17.1 C
New York
Monday, September 20, 2021
Home US News ഡാളസ് കൗണ്ടി മാസ്‌ക് മാന്‍ഡേറ്റിന് ടെക്‌സസ് സുപ്രീം കോടതി സ്റ്റേ

ഡാളസ് കൗണ്ടി മാസ്‌ക് മാന്‍ഡേറ്റിന് ടെക്‌സസ് സുപ്രീം കോടതി സ്റ്റേ

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് കൗണ്ടിയില്‍ മാസ്‌ക് നിര്‍ബന്ധമാക്കികൊണ്ടുള്ള കൗണ്ടി ജഡ്ജി ഡാലസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഓഫ് അപ്പീല്‍സില്‍ നിന്നും നേടിയ വിധി ടെക്‌സസ് സുപ്രീം കോടതി സ്റ്റേ ചെയ്തു. ആഗസ്‌ററ് 15 ഞായറാഴ്ചയായിരുന്നു സുപ്രീം കോടതിയുടെ വിധി

ഗവര്‍ണര്‍ ഗ്രോഗ് ഏബട്ട് ടെക്‌സസ് സംസ്ഥാനത്തു മാസ്‌ക് മാന്‍ഡേറ്റ് നീക്കം ചെയ്തതായി ഉത്തരവിറക്കിയതിന് പുറകെ ഉത്തരവ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ജില്ലാ കൗണ്ടി ജഡ്ജി കോടതിയെ സമീപിക്കുകയായിരുന്നു വെള്ളിയാഴ്ച കൗണ്ടി ജഡ്ജിയുടെ അപ്പീലിനനുകൂലമായി, ടെക്‌സസ് ഗവര്‍ണറുടെ ഉത്തരവ് താല്ക്കാലികമായി സ്റ്റേ ചെയ്ത് അപ്പീല്‍ കോടതി വിധി പുറപ്പെടുവിച്ചു. ഈ ഉത്തരവിനെതിരെയാണ് ടെക്‌സസ് ഗവര്‍ണറും, അറ്റോര്‍ണി ജനറലും ചേര്‍ന്ന് റിപ്പബ്ലിക്കന്‍സിനനൂകൂലമായ ടെക്‌സസ് സുപ്രീം കോടതിയെ സമീപിച്ചത്.

ഈ കേസിന്റെ അവസാന ഉത്തരവ് വരുന്നതുവരെ ഡാലസ് കൗണ്ടിയിലും ബെക്‌സര്‍ കൗണ്ടിയിലും ഏര്‍പ്പെടുത്തിയിരുന്ന മാസ്‌ക്ക് മാന്‍ഡേറ്റ് സ്റ്റേ തുടരും. ഡാലസ് കൗണ്ടിയിലെ പല വിദ്യാഭ്യാസ ജില്ലകളിലും അധ്യായനം ആരംഭിച്ചതോടെ വിദ്യാര്‍ഥികള്‍ മാസ്‌ക്ക് ധരിക്കണമെന്നത് പല സ്‌കൂള്‍ അധികൃതരും നിര്‍ബന്ധമാക്കിയിരുന്നു.

ഓഗസ്റ്റ് 21 നാണ് ടെക്‌സസ് സുപ്രീം കോടതി ഈ കേസ് കേള്‍ക്കുന്നത്. വിധി അനുകൂലമാകുന്നതുവരെ നടപടികള്‍ തുടരുമെന്ന് കൗണ്ടി ജഡ്ജി അറിയിച്ചു. ഇതിനായി വിദ്യാര്‍ഥികളുടെ മാതാപിതാക്കളുടെ സഹകരണവും ജഡ്ജി അഭ്യര്‍ഥിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികളിൽ കോവിഡ് -19 വാക്സിൻ കൊടുക്കുവാനുള്ള അനുമതി തേടി ഫൈസർ.

പെൻസിൽവാനിയ: ഫൈസർ കോവിഡ് -19 വാക്സിൻ 5 മുതൽ 11 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്കായി നൽകുന്നതിനുള്ള യുഎസ് അംഗീകാരം ഉടൻ തേടുമെന്ന് ഫൈസർ അധികൃതർ തിങ്കളാഴ്ച പറഞ്ഞു- ഫൈസറും അതിന്റെ ജർമ്മൻ പങ്കാളിയായ ബയോഎൻടെക്കും...

കള്ളപ്പണം വെളുപ്പിക്കല്‍; ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ്. ബിസിനസിന്റെ മറവിൽ ബിനീഷ് കോടിയേരി ലഹരി കടത്തിനായി സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ലഹരിയിടപാടിലെ ലാഭത്തുകയാണ്...

തന്റെതായ കാരണത്താൽ (കഥ)

വൈകിട്ടത്തേക്കുള്ള ചപ്പാത്തിയും കറിയും പാത്രത്തിലാക്കി അടച്ചു വച്ചു. രാവിലെ ദോശക്കു കറി എന്താണാവോ ഫ്രിഡ്ജ് തുറന്നു നോക്കി. കുറച്ചു പച്ചക്കറി ഇരിപ്പുണ്ട്. സാമ്പാറിനുള്ള കഷണങ്ങൾ മനസ്സിൽ തിളച്ചു മറിഞ്ഞു.. ഷീനയും എബിയും വരും...

ചിരി മറക്കുന്നവർ (ലേഖനം)

2006 ൽ ജോലിക്ക് കയറിയ ആദ്യ ദിനങ്ങളിലൊന്നിൽ മോർണിംഗ് ഷിഫ്റ്റിലേക്ക് എത്തുന്ന എന്നെ കണ്ട പ്രിയപ്പെട്ട സെയിൽസ് മാനേജർ ജാനകി മാഡം പറഞ്ഞ വാക്കുകളാണ് ഓർമ്മയിലേക്ക് വരുന്നത്. രാവിലെ നല്ലൊരു ചിരി സമ്മാനിച്ച്...
WP2Social Auto Publish Powered By : XYZScripts.com
error: