17.1 C
New York
Wednesday, September 22, 2021
Home Health ഡോ. ഗൂഗിൾ അകത്തുണ്ട് !

ഡോ. ഗൂഗിൾ അകത്തുണ്ട് !

ഡോ. അനിൽ കുര്യൻ, സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്, ചിങ്ങവനം, കോട്ടയം

വിവര സാങ്കേതികവിദ്യയുടെ വികാസത്തോടെ ലോകത്തുള്ള എല്ലാ അറിവുകളും ഇന്ന് ഇൻറർനെറ്റിൽ ലഭ്യമാണ്. നമുക്ക് എന്ത് അറിയണമെങ്കിലും ഉടനെ അത് ഗൂഗിളിലോ മറ്റു സെർച്ച് എഞ്ചിനുകളിലോ തിരയുന്നത് നമ്മുടെ ശീലമായിപ്പോയി. അഭ്യസ്തവിദ്യർ പോലും തങ്ങളുടെ രോഗലക്ഷണങ്ങൾ വെച്ച് ഗൂഗിളിൽ തിരയുകയും രോഗനിർണയം നടത്തുകയും സ്വയംചികിത്സിച്ച് അപകടത്തിൽ പെടുകയും ചെയ്യുന്നത് സർവ്വസാധാരണമായി. തെറ്റായ രോഗനിർണയം നടത്തി ഗൂഗിളിൽ പറഞ്ഞ ചികിത്സാവിധികൾ ചെയ്തു കിട്ടുവാൻ വേണ്ടി ആശുപത്രികൾ സന്ദർശിക്കുന്ന രോഗികളുടെ എണ്ണം കൂടിക്കൂടി വരുന്നു. അത്യന്താധുനിക ചികിത്സാവിധികളെപ്പറ്റി ഗൂഗിൾ അറിവ് നൽകും . എന്നാൽ ആർട്ടിഫിഷ്യൽ ഇൻറലിജൻസ്സിന്റെ ഈ കാലത്തും രോഗനിർണയം പരിചയസമ്പന്നനായ ഡോക്ടറെ കൊണ്ട് മാത്രമേ സാധ്യമാകുകയുള്ളൂ. ഗൂഗിൾ നൽകുന്ന കാര്യങ്ങൾ പൊതുവായുള്ളതാണ്. രോഗനിർണയം വ്യക്തിഗതമാണ്. ഒരേ ലക്ഷണങ്ങളുമായി വരുന്ന രോഗികളിലും വ്യത്യസ്ത രോഗങ്ങളോ മറ്റു രോഗങ്ങൾ കൂടിയോ കണ്ടേക്കാം. പരിചയസമ്പന്നനായ ഡോക്ടർക്ക് മാത്രമേ അത് വേർതിരിച്ചറിയുവാൻ സാധിക്കുകയുള്ളൂ.

കേരളത്തിലുടനീളമുള്ള ദന്തൽ ക്ലിനിക്കുകളും നിരവധി കാൻസർ ആശുപത്രികളും കയറിയിറങ്ങി നടക്കുന്ന ഒരു രോഗിയെ പരിചയപ്പെടാനിടയായി. അദ്ദേഹത്തിന്റെ വായിൽ കാണുന്ന വെള്ള പാടുകൾ ബ്ലഡ് ക്യാൻസറിന്റെ ലക്ഷണം ആണ് എന്ന് ഗൂഗിൾ നോക്കിയപ്പോൾ അദ്ദേഹം കണ്ടു. എന്നാൽ ചികിത്സതേടി ചെല്ലുന്നിടത്തെല്ലാം ഡോക്ടർ പരിശോധിച്ച ശേഷം ആ പാടുകൾ ലൈക്കൻ പ്ലാനസ് എന്ന അസുഖമാണെന്നും ബ്ലഡ് ക്യാൻസർ അല്ല എന്നും പറഞ്ഞു അദ്ദേഹത്തെ മടക്കി അയ്ക്കുന്നു. മൂന്നു വർഷത്തിലേറെയായി തനിക്കുണ്ട് എന്ന് അദ്ദേഹം വിശ്വസിക്കുന്ന ബ്ലഡ് ക്യാൻസറിന് ചികിത്സ തേടി അലയുകയാണ് !

ഒരു ഐടി പ്രൊഫഷണലായ ചെറുപ്പക്കാരന്റെ പല്ലിന്റെ എക്സ് റേ എടുക്കേണ്ടി വന്നപ്പോൾ , അത് ഒരുപാട് കുഴപ്പങ്ങൾ ഉണ്ടാക്കും എന്ന് ഇൻറർനെറ്റിൽ കണ്ടിട്ടുണ്ട് എന്നു പറഞ്ഞ് എതിർത്തത് ഞാനോർക്കുന്നു. ഒടുവിൽ പിതാവിന്റെ നിർബന്ധത്തിനു വഴങ്ങി എക്സ്റേ എടുത്തു കഴിഞ്ഞപ്പോൾ തനിക്ക് എന്തോ വലിയ അപകടം സംഭവിച്ചു എന്ന ഭാവത്തോടെ ഇരിക്കുന്ന ചെറുപ്പക്കാരന്റെ മുഖം ഇപ്പോഴും മനസ്സിലുണ്ട്.

ഇൻറർനെറ്റിലൂടെ ധാരാളം അറിവുകൾ കിട്ടുമെങ്കിലും തെറ്റായതും പൂർണമല്ലാത്തതുമായ അറിവുകളും സാഹചര്യത്തിന് ചേരാത്ത വിധത്തിലുള്ള വിവരങ്ങളും നേടി വരുന്ന രോഗികൾ ഡോക്ടർമാരെ കുഴപ്പിക്കുന്നതും സ്വയം ചികിത്സിച്ചു രോഗങ്ങൾ സങ്കീർണമാക്കുന്നതും നിത്യസംഭവമായി മാറിക്കഴിഞ്ഞു. ഡോക്ടറെയോ ആശുപത്രികളോ തിരയുവാനും അവിടെയുള്ള ചികിത്സാസൗകര്യങ്ങൾ കണ്ടെത്താനും ഇൻറർനെറ്റ് ഉപയോഗിക്കുന്നതിൽ തെറ്റില്ല. എന്നാൽ രോഗനിർണയം നടത്താനും ചികിത്സാവിധികൾ നിശ്ചയിക്കാനും ആർട്ടിഫിഷ്യൽ ഇൻറലിജൻസ്സിനോ ഇൻറർനെറ്റിനോ ഇതുവരെയും സാധ്യമായിട്ടില്ല .

ഡോ. അനിൽ കുര്യൻ,
സീയോൻ കുന്നിൽ ദന്തൽ ക്ലിനിക്ക്,
ചിങ്ങവനം, കോട്ടയം

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...

ഡബ്ബാവാല പൂജ കഴിഞ്ഞു. ചിത്രീകരണം തുടങ്ങുന്നു .

മലയാള സിനിമാരംഗത്ത് സഹസംവിധായകനായും, പ്രൊഡക്ഷൻ എക്സിക്യൂട്ടീ വായും പ്രവർത്തിച്ച പരിചയവുമായി ഒരു ചിത്രം സംവിധാനം ചെയ്യുകയാണ് രണ്ജിത്ത് തൊടുപുഴ. റിയൽ ടിവി പ്രൊഡക്ഷൻസിന്റ ബാനറിൽ ബൈജു ക്ലീറ്റസ് & ശ്രീജിത്ത് എന്നിവർ നിർമ്മിയ്ക്കുന്ന...
WP2Social Auto Publish Powered By : XYZScripts.com
error: