17.1 C
New York
Monday, September 27, 2021
Home US News ഡാളസ് സൗന്ദര്യ റാണി ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ മൃതദേഹം തടാകത്തില്‍

ഡാളസ് സൗന്ദര്യ റാണി ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ മൃതദേഹം തടാകത്തില്‍

റിപ്പോർട്ട്: പി പി ചെറിയാൻ

ഡാലസ്: കഴിഞ്ഞ ചൊവ്വാഴ്ച മുതല്‍ കാണാതായ ഡാലസ് ബ്യൂട്ടി ക്യൂന്‍ ലഷന്‍ മേസ്സിയുടെ (38) മൃതദേഹം ലെഗൊ ഡി ക്ലെയ്ര്‍ തടാകത്തില്‍ നിന്നും വ്യാഴാഴ്ച കണ്ടെടുത്തു.

ഇര്‍വിംഗിലെ വീട്ടില്‍ നിന്നും ഏപ്രില്‍ 27ന് രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു മേസ്സി. തിരിച്ചു വരാതിരുന്നതിനെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

വ്യാഴാഴ്ചയോടെ ഇവരുടേതാണെന്നു സംശയിക്കുന്ന മൃതദേഹം തടാകത്തില്‍ നിന്നും കണ്ടെടുക്കുകയായിരുന്നു. വ്യാഴാഴ്ച കോര്‍നിക്കാനയില്‍ മിസ്സ് ടെക്‌സസ് അമേരിക്കാ മത്സരത്തില്‍ പങ്കെടുക്കേണ്ടതായിരുന്നു. ഇവര്‍ ധരിച്ചിരുന്നത് വീട്ടില്‍ നിന്നും ഇറങ്ങിയപ്പോള്‍ ഉണ്ടായ വസ്ത്രങ്ങള്‍ തന്നെയാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടു ആണ്‍കുട്ടികളുടെ മാതാവാണ് മേസ്സി.

യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് ഡാലസിലെ റിസെര്‍ച്ച് പ്രോഗ്രാം മാനേജരായിരുന്നു മേസ്സി. ശനിയാഴ്ച ഡാളസ് കൗണ്ടി മെഡിക്കല്‍ എക്‌സാമിനര്‍ ഓഫീസ് തടാകത്തില്‍ നിന്നും കണ്ടെടുത്തത് മേസ്സിയുടെ മൃതദേഹമായിരുന്നുവെന്ന് സ്ഥരീകരിച്ചു. കഴിഞ്ഞ വര്‍ഷം മിസ്സ് ടെക്‌സസ് അമേരിക്കാ മത്സരത്തില്‍ പങ്കെടുത്തിരുന്നു.

മേസ്സിക്ക് നീന്താന്‍ അറിയില്ല എന്നാണ് മാതാവ് മേരി റോസി പറയുന്നത്. വെള്ളത്തിലേക്ക് മകള്‍ ഇറങ്ങുന്നതിനു യാതൊരു സാധ്യതയുമില്ലെന്നും ഇവര്‍ പറയുന്നു. മരണകാരണം എന്താണെന്ന് അന്വേഷിച്ചുവരുന്നു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: