17.1 C
New York
Monday, August 2, 2021
Home US News ഡിലവര്‍ സയ്യദ്- സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍

ഡിലവര്‍ സയ്യദ്- സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടണ്‍: പാക്കിസ്ഥാന്‍ അമേരിക്കന്‍ ഡിലവര്‍ സയ്യദിനെ സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്ററായി പ്രസിഡന്റ് ബൈഡന്‍ നിയമിച്ചു. എ എ പി ഐ വിക്ടറി ഫണ്ട് ഉപാദ്ധ്യക്ഷനായ സയ്യദിനെ മാര്‍ച്ച് 3നാണ് പുതിയ തസ്തികയില്‍ നിയമിച്ചുകൊണ്ട് ബൈഡന്‍ ഉത്തരവിട്ടത്.

സയ്യദിനെ നിയമനം സെനറ്റ് അംഗീകരിച്ചാല്‍ ഏറ്റവും ഉയര്‍ന്ന റാങ്കില്‍ എത്തുന്ന ആദ്യ മുസ്ലീം അമേരിക്കനായിരിക്കും സയ്യദ്. അതോടൊപ്പം കാബിനറ്റ് റാങ്കില്‍ എത്തുന്ന ആദ്യ പാക്കിസ്ഥാന്‍ അമേരിക്കന്‍ കൂടിയായിരിക്കും സയ്യദ്.

ഞാന്‍ ഏറ്റവും വിനയാന്വിതനും ബഹുമാന്യനുമായിരിക്കുന്നു ഈ നിയമനത്തിലൂടെ’ സയ്യദ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.ചെറുകിട വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായി സ്ഥാനവും, സമയവുമാണിതെന്ന് അദ്ദേഹം പറഞ്ഞു.

സയ്യദ് ഈ സ്ഥാനത്തിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണെന്ന് 2016 ല്‍ എ എ പി ഐ വിക്ടറി ഫണ്ട് സ്ഥാപിക്കുന്നതിന് സയ്യദിനൊപ്പമുണ്ടായിരുന്ന ശേഖര്‍ നരസിംഹന്‍ അഭിപ്രായപ്പെട്ടു. നിരവധി മുസ്ലീം സംഘടനകളും സയ്യദിന്റെ നിയമനത്തിന്‍ ആഹ്ളാദം പങ്കിട്ടു.

പാക്കിസ്ഥാനില്‍ നിന്നും പഠനത്തിനായി ഒഹായോവിലെ കോളേജില്‍ എത്തിയതാണ് സയ്യദ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സ്, പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകാൻ കോട്ടയം നവജീവൻ ട്രസ്റ്റ് .

നിർധനരായ രോഗികളുടെ മക്കൾക്ക് പഠനോപകരണങ്ങൾ നൽകുമെന്നു കോട്ടയം നവജീവൻ ട്രസ്റ്റി പി യു തോമസ് അറിയിച്ചു .മനോരോഗം ക്യാൻസർ വ്യക്ക , ഹൃദയ ശസ്ത്രക്രിയ, തളർവാതം എന്നി രോഗങ്ങൾ മൂലം ബുദ്ധിമുട്ടുന്നവരുടെ മക്കൾക്കാണ്...

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം

രാജ്യത്ത് 40,134 പുതിയ കൊവിഡ് കേസുകള്‍; 422 മരണം ദൽഹി:ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 40,134 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 36,946 പേരാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക്...

പതിനൊന്നുകാരൻ കുളിമുറിയില്‍ മരിച്ചനിലയില്‍.

ഇടുക്കി ചക്കുപള്ളം പളയക്കുടിയില്‍ പതിനൊന്നുകാരനെ കുളിമുറിയില്‍ മരിച്ചനിലയില്‍ പളയക്കുടി നിവാസികളായ ശ്യാമ , സുരേഷ് ദമ്പതികളുടെ മൂത്ത മകന്‍ ശ്യാമാണ് മരിച്ചത്. കുളിക്കാനായി കുളിമുറിയിലേക്ക് പോയ വിദ്യാര്‍ത്ഥിയെ ഏറെ സമയം കഴിഞ്ഞും കാണാതായതോടെ പരിശോധിച്ചപ്പോഴാണ് അബോധാവസ്ഥയിൽ...

വാക്കുപാലിച്ച്‌ തോമസ്‌ ഐസക്‌; കുഴൽമന്ദത്തെ സ്‌നേഹയ്‌ക്ക്‌ വീടായി, ഉടൻ സ്‌കൂളും

പാലക്കാട് ; കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ അവസാന ബജറ്റിൽ കവിതയിലൂടെ ഇടംപിടിച്ച സ്നേഹ ഇനി പുതിയ വീട്ടിൽ. സ്‌നേഹയ്‌ക്ക്‌ വീട് നൽകാമെന്ന അന്നത്തെ ധന മന്ത്രി സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം തോമസ് ഐസക്‌...
WP2Social Auto Publish Powered By : XYZScripts.com