17.1 C
New York
Wednesday, August 10, 2022
Home US News ഡാളസ് മേയര്‍ ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും

ഡാളസ് മേയര്‍ ഒരു മില്യന്‍ ഡോളറിന്റെ പിപിഇ കിറ്റ് ഇന്ത്യയിലേക്ക് അയക്കും

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ഇന്ത്യയില്‍ കോവിഡ് മഹാമാരിയാല്‍ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കുന്നതിനു ഡാളസ് കൗണ്ടി മേയര്‍ എറിക്ക് ജോണ്‍സണ്‍ ഒരു മില്യന്‍ ഡോളറിന്റെ പേഴ്‌സണല്‍ പ്രൊട്ടക്റ്റീവ് എക്യുപ്‌മെന്റ് ഇന്ത്യയിലേക്ക് അയക്കുമെന്ന് മെയ് 18 ചൊവാഴ്ച ഒരു പ്രസ്താവനയിലൂടെ അറിയിച്ചു .

ഇന്ത്യയിലെ ജയ്പ്പൂർ മേഖലയിലേക്കാണ് പി.പി.ഇ കിറ്റ് അയയ്ക്കുന്നതെന്നും, തന്റെ ഓഫീസും നോണ്‍ പ്രോഫിറ്റ് ഡാലസ് ഫൗണ്ടേഷനും സഹകരിച്ചാണ് ഇത്രയും സംഖ്യ സമാഹരിക്കുന്നതെന്നും മേയര്‍ പറഞ്ഞു. കൂടുതല്‍ സംഭാവനകള്‍ ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ ഉപകരണങ്ങള്‍ അയയ്ക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്തുകൊണ്ട് ജയ്പ്പൂർ തിരഞ്ഞെടുത്തുവെന്ന ചോദ്യത്തിന് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള സിറ്റിയില്‍ പത്താം സ്ഥാനത്താണ് ജയ്പ്പൂരെന്നും, ഇങ്ങനെയൊരു ധാരണ രണ്ടു സിറ്റികളും തമ്മില്‍ ഉണ്ടാക്കുന്നതിന് ജയ്പ്പൂരില്‍ നിന്നുള്ള അരുണ്‍ അഗര്‍വാളാണ് (ഡാലസ് പാര്‍ക്ക് ആന്‍ഡ് റിക്രിയേഷന്‍ ബോര്‍ഡ് മെമ്പര്‍) നേതൃത്വം നല്‍കിയതെന്നും ഡാലസ് സിറ്റി മേയര്‍ എറിക് ജോണ്‍സണ്‍ പറഞ്ഞു.

ആഗോളതലത്തില്‍ ദുരിതമനുഭവിക്കുന്ന ജനവിഭാഗങ്ങളെ സഹായിക്കുന്നതിന് ഡാളസ് സിറ്റി സുപ്രധാന പങ്കുവഹിക്കുന്നുവെന്നത് മറ്റുള്ളവര്‍ക്ക് പ്രചോദനം നല്‍കുമെന്ന് വിശ്വസിക്കുന്നതായി മേയര്‍ പറഞ്ഞു.

ചൊവാഴ്ച ലഭ്യമായ കണക്കുകള്‍ അനുസരിച്ച് 25 മില്യണിലധികം കോവിഡ് കേസുകളും 2,79000 മരണവും നടന്നിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4000 പേരാണ് ഇന്ത്യയില്‍ കോവിഡ് രോഗം മൂലം മരിച്ചത്. അമേരിക്കയില്‍ 33 മില്യണ്‍ കോവിഡ് രോഗികളും 580000 മരണവും ഇതുവരെ സംഭവിച്ചിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: