17.1 C
New York
Saturday, November 26, 2022
Home US News ഡാളസ് കൗണ്ടി കോവിഡ് - 19 മരണം 3000 കവിഞ്ഞു

ഡാളസ് കൗണ്ടി കോവിഡ് – 19 മരണം 3000 കവിഞ്ഞു

റിപ്പോർട്ട്: പി.പി. ചെറിയാൻ

Bootstrap Example

ഡാളസ്: മാര്‍ച്ച് 3 ചൊവ്വാഴ്ച ഡാളസ് കൗണ്ടിയില്‍ കോവിഡ് 19 ബാധിച്ചു 25 പേര്‍ മരിച്ചതോടെ ആകെ കൗണ്ടിയില്‍ മരിച്ചവരുടെ സംഖ്യ 3000 കവിഞ്ഞതായി ആരോഗ്യവകുപ്പു അധികൃതര്‍ അറിയിച്ചു.

ചൊവാഴ്ച കൗണ്ടിയില്‍ 526 കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 246310 ഉം, മരണം 3018 ആയി ഉയര്‍ന്നിട്ടുണ്ട്. അതേ സമയം ടെക്‌സസ് സംസ്ഥാനത്തെ മാസ്‌ക മാന്‍ഡേറ്റ് മാര്‍ച്ച് 10 മുതല്‍ ഒഴിവാക്കികൊണ്ടു ഗവര്‍ണറുടെ ഉത്തരവ് നിര്‍ഭാഗ്യകരമാണെന്ന് കൗണ്ടി ജഡ്ജി ക്ലെ ഇന്‍ങ്കിന്‍സ് പറഞ്ഞു.

ഗവര്‍ണ്ണര്‍ എന്തു പറയുന്നു എന്നുള്ളതല്ല, ആരോഗ്യ വകുപ്പ് വിദഗ്ദന്‍ എന്തു പറയുന്നുവെന്നതിനാണ് നോര്‍ത്ത് ടെക്‌സസിലെ ജനങ്ങള്‍ മുന്‍ഗണന നല്‍കേണ്ടതെന്നും ജഡ്ജി കൂട്ടിചേര്‍ത്തു. ഡാളസ് കൗണ്ടിയിലെ വ്യാപകേന്ദ്രങ്ങളിലും, ഹോട്ടലുകളിലും പോകുന്നവര്‍ മാസ്‌ക് ധരിക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാളസ് കൗണ്ടിയുടെ തൊട്ടടുത്ത കൗണ്ടിയായ ടറന്റ് കൗണ്ടിയില്‍ ചൊവ്വാഴ്ച 14 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 2897 ആയി. ടെക്‌സസ് ഗവര്‍ണ്ണറുടെ പുതിയ ഉത്തരവ് മാര്‍ച്ച് 10 മുതല്‍ നിലവില്‍ വരുന്നതിനെതിരെ ശക്തമായ എതിര്‍പ്പാണ് ഡാളസ് കൗണ്ടിയിലെ പ്രധാന ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പ്രകടിപ്പിച്ചത്. മാസ്‌ക് മാറ്റേണ്ട സമയമായിട്ടില്ലെന്നും, അങ്ങനെ സംഭവിച്ചാല്‍ മറ്റൊരു വ്യാപനം കൂടി ഉണ്ടാകുമെന്നും ഇവര്‍ മുന്നറിയിപ്പു നല്‍കി.

Facebook Comments

COMMENTS

- Advertisment -

Most Popular

പി.ജെ.എസ് യാത്ര അയപ്പു നൽകി

ജിദ്ദ :- ജോലി സംബന്ധമായി ജിദ്ദയിൽ നിന്നും ബഹറിനിലേക്ക് സ്ഥലം മാറി പോകുന്ന പത്തനംതിട്ട ജില്ലാ സംഗമത്തിൻ്റെ (പി.ജെ.എസ്) സജീവ അംഗവും അറിയപ്പെടുന്ന കലാകാരനുമായ സജി വർഗീസ് ഓതറക്കും, സഹധർമ്മിണി സുനു സജിക്കും,...

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: