17.1 C
New York
Wednesday, August 17, 2022
Home US News ഡോ. ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഃഖമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്

ഡോ. ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ലോകമലയാളികളുടെ തീരാദുഃഖമെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ്

ഫ്രാൻസിസ് തടത്തിൽ

ഫ്ലോറിഡ: കാലം ചെയ്ത മാർത്തോമ്മാ സഭ വലിയ മെത്രപൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ദേഹവിയോഗത്തിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെ ഏറ്റവും അടുത്ത സുഹൃത്തും ആത്മീയ ഗുരുവുമായിരുന്ന ഡോ. ക്രിസോസ്റ്റം മെത്രാപ്പോലീത്തയുമായി തനിക്ക് വ്യക്തിപരമായി തനിക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിൽ താനും ജീവിച്ചിരുന്നു എന്ന് പറയുന്നതു തന്നെ ഏവർക്കും വലിയ അനുഗ്രഹമാണ്.

ഫൊക്കാനയുടെ നിരവധി നേതാക്കളുമായി അടുത്ത സ്നേഹ ബന്ധം പുലർത്തിയിരുന്ന നർമത്തിന്റെ സഹയാത്രികനായിരുന്ന വലിയ തിരുമേനിയായിരുന്നു ഫൊക്കാനയുടെ ഫ്ലോറിഡ കൺവെൻഷനിലെ ചിരിയരങ്ങിലെ മുഖ്യാതിഥി. ഫ്ലോറിഡ കൺവെൻഷൻ ഉൾപ്പെടെ ഫൊക്കാനയുടെ നിരവധി കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുള്ള മാർ ക്രിസോസ്റ്റം വലിയ തിരുമേനി അമേരിക്കയിൽ സന്ദർശനം നടത്തുമ്പോഴെല്ലാം ഫൊക്കാനയിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും സ്നേഹ സംഭാഷണത്തിൽ ഏർപ്പെടുകയും ചെയ്യുമായിരുന്നുവെന്ന് ജോർജി അനുശോചന സന്ദേശത്തിൽ അനുസമരിച്ചു.

ഫൊക്കാനയുടെ ആരംഭകാലം മുതൽ വലിയ തിരുമേനി അതിന്റെ വളർച്ചയെ നോക്കിക്കാണുകയും പരമാവധി വേദികൾ പങ്കിടുകയും ചെയ്തിട്ടുണ്ട്. ഒരു നൂറ്റാണ്ടിൽ ഏറെ ജീവിച്ച് കുറഞ്ഞത് 5 തലമുറകളിലുള്ളവരുമായി സ്നേഹം പങ്കിടാൻ ഭാഗ്യം ലഭിച്ച അപൂർവ്വം ശ്രേഷ്ട്ട തിരുമേനിമാരിൽ ഒരാളാണ് ഡോ. ക്രിസോസ്റ്റം വലിയ തിരുമേനി. അദ്ദേഹത്തിന്റെ വേർപാടിൽ ഫൊക്കാനയുടെയും മുഴുവൻ അംഗങ്ങളുടെയും തന്റെ വ്യക്തിപരവും കുടുംബത്തിന്റെയും പേരിലുള്ള ദുഃഖം രേഖപ്പെടുത്തുകയാണെന്ന് ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഡോ.ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിയോഗത്തിൽ ഫൊക്കാന ജനറൽ സെക്രെട്ടറി സജിമോൻ ആന്റണി, ഫൊക്കാന ട്രഷറർ സണ്ണി മറ്റമന, ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ്, എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് ജെയ്‌ബു മാത്യു, വൈസ് ചെയർമാൻ തോമസ് തോമസ്, അസോസിയേറ്റ് സെക്രെട്ടറി ഡോ. മമാത്യു വറുഗീസ്, അസോസിയേറ്റ് ട്രഷറർ വിപിൻ രാജു, അഡിഷണൽ അസോസിയേറ്റ് സെക്രെട്ടറി ജോജി തോമസ്, അഡിഷണൽ അസോസിയേറ്റ് ട്രഷറർ ബിജു ജോൺ, വിമൻസ് ഫോറം ചെയർപേഴ്സൺ ഡോ.കല ഷഹി, കൺവെൻഷൻ ചെയർമാൻ ചാക്കോ കുര്യൻ, ഇന്റർനാഷണൽ കോർഡിനേറ്റർ പോൾ കറുകപ്പള്ളിൽ, കൺവെൻഷൻ നാഷണൽ കോർഡിനേറ്റർ ലീല മാരേട്ട്, ഫൗണ്ടേഷൻ ചെയർമാൻ ജോൺ പി. ജോൺ, അഡ്വസറി ചെയർമാൻ ടി.എസ്.ചാക്കോ, പൊളിറ്റിക്കൽ ഫോറം ചെയർമാൻ കുര്യൻ പ്രക്കാനം, നാഷണൽ കമ്മിറ്റി മെമ്പർമാർ, ട്രസ്റ്റി ബോർഡ് മെമ്പർമാർ, മുൻ പ്രസിഡണ്ടുമാർ തുടങ്ങിവരും ദുഃഖം രേഖപ്പെടുത്തി.

Facebook Comments

COMMENTS

- Advertisment -

Most Popular

ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച

ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിലെ പ്രശസ്തമായ അഷ്ടമിരോഹിണി വള്ളസദ്യ വ്യാഴാഴ്ച നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപൻ ഉദ്ഘാടനം നിർവഹിക്കും. പാർത്ഥസാരഥിയുടെ പിറന്നാൾ സദ്യക്കായി ചേനപ്പാടി കരക്കാർ ഇന്ന് ക്ഷേത്രത്തിൽ...

പതിമൂന്നുകാരന് പ്രകൃതിവിരുദ്ധ പീഡനം : വയോധികന് 51 കൊല്ലം കഠിനതടവ്

പത്തനംതിട്ട : പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് വിധേയനാക്കിയ 63 കാരന് 51 വർഷം കഠിനതടവും, ഒന്നര ലക്ഷം രൂപ പിഴയും. കുളക്കട തുരുത്തീലമ്പലം ദിവ്യ സദനം വീട്ടിൽ പത്രോസിന്റെ മകൻ രാജു (63)വിനെയാണ്...

നിരണം ചുണ്ടൻ നീരണിഞ്ഞു:നെഹ്​റു ട്രോഫി വള്ളംകളിയിലാണ് നിരണം ചുണ്ടൻ ആദ്യമായി പങ്കെടുക്കുക

തിരുവല്ല: പത്തനംതിട്ട ജില്ലയിൽ നിന്നുള്ള ആദ്യത്തെ ചുണ്ടൻ വള്ളമായ നിരണം ചുണ്ടൻ നീരണിഞ്ഞു. ജനകീയ കൂട്ടായ്മയിൽ നിർമ്മാണം പൂർത്തിയാക്കിയ വള്ളത്തിന്‍റെ നീരണിയൽ ചടങ്ങ് ശിൽപി കോയിയ്ക്കൽമുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ മുഖ്യ കാർമ്മികത്വത്തിൽ പമ്പയാറ്റിലെ...

കരിപ്പൂരിൽ വീണ്ടും പൊലീസ് സ്വര്‍ണം പിടികൂടി; രണ്ടുപേർ പിടിയിൽ

കരിപ്പൂർ: കസ്റ്റംസിനെ വെട്ടിച്ച് അനധികൃതമായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കരിപ്പൂര്‍ വിമാനത്താവള പരിസരത്ത് പൊലീസ് പിടികൂടി. കാപ്‌സ്യൂള്‍ രൂപത്തിലാക്കി കൊണ്ടുവന്ന 53 ലക്ഷം രൂപയുടെ സ്വര്‍ണമിശ്രിതമാണ് പിടിച്ചെടുത്തത്. രണ്ടുപേരെ കസ്റ്റഡിയിലെടുത്തു. ഷാര്‍ജയില്‍നിന്നെത്തിയ കോഴിക്കോട് നാദാപുരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: