17.1 C
New York
Monday, September 27, 2021
Home US News ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ചിൽ കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാർപ്പണവും (പി പി...

ഡാളസ് സെന്റ് പോൾസ് ഓർത്തഡോക്സ്‌ ചർച്ചിൽ കാതോലിക്കാ ബാവ അനുസ്മരണ പ്രാത്ഥനയും ദൂപാർപ്പണവും (പി പി ചെറിയാൻ)

ഡാളസ്:ഡാളസ്‌ സെന്റ് ‌ പോൾസ്‌ ഓർത്തഡോക്സ്‌ ചർച്ചിൽ ജൂലൈ 18 ഞായറാഴ്ച വിശുദ്ധ കുര്‍ബ്ബാന മദ്ധ്യേ ,കാലം ചെയ്ത പരിശുദ്ധ ബസേലിയോസ്‌ പൗലോസ്‌ ദ്വിതീയൻ ബാവായെ സ്മരിച്ച്‌ പ്രത്യേക പ്രാർഥനയും ധൂപാർപ്പണവും നടത്തി.

വിശുദ്ധ കുര്‍ബ്ബാനക്കു ശേഷം നടന്ന അനുസ്മരണാമീറ്റിംഗില്‍ വികാരി റവ: ഫാ. തോമസ്സ്‌ മാത്യു,തിരുമേനിയുടെ പരിശുദ്ധിയെയും,നിഷ്കളങ്കതെയും സമർപ്പണ ജീവിതത്തെയും അനുസ്മരിച്ചു.അറുപതാമത്തെ വയസില്‍ നിയുക്ത കാതോലിക്ക പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും, പതിനൊന്ന് വര്‍ഷക്കാലം കാതോലിക്ക ബാവയായി സഭയെ നയിക്കുകയും ചെയ്ത പൗലോസ് ദ്വിതീയന്‍ ബാവയുടെ വേര്‍പാട് സഭയ്ക്കും കേരള ക്രൈസ്തവ സമൂഹത്തിനും തീരാനഷ്ടമാണെന്നും,എളിമയാര്‍ന്ന ജീവിതവും, തികഞ്ഞ പ്രാര്‍ത്ഥനാജീവിതവും കൈമുതലാക്കിയ അദ്ദേഹം സമൂഹത്തില്‍ അവശതയനുഭവിക്കുന്നവര്‍ക്ക് എന്നും കൈത്താങ്ങായി വര്‍ത്തിച്ചിരുന്നു വെന്നും അച്ചൻ പറഞ്ഞു.

മുൻ സഭാ മാനേജിംഗ്‌ കമ്മിറ്റി മെംബറും ഇടവക സെക്രട്ടറിയുമായ തോമസ്സ്‌ രാജൻ തിരുമേനിയുടെമനുഷ്യസ്നേഹത്തെയും സഭയോടുള്ള അചഞ്ചലമായ വിശ്വാസത്തെയും സഭാമക്കളോടുള്ള കരുതലിനെയും കാരുണ്യപ്രവർത്തികളെയും പ്രകീർത്തിച്ചു. മാനേജിങ് കമ്മറ്റി അംഗം എന്ന നിലയില്‍ പരിശുദ്ധ ബാവയുമായി ഏറെ അടുത്തു ബന്ധം പുലര്‍ത്തുവാനുള്ള ഭാഗ്യം ലഭിച്ചതായും സെക്രട്ടറി അനുസ്മരിച്ചു. എം എം വി എസ് പ്രതിനിധീകരിച്ചു സൂസൻ ചുമ്മാരും അനുസ്മരണ പ്രസംഗം നടത്തി

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (48)

ഐശ്വരത്തിന്റെ മിഴിതുറന്ന തുമ്പയും മഞ്ഞചാർത്തണിഞ്ഞ മുക്കുറ്റിയും കാർമേഘനിറംപടർത്തിയ കാക്കപ്പൂവും ഉടുത്തൊരുങ്ങി എത്തുമ്പോൾ അവർക്കുമുന്നേ തെച്ചിയും തിരുതാളിയും അവരുടെ വരവറിയിച്ചു തൊടിയിൽ ചിരിപൊഴിച്ചു നിൽക്കുന്ന പൊന്നിൽ ചിങ്ങമാസം വഴിതെറ്റാതെ എത്തിയിരിക്കുന്നു.. കാലം അതിന്റെ അനിവാര്യതയിൽ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (47)

ശ്രാവണം എന്ന സംസ്കൃതപദത്തിന്റെ തത്ഭവരൂപമാണ് ഓണമെന്ന് ചില ഭാഷാപണ്ഡിതൻമാർ അഭിപ്രായപ്പെടുന്നുണ്ട്. സംഘകാലകൃതികളായ പത്തുപാട്ടിലെ മധുരൈകാഞ്ചി എന്ന ഗ്രന്ഥത്തിൽ ഇന്ദ്രവിഴ എന്നു ആദ്യകാലത്തു വിളിപ്പേരുള്ള ഓണം കേരളത്തിലും തമിഴ്നാട്ടിലും ആഘോഷിച്ചിരുന്നതായി പറയുന്നു. ഓണത്തെക്കുറിച്ചുള്ള ചരിത്രപരാമർശങ്ങളും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (46)

"'മാവേലി നാടു വാണീടും കാലംമാനുഷ്യരെല്ലാരുമൊന്നുപോലെആമോദത്തോടെ വസിക്കും കാലംഅപത്തങ്ങാർക്കു മൊട്ടില്ല താനും " എൻ്റെ സങ്കല്പത്തിലെ ഓണം - ഈ ആപത്തു കാലത്ത് വന്നെത്തിയ ഓണത്തെ വരവേറ്റുകൊണ്ട് മലയാളി മനസ്സിൽ എൻ്റെ സങ്കല്പത്തിലെ ഓണക്കാലത്തെപ്പറ്റി എഴുതാൻ കിട്ടിയ...

ഫോമാ: സന്നദ്ധ സേവനത്തിന്റെ ഒരു വർഷം പിന്നിടുമ്പോൾ

ഇപ്പോളത്തെ ഫോമാ ദേശീയ നിർവ്വാഹക സമിതി അധികാരമേറ്റിട്ട് ഒരു വർഷം. ചരിത്രത്തിൽ  എങ്ങും കണ്ടിട്ടില്ലാത്ത  ഏറ്റവും  ദുർഘടമായ വെല്ലുവിളികളിലൂടെ ലോമമെമ്പാടുമുള്ള ജനത കടന്നുപോകുന്ന ഏറ്റവും ദുരിതപൂർണ്ണമായ കോവിഡ് മഹാമാരിയുടെ കാലത്താണ് ശ്രീ അനിയൻ ജോർജ്ജ്...
WP2Social Auto Publish Powered By : XYZScripts.com
error: