റിപ്പോർട്ട്: പി പി ചെറിയാന്‍
ഗാര്‍ലന്റ് (ഡാളസ്സ്): ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെന്ററും, ഡാളസ്സ് കേരള അസ്സോസിയേഷനും സംയുക്തമായി ജനുവരി 23 ശനിയാഴ്ച വൈകിട്ട് 3.30 മുതല്‍ സൂം പ്ലാറ്റഫോം വഴി സംഘടിപ്പിച്ച ടാക്‌സ് സെമിനാര്‍ വിജ്ഞാനപ്രദമായി .
ഡാളസ്സിലെ അറിയപ്പെടുന്ന ഐ ആര്‍ എസ് ഓഡിറ്റര്‍ ഹരിപിള്ള നിലവിലുള്ള ടാക്‌സിന്റെ വിവിധ വശങ്ങളെ കുറിച്ച് വിശദമായി പ്രതിപാദിച്ചു .ടാക്‌സ് സെമിനാറില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്തു.ചർച്ചയിൽ ഐ .വർഗീസ്,എ പി ഹരിദാസ് ,ജോസ് ഓച്ചാലിൽ ,അനശ്വർ മാമ്പിള്ളി,ചെറിയാൻ ചൂരനാട് ,ദീപ സണ്ണി ,സാബു മാത്യു ,ഫ്രാൻസിസ് തോട്ടത്തിൽ;ദീപക് നായർ,ലേഖ നായർ, റോയ് കൊടുവത്തു ,പീറ്റർ നെറ്റോ ,രാജൻ ഐസക് ,സിജു കൈനിക്കര , മാത്യു കോശി ,ജോയ്‌ആന്റണി , സെബാസ്റ്റിയൻ , ബോബൻ കൊടുവത്തു തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു
അസോസിയേഷൻ പ്രസിഡന്റ് ഡാനിയേൽ കുന്നേൽ സ്വാഗതവും ഇന്ത്യ കള്‍ച്ചറല്‍ എഡുക്കേഷന്‍ സെക്രട്ടറി ജോർജ് ജോസഫ് വിലങ്ങോലിൽ നന്ദിയും പറഞ്ഞു