17.1 C
New York
Monday, November 29, 2021
Home US News ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു - വീണ്ടും ഓറഞ്ച് അലർട്ടിലേക്ക്

ഡാളസ് കൗണ്ടിയിലും കോവിഡ് വ്യാപിക്കുന്നു – വീണ്ടും ഓറഞ്ച് അലർട്ടിലേക്ക്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്: അടുത്ത ദിവസങ്ങളിൽ ഡാളസ് കൗണ്ടിയിൽ കോവിഡ് 19 കേസ്സുകൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഏറ്റവും വലിയ അലർട്ടിന്റെ രണ്ടാം സ്ഥാനത്തുള്ള ഓറഞ്ച് അലർട്ടിലേക്ക് മാറ്റുന്നതായി ജൂലൈ 23 ന് വെള്ളിയാഴ്ച വൈകിട്ട് ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിംഗ്സ് അറിയിച്ചു. നിലവിൽ യെല്ലോ അലർട്ട് ആയിരുന്നു.

ജനങ്ങൾ കൂടുതൽ ഗൗരവത്തോടെ കോവിഡ് 19-നെ കാണണമെന്നും ജഡ്ജി ആഭ്യർത്ഥിച്ചു. കഴിഞ്ഞ ദിവസം ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ വാക്സിനേറ്റ് ചെയ്യാത്തവർ കൂടുതൽ ജാഗ്രത പുലർത്തണം. മാത്രമല്ല ഏവരും വാക്സിനേഷൻ സ്വീകരിക്കണമെന്നും ജഡ്ജി അറിയിച്ചു.

അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. കടയിൽ നിന്നും ക്രെഡിറ്റ് ത്രൂവിലൂടെ സാധനങ്ങൾ വാങ്ങണം. ആഘോഷങ്ങളിൽ നിന്നും ഒഴിവായിരിക്കണം. കഴിയുമെങ്കിൽ മതപരമായ ചടങ്ങുകളിൽ നിന്നും വലിയ കൂട്ടങ്ങളിൽ നിന്നും ഒഴിവാകണമെന്നും ജഡ്ജി അഭ്യർത്ഥിച്ചു.

ഡാളസ് കൗണ്ടിയിൽ വെള്ളിയാഴ്ച 434 പുതിയ കേസുകൾ സ്ഥിരീകരിക്കുകയും 292 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഡാളസ് കൗണ്ടിയിൽ ഇതുവരെ 49.08 ശതമാനം പേർ പൂർണ്ണമായും വാക്സിനേറ്റ് ചെയ്തിട്ടുണ്ട്. പകുതിയിലധികം പേർക്ക് കൂടി വാക്സിനേഷൻ നൽകാനുള്ളു. അതിനുള്ള സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കോവിഡ് 19, ഡൽറ്റാ വേരിയന്റ് എന്നിവയെ പ്രതിരോധിക്കണമെന്നും ജഡ്ജി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഇത് കാക്കിയുടെ അഹങ്കാരം; നീതികരിക്കാനാവില്ലെന്ന് ഹൈക്കോടതി.

ആറ്റിങ്ങലില്‍ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ കുട്ടിയെ അപമാനിക്കുന്ന ദൃശ്യങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നതെന്ന് ഹൈക്കോടതി. ക്ഷമാപണം നടത്താന്‍ ഉദ്യോഗസ്ഥ തയ്യാറാകാത്തത് സങ്കടകരമാണ്. കാക്കിയുടെ അഹങ്കാരമാണ് ഉദ്യോഗസ്ഥ കാട്ടിയതെന്നും നീതികരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി മൊബൈല്‍ ഫോണ്‍ മോഷണമാരോപിച്ച് ആറ്റിങ്ങലില്‍...

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോയും ക്യാപ്ഷനും; വിവാദമായതോടെ വ്യക്തത വരുത്തി തരൂര്‍ .

വനിതാ എം.പി മാര്‍ക്കൊപ്പമുള്ള ഫോട്ടോ ട്വീറ്റ് ചെയ്തതിന് പിന്നാലെ വന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ശശി തരൂര്‍. സുപ്രിയ സുലെ, പ്രണീത് കൗര്‍, തമിഴച്ചി തങ്കപാണ്ഡ്യന്‍, മിമി ചക്രബര്‍ത്തി, നുസ്രത്ത് ജഹാന്‍, ജോതി മണി എന്നിവര്‍ക്കൊപ്പമുള്ള...

ബിറ്റ്‌കോയിനെ കറന്‍സിയായി അംഗീകരിക്കില്ലെന്ന് കേന്ദ്ര ധനമന്ത്രി.

രാജ്യത്ത് ബിറ്റ്കോയിനെ കറന്‍സിയായി അംഗീകരിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശമില്ലെന്ന് വ്യക്തമാക്കി നിര്‍മല സീതാരാമന്‍. ലോക്‌സഭയിലെ ചോദ്യത്തിനുള്ള മറുപടിയായാണ് ധനമന്ത്രി ഇക്കാര്യം പറഞ്ഞത്. ബിറ്റ്കോയിന്‍ ഇടപാടുകളുടെ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുന്നില്ലെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍...

രാജ്യസഭാ ഉപതെരഞ്ഞെടുപ്പ്; ജോസ് കെ മാണിക്ക് ജയം.

രാജ്യസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ ജോസ് കെ മാണിക്ക് ജയം. യു.ഡി.എഫ് സ്ഥാനാർത്ഥി ശൂരനാട് രാജശേഖരനെ 96 വോട്ടുകള്‍ക്കാണ് തോല്‍പ്പിച്ചത്. 125 എം.എല്‍.എമാര്‍ വോട്ട് രേഖപ്പെടുത്തി. എൽ.ഡി.എഫിൽ 99 നിയമസഭാംഗങ്ങൾ ഉണ്ടെങ്കിലും ടി.പി രാമകൃഷ്ണൻ, പി....
WP2Social Auto Publish Powered By : XYZScripts.com
error: