17.1 C
New York
Wednesday, August 10, 2022
Home US News ഡാളസ് കേരള അസോസിയേഷൻ കോവിഡ് 19 വാക്‌സിൻ സഹായനിധി സമാഹരികുന്നു

ഡാളസ് കേരള അസോസിയേഷൻ കോവിഡ് 19 വാക്‌സിൻ സഹായനിധി സമാഹരികുന്നു

വാർത്ത: പി. പി. ചെറിയാൻ

ഗാർലാൻഡ് (ഡാളസ് ): രണ്ടാംഘട്ട കോവിഡ് 19 ന്റെ വ്യാപനം ഭയാനകമായ നിലയിലേക്ക്‌ ഇന്ത്യാ മഹാ രാജ്യത്തെ കൊണ്ടെത്തി ച്ചിരിക്കുന്നു.വാക്‌സിൻ ക്ഷാമവും ഓക്സിജൻ ക്ഷാമവുമായി ഇന്ത്യയുടെ ആരോഗ്യ പരിരക്ഷാ സംവിധാനം താറുമാറായിരിക്കുന്നു . ദിവസവും ദശലക്ഷക്കണക്കിന് കൊറോണ വൈറസ് രാജ്യത്ത് കാട്ടുതീ പോലെ പടരുകയും ആയിരകണക്കിനു ജനങ്ങൾക്ക് ജീവഹാനി സംഭവികുകയും ചെയ്യുന്നു.

ഇതര രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണവും മരണനിരക്കും വളരെ കൂടുതലാണ്.ഇന്ത്യയുടെ ഭാവി എന്താകുമെന്ന ആശങ്കയിലാണ്‌ ലോക രാഷ്ട്രങ്ങൾ വിദേശ രാജ്യങ്ങളിൽ നിന്നുള്ള സഹായങ്ങൾ സ്വീകരിക്കേണ്ട എന്ന ഇന്ത്യയുടെ പഴയ നിലപാട് മാറ്റുകയും, സഹായങ്ങൾക്കുവേണ്ടി മറ്റു രാജ്യങ്ങളോട് അഭ്യർത്ഥിച്ചിരിക്കുകയു മാണ്.

കേരളത്തിന്റെ സ്ഥിതിഅതിരൂക്ഷമായി മാറിക്കൊണ്ടിരികുന്നു . കേരള സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സംഭാവനകൾ എത്തികൊണ്ടിരിക്കുകയാണ്. ഇതിലേക്ക് ലഭിക്കുന്ന മുഴുവൻ തുകയുടെയും കണക്കുകൾ പ്രസിദ്ധീകരിക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. കോവിഡ് വാക്‌സിൻ പൂർണ്ണമായും സൗജന്യമായി ലഭിച്ചു കൊണ്ടിരുന്നതാണ്. ഇപ്പോൾ സംസ്ഥാന സർക്കാർ വില കൊടുത്തു വാങ്ങേണ്ട സ്ഥിതി സംജാതമായിരിക്കുകയാണ്. ഇത് കേരളത്തിലെ സർക്കാരിനെയും ജനങ്ങളെയും ഒരു പോലെ ബുദ്ധി മുട്ടിച്ചിരിക്കുന്നു

    ലോകത്തിലെ മറ്റെല്ലാം രാജ്യങ്ങളും സൗജന്യമായി വാക്‌സിൻ സ്വന്തം ജനങ്ങൾക്ക് നൽകി കൊണ്ടിരിക്കുമ്പോൾ ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ശരിയല്ലെന്നുള്ള കേരള സർക്കാരിന്റെ തീരുമാനത്തോട്  പൂർണ്ണമായും യോജിക്കുന്നു. കേരള സർക്കാരിന്റെ ഈ തീരുമാനത്തോട് ലോകത്തിലെ എല്ലാ മലയാളി സമൂഹവും കൂട്ടായ്മയും സഹായിക്കാനും സഹകരിക്കുവാനും മുന്നോട്ടു വന്നിരിക്കുകയാണ്. ഇക്കാര്യത്തിൽ  ഉണർന്നു പ്രവർത്തിക്കേണ്ടതാണെന്ന്  കേരള അസോസിയേഷനും  വിശ്വസിക്കുന്നു. 

ഡാളസ് ഫോട്ടവർത്തിലെ എല്ലാ മലയാളി കുടുംബങ്ങളും ഈ സഹായനിധിലേക്ക് ഉദാര സംഭാവന ചെയ്യണമെന്ന് അഭ്യർത്ഥിക്കുന്നു.ഈ ഫണ്ട്‌ കളക്ഷൻ മെയ്‌ മാസം ഒന്നിന് ആരംഭിച്ച് മെയ്‌ 31ന് അവസാനിപ്പിക്കുവാനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. ലഭിച്ച ഫണ്ടിന്റെ പൂർണ്ണ വിവരങ്ങൾ കഴിഞ്ഞകാലങ്ങളിലെ പോലെ കൈരളിയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. സഹായ നിധി കോർഡിനേറ്റ് ചെയ്യുവാൻ ഐ. വർഗീസിനെ യോഗം ചുമതലപെടുത്തിയിട്ടുണ്ട്അസോസിയേഷന് വേണ്ടി ജനറൽ സെക്രട്ടറി പ്രദീപ് നാഗനൂലിൽ ,ഐ സി ഇ സി സെക്രട്ടറി ജോസ് ഓച്ചാലിൽ എന്നിവർ എല്ലാവരുടെയും സഹായ സഹകരണങ്ങൾ അഭ്യർത്ഥിച്ചു

സംഭാവന അയക്കേണ്ട വിലാസം :

Kerala Association of Dallas,3821 Broadway Blvd, Garland, TX 75043,

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: