷ്ട്രീയഭേദങ്ങളില്ലാത്ത സമൃദ്ധവും സന്തോഷപ്രദവുമായ ഓണം. മണ്ണിലും മലയാളിയുടെ മനസ്സിലും വർണ്ണങ്ങൾ വിരിയുന്ന പൊന്നോണം, കേരളിയരുടെ ദേശീയാഘോഷം. കുഞ്ഞൻ കൊറോണയുടെ താണ്ഡവമില്ലാത്ത, രാഷ്ട്രീയക്കൊലപാതകങ്ങളില്ലാത്ത,...
WP2Social Auto Publish Powered By : XYZScripts.com
error: