(റിപ്പോർട്ട്: പി.പി. ചെറിയാൻ)
വാഷിംഗ്ടൺ ഡി സി: ഇന്ത്യൻ അമേരിക്കൻ ഫിസിഷ്യന സാമൂഹ്യപ്രവർത്തകനുമായ ഡോ. രാജ പൻജാബി ബൈഡൻ ടീമിന്റെ മലേറിയ പ്രോഗ്രാം തലവനായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഫെബ്രുവരി 4 വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞ ചെയ്ത രാജ ലാസ്റ്റ് മൈൻ ഹെൽത്ത് സഹസ്ഥാപകരം സി.ഇ.ഒ യുമായി പ്രവർത്തിച്ചു വരികയായിരുന്നു. സബ് സഹാറൻ ആഫ്രിക്ക, സൗത്ത് ഈസ്റ്റ് ഏഷ്യ എന്നിവിടങ്ങളിൽ മലേറിയ രോഗവുമായി ബന്ധപ്പെട്ട പ്രതിരോധ പ്രവർത്തനങ്ങൾ കോർഡിനേറ്റു ചെയ്യുക എന്നതാണ് രാജിനെ ഏൽപിച്ചിരിക്കുന്ന ഉത്തരവാദിത്വം.

ലൈബീരിയയിൽ ആഭ്യന്തര യുദ്ധം നടക്കുമ്പോൾ അവിടെ നിന്നും പലായനം ചെയ്ത് 1990 ലാണ് പഞ്ചാബിയും കുടുംബവും അമേരിക്കയിലെത്തിയത്. അമേരിക്കയിലെ നല്ലവരായ ,ഞങ്ങൾക്കു ചുറ്റും ഉണ്ടായിരുന്നവർ ഞങ്ങളുടെ ജീവതം ഇവിടെ കരുപ്പിടിപ്പിക്കുന്നതിനു ചെയ്ത സഹായമാണ് ഈ നിലയിൽ ഞങ്ങളെ വളർത്തിയത്. സത്യപ്രതിജ്ഞയ്ക്കു ശേഷം വികാരാധീനനായി രാജ പറഞ്ഞു. തന്നിലർപ്പിതമായ ചുമതലകൾ ഉത്തരവാദിത്തത്തോടു കൂടി നിറവേറ്റുമെന്നും അതിന് അവസരമൊരുക്കിയ അമേരിക്കൻ പ്രസിഡന്റിനോടും ടീമിനോടും പ്രത്യേകം നന്ദിയും കടപ്പാടുമുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. തന്റെ ഗ്രാന്റ് പാരന്റ്സും പാരന്റ്സും ഇന്ത്യയിലായിരുന്നപ്പോൾ മലേറിയ എന്ന രോഗത്തിന്റെ ദൂഷ്യവശം അനുഭവിച്ചവരാണ്. ലൈബീരിയയിൽ ആയിരുന്നപ്പോൾ താനും മലേറിയ രോഗത്തിനടിമപ്പെട്ടുവെന്നും രാജ ഓമ്മിച്ചു. ടൈം മാഗസിൻ , ഫോർച്യൂൺ മാഗസിൻ തുടങ്ങിയവ ഇദ്ദേഹത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.
