17.1 C
New York
Tuesday, August 3, 2021
Home Kerala ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തൻ അറസ്റ്റിൽ; യുഎഇ ഭരണകൂടത്തിൻ്റെ ഏജൻ്റായി പ്രവർത്തിച്ചു

ഡോണൾഡ് ട്രംപിൻ്റെ വിശ്വസ്തൻ അറസ്റ്റിൽ; യുഎഇ ഭരണകൂടത്തിൻ്റെ ഏജൻ്റായി പ്രവർത്തിച്ചു

അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വിശ്വസ്തനും ഏറ്റവുമടുത്ത അനുയായികളിലൊരാളായ ശതകോടീശ്വരൻ ടോം ബറാക്കിനെ യുഎഇ ഭരണകൂടത്തിന്റെ ഏജന്റായി പ്രവർത്തിച്ചതിന് അറസ്റ്റ് ചെയ്തു. യുഎഇക്കു പ്രയോജനപ്പെടും വിധം യുഎസ് നയങ്ങളെ സ്വാധീനിക്കാൻ ശ്രമിച്ചെന്നാണ് ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ഫെ‍ഡറൽ കോടതി കണ്ടെത്തിയത്. യുഎഇയിലെ യുഎസ് അംബാസഡറാകാനും ബറാക് ശ്രമം നടത്തി.

ബറാക്കിന്റെ നിക്ഷേപകമ്പനിയിലെ മുൻ ജീവനക്കാരൻ മാത്യു ഗ്രൈംസ് (27), യുഎഇ ബിസിനസുകാരൻ റഷീദ് അൽ മാലിക് (43) എന്നിവർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. ഗ്രൈംസിനെയും അറസ്റ്റ് ചെയ്തു. മാലിക് അന്വേഷണ ഉദ്യോഗസ്ഥർ നോട്ടമിട്ടിട്ടുണ്ടെന്നു മനസ്സിലാക്കി യുഎസ് വിട്ടു.
2016 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ട്രംപിന്റെ പ്രചാരണസംഘം ഉപദേഷ്ടാവായും ടോം ബറാക് പ്രവർത്തിച്ചിരുന്നു

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...

ജപ്തി ഭീഷണിയെ തുടർന്ന് ആത്മഹത്യ : ഇരട്ട സഹോദരങ്ങളുടെ മൃതദേഹവുമായി പ്രതിഷേധത്തിനെത്തിയവരെ പോലീസ് തടഞ്ഞു.

കോട്ടയം:ബാങ്ക് വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കോട്ടയം കടുവാക്കുളത്ത് തൂങ്ങി മരിച്ച ഇരട്ട സഹോദരങ്ങളുടെ മൃതദേഹം കോട്ടയം മണിപ്പുഴ അർബ്ബൻ സഹകരണ ബാങ്കിന് മുന്നിൽ കൊണ്ട് വന്ന് പ്രതിഷേധിക്കാനുള്ള നീക്കം പോലീസ് തടഞ്ഞു. കോടിമത...

വ്യാജ വാക്‌സിനേഷന്‍ കാര്‍ഡുകള്‍ സമര്‍പ്പിച്ച വിമാന യാത്രക്കാര്‍ക്ക് പിഴ ചുമത്തിയത് 16 ,000 ഡോളര്‍

ന്യുയോര്‍ക്ക്: അമേരിക്കയില്‍ നിന്നും കാനഡ ടോറന്റോയിലേക്ക് വിമാനത്തില്‍ യാത്ര ചെയ്ത രണ്ടു പേര്‍ വ്യാജ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയതിന് കനേഡിയന്‍ അധികൃതര്‍ പിഴ ചുമത്തിയത് ഓരോരുത്തര്‍ക്കും 16000 അമേരിക്കന്‍ ഡോളര്‍ .(19720 കനേഡിയന്‍...

സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ പ്രതികൾക്ക്; പാക്ക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം

തൃശ്ശൂർ: സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം കാടാമ്പുഴ പുല്ലാട്ടിൽ ഇബ്രാഹിം ഉപയോഗിച്ചിരുന്ന ഉപകരണങ്ങൾ പാക് ചാരസംഘടനയായ ഐ.എസ്‌.ഐ. നൽകിയതെന്ന് സംശയം. ബംഗളുരുവിൽ സമാന്തര എക്‌സ്‌ചേഞ്ച് നടത്തി പിടിയിലായ മലപ്പുറം സ്വദേശി...
WP2Social Auto Publish Powered By : XYZScripts.com