വാർത്ത: പി.പി. ചെറിയാൻ
ഓസ്റ്റിൻ: ഇന്ത്യൻ അമേരിക്കനും ഓസ്റ്റിൻ പീപ്പിൾസ് കമ്മ്യൂണിറ്റി ക്ലിനിക്ക് അസോസിയേറ്റ് മെഡിക്കൽ ഡയറക്ടറുമായ ഡോ. പ്രതീഷ് ഗാന്ധിയെ ഹോംലാന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റ് ചീഫ് മെഡിക്കൽ ഓഫിസറായി പ്രസിഡന്റ് ബൈഡൻ നിയമിച്ചു. ടെക്സസ് യൂണിവേഴ്സിറ്റി ഡെൽ മെഡിക്കൽ സ്കൂൾ ഫാക്കൽറ്റി അംഗം കൂടിയാണു പ്രതീഷ്.

ഇന്ത്യയിൽ നിന്നു കുടിയേറിയ മാതാപിതാക്കളുടെ മകനാണ് അദ്ദേഹം. ഹൂസ്റ്റണിലാണു താമസം. ടെക്സസിലെ ഇൻഷുറൻസ് ല്ലാത്ത 16,000 രോഗികളെ ചികിത്സിക്കുന്ന കമ്മ്യൂണിറ്റി ക്ലിനിക്കിന്റെ ചുമതല വഹിക്കുന്ന പ്രതീഷ് പോപുലേഷൻ ഹെൽത്ത്, പിഡിയാട്രിക്സ് വിഭാഗത്തിൽ വിദഗ്ധനാണ്. ടഫ് യൂണിവേഴ്സിറ്റിയിൽ നിന്നു ബിരുദമെടുത്തു, അവിടെ തന്നെ റസിഡൻസി ചെയ്ത ഡോക്ടർ ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ വിദ്യാർഥിയായിരുന്നു.

ടെക്സസ് പത്താമത് കൺഗ്രഷണൽ ഡിസ്ട്രിക്റ്റിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. റൺ ഓഫിൽ എത്തിയെങ്കിലും റൺ ഓഫിൽ പരാജയപ്പെടുകയായിരുന്നു. ഗാന്ധിയുടെ സേവനം ഞങ്ങൾക്ക് നഷ്ടപ്പെടുമെങ്കിലും അദ്ദേഹത്തിന്റെ കഴിവുകളും പരിചയസമ്പത്തും പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന രാജ്യത്തിന്റെ ആരോഗ്യമേഖലക്കു ഒരു മുതൽ കൂട്ടായിരിക്കുമെന്ന് പീപ്പിൾസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ റജിനാ അഭിപ്രായപ്പെട്ടു.
