17.1 C
New York
Monday, August 15, 2022
Home Obituary ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍

ഡോ.കുര്യന്‍ മത്തായിയുടെ പൊതുദര്‍ശനവും സംസ്‌കാരവും മെയ് 28, 29 തീയതികളില്‍

ജോജോ കോട്ടൂര്‍, ഫിലഡൽഫിയാ

അപ്പര്‍ഡാര്‍ബി, ഫിലഡല്‍ഫിയ: കഴിഞ്ഞ ആഴ്ച അന്തരിച്ച ഡോ. കുര്യന്‍ മത്തായിയുടെ (81) പൊതുദര്‍ശനവും ശവസംസ്‌ക്കാര ശുശ്രൂഷകളും മെയ് 28,29 തീയതികളില്‍ നടക്കുമെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

വിദ്യാഭ്യാസ വിദഗ്ദ്ധന്‍, ചിന്തകന്‍, ഗ്രന്ഥകര്‍ത്താവ്, സംഘാടകന്‍, മുഖ്യധാരാ രാഷ്ട്രീയ പ്രവര്‍ത്തകന്‍, സാമുദായികനേതാവ് എന്നീ നിലകളില്‍ കഴിഞ്ഞ 45 വര്‍ഷങ്ങളായി അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ നിറഞ്ഞുനിന്നിരുന്ന വ്യക്തിത്വമായിരുന്നു ഡോ.കുര്യന്‍ മത്തായിയുടേത്. 1978-ല്‍ ഫിലഡല്‍ഫിയ കേന്ദ്രീകരിച്ചു സ്ഥാപിതമായ കല മലയാളി അസോസിയേഷനിലൂടെ പൊതുരംഗത്ത് ചുവടുറപ്പിച്ച ഡോ.കുര്യന്‍ മൂന്നു തവണ കലയുടെ പ്രസിഡന്റ് പദവി അലങ്കരിച്ചിട്ടുണ്ട്.

1976-ല്‍ അമേരിക്കയിലെത്തും മുമ്പ് ഉഗാണ്ടയിലും കെനിയയിലും ഉന്നതവിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിച്ചിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ മലയാളികള്‍ വിരളമായിരുന്ന കാലഘട്ടത്തില്‍ പെന്‍സില്‍വാനിയയിലെ മില്‍ബോണ്‍ ബോറോയില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയായി ഡോ.കുര്യന്‍ മത്സരിച്ചത് മാദ്ധ്യമ ശ്രദ്ധ നേടിയിരുന്നു. ‘നാട്ടുകൂട്ടം’ സാഹിത്യകൂട്ടായ്മയിലെ സജീവ അംഗമായിരുന്ന ഡോ.കുര്യന്‍, കലാഭവന്‍ യു.എസ്.എ. എന്ന കലാസമിതിയും രൂപീകരിച്ചിട്ടുണ്ട്. ഫിലഡെല്‍ഫിയയിലെ എക്യൂമെനിക്കല്‍ കൂട്ടായ്മയുടെ സെക്രട്ടറി, ട്രഷറര്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പി.ആര്‍.ഓ. എന്നീ തലങ്ങളില്‍ പ്രവര്‍ത്തിച്ച് സഭാഐക്യരംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു.

കൊല്ലം ജില്ലയിലെ കുണ്ടറ വലിയവിള കിഴക്കേതില്‍ കുടുംബാംഗമായ ഡോ.കുര്യന്‍ മത്തായി തന്റെ ഭാര്യ സാറാമ്മയുടെ മരണശേഷം മര്‍ത്താമ്മയെ വിവാഹം കഴിച്ചിരുന്നു.

മക്കള്‍: മാത്യു, എലിസബത്ത്
മരുമക്കള്‍: അമ്പിളി, ഹഡ്‌സണ്‍ സീസര്‍.
കൊച്ചുമക്കള്‍: റൂബന്‍, എസ്മി.

പൊതുദര്‍ശനം: മെയ് 28 വെള്ളി 5.00PM-8.30PM
Donohue Funeral Home,
8401 Westchester Pike, Upper Darby PA-19082.

സംസ്‌കാര ശുശ്രൂഷകള്‍: മെയ് 29 ശനി 9.00 AM- 11:30 PM., St.John’s Indian Orthodox Church. Drexel Hill, PA, 19026.

സംസ്‌കാരം: മെയ് 29 ശനി 12:00PM.
Saints Peter And Paul Cemetery, 1600 S. Sproul Rd, Springfield, PA, 19064.

വാർത്ത: ജോജോ കോട്ടൂര്‍, ഫിലഡൽഫിയാ

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: