ഡെൻവർ: ഡെൻവർ സിറ്റിയിൽ 2 അടി വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുള്ളതിനാൽ ഡെൻവർ ഇന്റർനാഷണൽ വിമാനത്താവളത്തിൽ നിന്നും പുറപ്പെടേണ്ടതും ഇറങ്ങേണ്ടതുമായ 2000 സർവീസുകൾ റദ്ദ് ചെയ്തു. ശനിയാഴ്ച രാവിലെ ആരംഭിച്ച മഞ്ഞുവീഴ്ച വിമാനത്താവളത്തിലെ സൈൻ ബോർഡുകളെ മുഴുവനായും മൂടിക്കളഞ്ഞു
ശനിയാഴ്ചയും ഞായറാഴ്ചയുമായി 22 ഇഞ്ചു വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നാണ് നാഷണൽ വെതർ സർവീസ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഞായറാഴ്ച പുറപ്പെടേണ്ട 670 സർവീസുകൾ കാൻസൽ ചെയ്തതായി ഫ്ളൈറ്റ് എവയർ ഡാറ്റയിൽ കാണുന്നു. ഡെൻവറിൽ നിന്നുള്ള 87% സർവീസുകളും ഇതിനകം റദ്ദാക്കി.
വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിനു മുൻപ് സർവീസ് ഉണ്ടോ എന്ന് അന്വേഷിച്ച് ഉറപ്പാക്കേണ്ടതാണ്. കൊളറാഡോ ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ടഷൻ റോഡ് അടച്ചിടുന്നതിനെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
