17.1 C
New York
Friday, May 20, 2022
Home US News ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുതിച്ചുയര്‍ന്നു

ഡാളസ്സ്- ഫോര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ ഗ്യാസിന്റെ വില കുതിച്ചുയര്‍ന്നു

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ്സ്: ആഗോള വിപണിയില്‍ ക്രൂഡോയിലിന്റെ വില കുതിച്ചുയര്‍ന്നതോടെ അമേരിക്കയിലും ഗ്യാസിന്റെ വിലയില്‍ വന്‍ കുതിപ്പ് 20201 വര്‍ഷാരംഭത്തില്‍ 51.22 ഡോളറായിരുന്നു ക്രൂഡോയലിന്റെ വില മാര്‍ച്ച് 4 ബുധനാഴ്ച 66 ഡോളര്‍ എത്തിയതാണ് വിലവര്‍ദ്ധനക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ഗ്യാസിന്റെ ഡിമാന്റ് വര്‍ദ്ധിച്ചതും, ഉല്‍പാദനം കുറഞ്ഞതും . മറ്റൊരു കാരണമാണ്. അമേരിക്കയില്‍ ശരാശരി ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില (റഗുലര്‍) 2.745 ഡോളറില്‍ എത്തി നില്‍ക്കുന്നു.

ഡാളസ്സ് ഫോര്‍ട്ട്‌വര്‍ത്തിലും ഓരോ ദിവസവും ഗ്യാസിന്റെ വില വര്‍ദ്ധിക്കുകയാണ്. ഫെബ്രുവരി ആദ്യവാരം 2 ഡോളറിന് താഴെയായിരുന്നു. ഒരു ഗ്യാലന്‍ ഗ്യാസിന്റെ വില മാര്‍ച്ച് ആദ്യ ദിനങ്ങളില്‍ 2.51 ഡോളര്‍ വരെ വര്‍ദ്ധിച്ചു. ഇത് സാധാരണ നിലവാരത്തിലുള്ള ഗ്യാസിന്റെ വിലയാണ്. ഉയര്‍ന്ന ഗുണനിലവാരമുള്ള ഗ്യാസിന് ഗ്യാലന് 3.50 വരെയാണ് വില ഈടാക്കുന്നത് ക്രൂഡോയലിന്റെ വില വര്‍ദ്ധിക്കുന്നതോടൊപ്പം ഇനിയും ഗ്യാസിന്റെ വില വര്‍ദ്ധിക്കാനാണ് സാധ്യതയെന്ന് പറയപ്പെടുന്നു.

അമേരിക്കയില്‍ ഗ്യാസ് ഉല്‍പാദിപ്പിക്കുന്ന ടെക്‌സസ്സ് സംസ്ഥാനത്ത് പോലും വില പിടിച്ചു നിര്‍ത്താനാകാത്ത അവസ്ഥയാണ്. പെട്രോളിയം ഉല്‍പാദനങ്ങളുടെ ലഭ്യത വര്‍ദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഗവര്‍ണര്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഗ്യാസ് വില വര്‍ദ്ധിച്ചത് മറ്റൊരു തിരിച്ചടിയായി. അമേരിക്കയിലെ ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി തുടങ്ങിയതോടെ റോഡിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചു. ഗ്യാസിന്റെ ഉപയോഗം ഇതനുസരിച്ച് വര്‍ദ്ധിച്ചത്. സാധാരണക്കാരന്റെ സാമ്പത്തിക ഭാരവും വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലപ്പുറത്ത് അജ്ഞാത സംഘത്തിന്റെ മർദ്ദനമേറ്റ് പ്രവാസി മരിച്ചു.

നെടുമ്പാശേരിയില്‍ വിമാനമിറങ്ങിയ ശേഷം കാണാതാവുകയും ക്രൂരമായി ആക്രമിച്ച ശേഷം പാതയോരത്ത് തള്ളുകയും ചെയ്ത പ്രവാസി യുവാവ് മരിച്ചു.പെരിന്തല്‍മണ്ണക്കടുത്ത ആക്കപ്പറമ്പില്‍ കണ്ടെത്തിയ അട്ടപ്പാടി അഗളി സ്വദേശിയായ അബ്ദുല്‍ ജലീലിലാണ് പെരിന്തല്‍മണ്ണയിലെ സ്വകാര്യാശുപത്രിയില്‍ വെന്‍റിലേറ്ററില്‍ കഴിയവെ...

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴമുന്നറിയിപ്പ്; നാളെ പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്.

സംസ്ഥാനത്ത് രാത്രി 11 ജില്ലകളില്‍ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ...

അങ്കണവാടി പ്രവേശനോത്സവം: മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

അങ്കണവാടി പ്രവേശനോത്സവം ഇക്കുറി ആഘോഷമാക്കി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ്. മേയ് 30നാണ് അങ്കണവാടികളിൽ പ്രവേശനോത്സവം. ഇതിനായി വകുപ്പ് മാർഗ നിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്. മാർഗ നിർദ്ദേശങ്ങൾ മൂന്ന് മുതൽ ആറ് വയസുവരെയുള്ള കുട്ടികളുടെ ലിസ്റ്റ് സർവ്വേ...

ഒമിക്രോണ്‍ ബിഎ.4 ആഘാതം ഇന്‍ഡ്യയിലും; ആദ്യ കേസ് ഹൈദരാബാദില്‍ കണ്ടെത്തി.

ഹൈദരാബാദ്: കോവിഡ് -19 ജനിതക നിരീക്ഷണ പരിപാടിയിലൂടെ വ്യാഴാഴ്ച ഹൈദരാബാദില്‍ ഒമിക്രോണിന്റെ ബിഎ.4 ഉപ വകഭേദത്തിന്റെ ഇന്‍ഡ്യയിലെ ആദ്യത്തെ കേസ് കണ്ടെത്തി. ബിഎ.4 ഉപ വകഭേദത്തിന്റെ വിശദാംശങ്ങള്‍ മെയ് ഒമ്ബതിന് ഇന്‍ഡ്യയില്‍ നിന്ന് ഇത്തരം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: