17.1 C
New York
Wednesday, September 22, 2021
Home US News ഡാളസ് കൗണ്ടിയില്‍ ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്

ഡാളസ് കൗണ്ടിയില്‍ ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: ഡാളസ് കൗണ്ടിയില്‍ ജനുവരി മദ്ധ്യത്തിന് ശേഷം ആദ്യമായി ഏകദിന കോവിഡ് കേസ്സുകളില്‍ റിക്കാര്‍ഡ് വര്‍ദ്ധന – സെപ്തംബര്‍ 2 വ്യാഴാഴ്ച ഡാളസ് കൗണ്ടിയില്‍ 2505 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത് . ജൂണ്‍ മാസത്തില്‍ ആകെ കോവിഡ് കേസുകളുടെ എണ്ണം 3340 ആയിരുന്നതാണ് ഒറ്റ ദിവസം 2505 ആയി ഉയര്‍ന്നിരിക്കുന്നത് . ഓരോ മൂന്നു ദിവസത്തെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ തുടര്‍ച്ചയായി വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത് .

കോവിഡ് രോഗികളുടെ സ്ഥിരീകരണവും ആശുപത്രി പ്രവേശനവും ദൈനം ദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുമ്പോള്‍ നാം നമ്മളാവും വിധം കോവിഡിന്റെ വ്യാപനം തടയേണ്ടിയിരിക്കുന്നു. മാസ്‌കും സാമൂഹിക അകലവും പാലിക്കുക എന്നതാണ് ഏക പ്രതിരോധ മാര്‍ഗം – കൗണ്ടി ജഡ്ജി ജെങ്കിന്‍സ് പറഞ്ഞു.

ഡെല്‍റ്റാ വേരിയന്റിന്റെ വ്യാപനവും വര്‍ദ്ധിച്ചിരിക്കെ ഈ വാരാവസാനം ആരംഭിക്കുന്ന ലേബര്‍ ഡേ അവധി ആഘോഷങ്ങള്‍ കഴിയുന്നതും ഒഴിവാക്കാണമെന്ന് ജഡ്ജി അഭ്യര്‍ത്ഥിച്ചു . കൗണ്ടിയില്‍ ഇത് വരെ 356069 കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 304257 കേസ്സുകള്‍ സ്ഥിരീകരിച്ചിട്ടുണ്ട് , മരിച്ചവരുടെ എണ്ണം കൗണ്ടിയില്‍ മാത്രം 4354 ആണ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കാറില്‍ കടത്തുകയായിരുന്ന 17 കിലോ കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍.

കോഴിക്കോട് കൊടുവള്ളി വട്ടോളി സ്വദേശി കൂളിപൊയില്‍ ലിപിന്‍ ദാസ് (25), താമരശ്ശേരി അമ്പായത്തോട് ഇല്ലിക്കല്‍ ഷാജി (51), താമരശ്ശേരി തച്ചന്‍പൊയില്‍ അബ്ദുല്‍ ജലീല്‍ (38)എന്നിവരേയാണ് കൊണ്ടോട്ടി ഡിവൈഎസ്പി കെ അശ്റഫിന്റെ നേതൃത്വത്തതിലുള്ള പ്രത്യേക...

നോർത്ത് ഫിലാഡൽഫിയയിലെ സ്കൂളിന് പുറത്ത് 15 വയസ്സുള്ള ആൺകുട്ടിക്ക് വെടിയേറ്റു

നോർത്ത് ഫിലാഡെൽഫിയാ: നോർത്ത് ഫിലാഡൽഫിയയിലെ ഒരു സ്കൂളിന് പുറത്ത് ഒരു 15വയസ്സുള്ള ആൺകുട്ടിക്ക് വെടി വെച്ച് പരിക്കേറൽപ്പിച്ചു. ചൊവ്വാഴ്ച (ഇന്ന്) മാസ്റ്റർ സ്ട്രീറ്റിലെ 2300 ബ്ലോക്കിൽ പ്രവർത്തിക്കുന്ന വോക്സ് ബിഗ് പിക്ചർ ഹൈസ്കൂളിന്...

ചീസ്സ്റ്റീക്ക് കടയ്ക്ക് പുറത്ത് നടന്ന കൊലപാതകത്തിൽ 2 പ്രതികൾ അറസ്റ്റിൽ; 2 പേർക്കായി അന്വേഷണം തുടരുന്നു.

ഫിലാഡൽഫിയ - സൗത്ത് ഫിലാഡൽഫിയയിലെ പാറ്റ്സ് സ്റ്റീക്കിന് പുറത്ത് നടന്ന മാരകമായ വഴക്കിനെത്തുടർന്നുണ്ടായ കൊലപാതകത്തിൽ നാല് പ്രതികളിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് രണ്ട് പ്രതികളെ കണ്ടെത്താനായുളള അന്വേഷണം പോലീസ്...

ന്യൂജേഴ്‌സിയിൽ എല്ലാ ശിശുസംരക്ഷണ ജീവനക്കാരും പ്രതിരോധ കുത്തിവയ്പ് നടത്തുകയോ ആഴ്ചതോറും കോവിഡ് പരിശോധന നടത്തുകയോ വേണം

ശിശുസംരക്ഷണ കേന്ദ്രങ്ങളിലെ ജീവനക്കാർക്ക് നവംബർ 1 - നകം കൊറോണ വൈറസിനെതിരെ പ്രതിരോധ കുത്തിവയ്പ്പ് എടുക്കണം. അല്ലെങ്കിൽ പ്രതിവാര കോവിഡ് പരിശോധനയ്ക്ക് തയ്യാറാവണം എന്ന നിയമം ഗവർണർ ഫിൽ മർഫി തിങ്കളാഴ്ച പ്രഖ്യാപിച്ചു. വെള്ളിയാഴ്ച...
WP2Social Auto Publish Powered By : XYZScripts.com
error: