17.1 C
New York
Tuesday, August 3, 2021
Home US News ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു : ബുധനാഴ്ച 5 മരണവും 659 പുതിയ കേസ്സുകളും

ഡാളസ് കൗണ്ടിയില്‍ കോവിഡ് കേസ്സുകള്‍ വര്‍ദ്ധിക്കുന്നു : ബുധനാഴ്ച 5 മരണവും 659 പുതിയ കേസ്സുകളും

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് കൗണ്ടിയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തില്‍ വീണ്ടും വര്‍ദ്ധനവ്

മാര്‍ച്ച് നാലിന് ശേഷം ഏറ്റവും കൂടുതല്‍ രോഗികളില്‍ കോവിഡ് സ്ഥിരീകരിച്ചത് ജൂലായ് 21 ബുധനാഴ്ചയാണ് .

കൗണ്ടിയില്‍ ഇനിയും കേസ്സുകള്‍ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് ഡാളസ് കൗണ്ടി ജഡ്ജ് ജെ.ജന്‍ങ്കിന്‍ മുന്നറിയിപ്പ് നല്‍കി .

അടുത്ത ആഴ്ചയില്‍ രോഗികളുടെ എണ്ണത്തിലും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും വന്‍വര്‍ദ്ധനവ് ഉണ്ടാകുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത് .

65 വയസ്സിന് മുകളിലുള്ളവരാണ് കൂടുതല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നതെന്ന് ഡാളസ് കൗണ്ടി ഹെല്‍ത്ത് അധികൃതര്‍ പറഞ്ഞു .

ബുധനാഴ്ച മാത്രം ഡാളസ് കൗണ്ടിയില്‍ 659 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അഞ്ചു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഡാളസ് കൗണ്ടിയില്‍ മാത്രം വൈറസ് തട്ടിയെടുത്തത് 4171 പേരുടെ ജീവനാണ് . കൊറോണ വൈറസിനേക്കാള്‍ ഇരട്ടി മാരകശേഷിയുള്ള ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ചു വരുന്നതായും ഇതിനെ ഫലപ്രദമായി തടയുന്നതിന് വാക്‌സിനേറ്റ് ചെയ്യപ്പെടേണ്ടത് അനിവാര്യമാണെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം

സിബിഎസ്‌ഇ പത്താം ക്ലാസ് പരീക്ഷയില്‍ 99.04 ശതമാനം വിജയം. പരീക്ഷയില്‍ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.99 ശതമാനമാണ് വിജയം. പെണ്‍കുട്ടികളാണ് മിന്നുന്ന വിജയം നേടിയത്. 99.24 ശതമാനമാണ് വിജയം. ആണ്‍കുട്ടികളുടേത് 98.89 ശതമാനമാണ്. കേന്ദ്രീയ...

ഒളിമ്പിക്സിലെ ബോക്സിംഗിലെ മെഡല്‍ പ്രതീക്ഷയായ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും.

ടോക്കിയോ  ഒളിമ്പിക്സിലെ ബോക്സിംഗ് റിങിൽ മെഡല്‍ പ്രതീക്ഷയോടെ ഇന്ത്യയുടെ ലോവ്ലിന ബോര്‍ഗോ ഹെയ്ന്‍ നാളെ ഇറങ്ങും. ബുധനാഴ്ച രാവിലെ 11 മണിക്കാണ് ലോവ്ലിനയുടെ സെമി പോരാട്ടം. ചൈനീസ് തായ്പേയി താരത്തെ തോല്‍പിച്ച്‌ സെമിയില്‍ കടന്ന ലോവ്ലിന...

ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് തട്ടിയെടുത്തയാൾ പിടിയിൽ

*യുവാവിനെ കബളിപ്പിച്ച് ആഢംബര ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിച്ച കുപ്രസിദ്ധ ക്രിമിനൽ പിടിയിൽ* പിടിയിലായത് വിവിധ ജില്ലകളിലായി അമ്പത്തിരണ്ടോളം കേസുകളിലെ പ്രതി ഓടിച്ചു നോക്കാനെന്ന വ്യാജേന യുവാവിൽ നിന്നും ആഢംബര ബൈക്ക് വാങ്ങി കടന്നു കളയുകയും...

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ.

വാരാന്ത്യ ലോക്ക്ഡൗൺ ഞായറാഴ്ച മാത്രമാക്കാൻ ശുപാർശ. സംസ്ഥാനത്ത് ടിപിആര്‍ അടിസ്ഥാനത്തിലുള്ള ലോക്ക്ഡൗൺ നിയന്ത്രണങ്ങള്‍ മാറ്റി മൈക്രോ കണ്ടയ്ന്‍മെന്‍റ് സോണുകള്‍ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് വിദഗ്ധ സമിതി ശുപാർശ. കടകൾ തുറക്കുന്നതിന്റെ നിയന്ത്രണങ്ങളും, വാരാന്ത്യ ലോക്ഡൗൺ നിയന്ത്രണങ്ങളിലും...
WP2Social Auto Publish Powered By : XYZScripts.com