17.1 C
New York
Friday, September 17, 2021
Home US News ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

ഡാളസ് കേരള എക്യൂമിനിക്കല്‍ കണ്‍വന്‍ഷന്‍-ആഗസ്റ്റ് 6 മുതല്‍ 8വരെ

വാർത്ത: പി.പി.ചെറിയാന്‍

ഗാര്‍ലന്റ്(ഡാളസ്): കേരള എക്യൂമിനിക്കല്‍ ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ 24-ാമത് സംയുക്ത സുവിശേഷ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കുന്നു.

ആഗസ്റ്റ് 6 മുതല്‍ 8 വരെ സി.എസ്.ഐ. കോണ്‍ഗ്രിഗേഷന്‍ ഓഫ് ഡാളസ് ചര്‍ച്ചിലാണ് കണ്‍വന്‍ഷന്‍. സൂം പ്ലാറ്റ് ഫോമിലൂടേയും കണ്‍വന്‍ഷനില്‍ തല്‍സമയം പങ്കെടുക്കാവുന്നതാണ്.

ആഗസ്റ്റ് 6, 7 തീയ്യതികളില്‍ വൈകീട്ട് 6.30 മുതല്‍ 9.വരെയും ആഗസ്റ്റ് 8ന് വൈകീട്ട് 6നുമാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

ന്യൂയോര്‍ക്ക് ഹഡ് സണ്‍വാലി സി.എസ്.ഐ. കോണ്‍ഗ്രഗേഷന്‍ വികാരി റവ.ജോബി വര്‍ഗീസ് ജോയിയാണ് കണ്‍വന്‍ഷനില്‍ മുഖ്യ സന്ദേശം നല്‍കുന്നത്.

ഡാളസിലെ 21 ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഗായകസംഘാംഗങ്ങള്‍ ക്വയര്‍ ലീഡര്‍ ജോണ്‍ തോമസിന്റെ(കുഞ്ഞു) നേതൃത്വത്തില്‍ നടത്തുന്ന ഗാനശുശ്രൂഷയോടെയാണ് കണ്‍വന്‍ഷന്‍ ആരംഭിക്കുക.

ജാതിമതഭേദമെന്യേ ഏവരേയും കണ്‍വന്‍ഷനിലേക്ക് ക്ഷണിക്കുന്നതായി കെ.ഇ.സി.എഫ്. റവ.ജിജോ അബ്രഹാം, വൈസ് പ്രസിഡന്റ് റവ.ഫാ. ജേക്കബ് ക്രിസ്റ്റി, ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

സൂം മീറ്റിംഗ് ഐ.ഡി:-861-7466 9218
പാസ്‌കോഡ്-631 348
കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ.ജിജോ അബ്രഹാം-214 44 0057
അലക്‌സ് അലക്‌സാണ്ടര്‍: 214 289 9192

വാർത്ത: പി.പി.ചെറിയാന്‍

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (15)

അത്തം പത്തോണം.അത്തം തുടങ്ങി തിരുവോണ നാളുവരയും ചാണകംമെഴുകിയ മുറ്റത്തു പൂക്കളം തീർക്കുകയാണ് കുട്ടികൾ.ചിലയിടത്ത് തിരുവോണ നാളാകുമ്പോഴേക്കും പൂക്കളുടെ നിരയിൽ വെള്ള നിറത്തിലുള്ള പൂക്കൾക്കാണ് പ്രാധാന്യം; തുമ്പ പൂവിനു തന്നെ എന്നും പറയാം.എന്നാൽ ഇവിടെ...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (14)

ഓർമ്മകളിലെ വസന്തമാണ് ഓണം. "മാവേലി നാട് വാണീടും കാലം മാനുഷരെല്ലാരും ഒന്ന് പോലെ " എന്ന് പാടി പതിഞ്ഞ ഗാന ശീലുകളിലൂടെ ഓരോ ഓണവും സമത്വ സുന്ദരമായ ഒരു കാലഘട്ടത്തെ സങ്കൽപ്പത്തിൽ കാണുകയും...

“പൊന്നോണം എന്റെ സങ്കല്പത്തിൽ..” (ലേഖന മത്സരം – (13)

ചിങ്ങ പുലരിയുടെ തേരിലേറി പൊന്നോണം വരവായി. കള്ളം ഇല്ലാത്ത, ചതിയില്ലാത്ത, അക്രമവും, പീഡനങ്ങളും ഇല്ലാത്ത, എല്ലാവരിലും സമത്വം കളിയാടിയിരുന്ന ഒരു നല്ല നാളിന്റെ സ്മരണകൂടിയാണ് പൊന്നോണം. കഥയിൽ മഹാബലി ചക്രവർത്തി ആദർശപുരുഷനും, ശ്രീ...

മീര പിന്നെയും… (കഥ) അമ്പിളി ദിലീപ്

കടലിൽ മഴ പെയ്യുകയാണ്. കരയിലേക്ക് വീശിയടിക്കുന്ന പിശറൻ കാറ്റിൽ അവളുടെ ഉടൽ വിറകൊണ്ടു. കറുപ്പിൽ വെളുത്ത പൂക്കൾ ചിതറിക്കിടക്കുന്ന നനുത്ത സാരിയുടെ തല പെടുത്തു അവൾ ചുമലിലൂടെ പുതച്ചു. ഏറെക്കുറെ വിജനമായ കടൽതീരത്തെ...
WP2Social Auto Publish Powered By : XYZScripts.com