17.1 C
New York
Wednesday, June 29, 2022
Home US News ഡോ. ജോർജ് ഫിലിപ്പ് ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ; ഇന്നസെന്റ് ഉലഹന്നാൻ കൺവെൻഷൻ കൺവീനർ

ഡോ. ജോർജ് ഫിലിപ്പ് ഫൊക്കാന കൺവെൻഷൻ വൈസ് ചെയർ; ഇന്നസെന്റ് ഉലഹന്നാൻ കൺവെൻഷൻ കൺവീനർ

  ഫ്രാൻസിസ് തടത്തിൽ 


ന്യൂജേഴ്‌സി: 2022 ജൂലൈ മാസത്തിൽ ഫ്ലോറിഡയിലെ ഒർലാണ്ടോയിൽ നടക്കാനിരിക്കുന്ന ഫൊക്കാന കൺവെൻഷന്റെ വൈസ് ചെയർ ആയി ഫൊക്കാനയുടെ പ്രമുഖ നേതാവ്  ഡോ ജോർജ് ഫിലിപ്പിനെയും കൺവെൻഷൻ കൺവീനർ ആയി ഇന്നസെന്റ് ഉലഹന്നാനെയും തെരഞ്ഞെടുത്തു. 

ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ(ഡബ്‌ള്യു എം.എ) പ്രസിഡണ്ട്, ട്രസ്റ്റി ബോർഡ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ. ജോർജ് ഫിലിപ്പ് ഓർത്തഡോക്സ് സഭ കൗൺസിൽ മെമ്പർ ആണ്. കൺവെൻഷൻ കൺവീനർ ആയി നിയമിക്കപ്പെട്ട ഇന്നസെന്റ് ഉലഹന്നാൻ ഹഡ്സൺ വാലി മലയാളി അസോസിയേഷന്റെ (എച്ച് വി എം എ) മുൻ പ്രസിഡണ്ട് കൂടിയാണ്. ഫൊക്കാനയുടെ സുവനീർ കമ്മിറ്റി മെമ്പർ ആയി പ്രവർത്തിച്ചിട്ടുള്ള  ഇന്നസെന്റ് റോക്ക്‌ലാൻഡ് കൗണ്ടിയിലെ മികച്ച സംഘടന നേതാവും സാമൂഹ്യ -സന്നദ്ധ പ്രവർത്തകനുമാണ്.

ഡോ. ജോർജ് ഫിലിപ്പ്, ഇന്നസെന്റ് ഉലഹന്നാൻ എന്നിവരുടെ നിയമനത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്, സെക്രട്ടറി ഡോ. സജിമോൻ ആന്റിണി, ട്രഷറർ സണ്ണി മറ്റമന, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ ഫൊക്കാന എക്സിക്യൂട്ടീവ്- നാഷണൽ കമ്മിറ്റി എം,മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, കൺവെൻഷൻ കമ്മിറ്റി ഭാരവാഹികൾ തുടങ്ങിയവർ സ്വാഗതം ചെയ്തു. 

Facebook Comments

COMMENTS

- Advertisment -

Most Popular

ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി അൽ സജാ ലേബർ പാർക്കിൽ തൊഴിലാളികൾക്കായി ഈദ് അൽ അദ്ഹ ഫെസ്റ്റിവലും കാർണിവലും നടത്തുന്നു.

ഷാർജ: "ഈദ് വിത്ത് വർക്കേഴ്സ്" എന്ന പേരിൽ 2022 ജൂൺ 30 മുതൽ ജൂലൈ 15 വരെയാണ് പരിപാടി നടക്കുന്നത് ഷാർജയിലെ ലേബർ സ്റ്റാൻഡേർഡ് ഡെവലപ്‌മെന്റ് അതോറിറ്റി (എൽഎസ്ഡിഎ) ഈദ് അൽ അദ്ഹയിൽ തൊഴിലാളികൾക്കായി...

മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി.

കോട്ടയ്ക്കൽ: മലപ്പുറം ജില്ലാ പഞ്ചായത്ത്‌ ആതവനാട് ഡിവിഷനിലേക്ക് നടക്കുന്ന ഉപ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് (യു. ഡി. എഫ്) സ്ഥാനാർഥിയായി ബഷീർ രണ്ടത്താണി. ബഷീർ രണ്ടത്താണിയെ മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ ബഹു:പാണക്കാട്...

ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി.

പാലക്കാട്: മണ്ണാര്‍ക്കാട് കാരാകുറിശ്ശിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ടുകണ്ടം വീട്ടിക്കാട് വീട്ടില്‍ അവിനാഷ്(30) ആണ് ഭാര്യ ദീപിക(28)യെ കൊടുവാള്‍ ഉപയോഗിച്ച് വെട്ടിക്കൊന്നത്. ഒന്നരവയസ്സുള്ള മകന്റെ കണ്മുന്നില്‍വെച്ചായിരുന്നു ദാരുണമായ കൊലപാതകം. ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക്...

ആലപ്പുഴയിൽ കമ്പിളി വിൽപ്പനക്കെത്തിയ ആൾ ഗൃഹനാഥനെ പൂട്ടിയിട്ട് പണം കവർന്നു; ഉടനടി കള്ളനെ പിടികൂടി പോലീസ്.

ആലപ്പുഴ: വസ്ത്ര വിൽപനയ്ക്കെത്തിയ ബിഹാർ സ്വദേശിയായ യുവാവ് ഗൃഹനാഥനെ പൂട്ടിയിട്ട ശേഷം വീട്ടിൽ നിന്നു പണവുമായി കടന്നു. ഇയാളെ വൈകിട്ടോടെ കായംകുളത്ത് നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് സാക്കിറാണ് (23) പിടിയിലായത്....
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: