17.1 C
New York
Sunday, June 13, 2021
Home US News ഡാളസ്സ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസ്സിലെ നാല് കൗണ്ടികളില്‍ വെള്ളിയാഴ്ച മാത്രം 45 മരണം; 2299 പുതിയ...

ഡാളസ്സ് ഉള്‍പ്പെടെ നോര്‍ത്ത് ടെക്‌സസ്സിലെ നാല് കൗണ്ടികളില്‍ വെള്ളിയാഴ്ച മാത്രം 45 മരണം; 2299 പുതിയ കോവിഡ് -19 രോഗികള്‍

(റിപ്പോർട്ട്: പി.പി. ചെറിയാൻ)

ഡാളസ്സ്: നോര്‍ത്ത് ടെക്‌സസ്സിലെ ഡാളസ്സ് ഉള്‍പ്പെടെയുള്ള നാല് സുപ്രധാന കൗണ്ടികളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച മാത്രം 45 പേര്‍ കോവിഡ് – 19 മൂലം മരിക്കുകയും. 2299 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായി ലോക്കല്‍ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും, സ്റ്റേറ്റ് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റും സംയുക്തമായി അറിയിച്ചു.

ഡാളസ്സ് കൗണ്ടിയില്‍ മരണം 19, രോഗം സ്ഥിരീകരിച്ചവര്‍ 726, ടെറന്റ് കൗണ്ടിയില്‍ മരണം 23 രോഗം സ്ഥിരീകരിച്ചവര്‍ 589, ഡന്റന്‍ കൗണ്ടിയില്‍ മരണം 0 രോഗം സ്ഥിരീകരിച്ചവര്‍ 526, കോളിന്‍ കൗണ്ടിയില്‍ മരണം 4 രോഗം സ്ഥിരീകരിച്ചവര്‍ 458.

കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ ഡാളസ്സ് കൗണ്ടിയില്‍ മാത്രം 3495 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 150 മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2020 മാര്‍ച്ചിന് ശേഷം ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 279834 മരണം 2941 മാണ് 263542 പേര്‍ രോഗ വിമുക്തി നേടി. ഇപ്പോള്‍ കൗണ്ടിയില്‍ 13351 പേര്‍ രോഗികളായി കഴിയുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചത്.

കഴിഞ്ഞ ഒരാഴ്ചയില്‍ ഡാളസ്സ് കൗണ്ടിയില്‍ പ്രതിദിനം 499 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ ശരാശരി ഓരോ ദിവസവും 21 മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഡാളസ്സ് കൗണ്ടി ഉള്‍പ്പെടെയുള്ള നോര്‍ത്ത് ടെക്‌സസ്സ് കൗണ്ടികളിലെ കോവിഡ് വാക്‌സിന്‍ നല്‍കുന്നത് പുരോഗമിക്കുകയാണ്.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; കോട്ടയത്ത് റെക്കോർഡ് മഴ ബംഗാൾ ഉൾക്കടൽ ന്യുനമർദം  അറബിക്കടലിൽ കാലവർഷക്കാറ്റ് ശക്തി പ്രാപിച്ചു. കേരളത്തിൽ  ഇന്നും   എല്ലാ ജില്ലകളിലും ഇടവിട്ടുള്ള  സാധാരണ  മഴക്കു സാധ്യത. കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ 17 വരെ...

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്.

50 വര്‍ഷത്തെ തലസ്ഥാന വാസം അവസാനിപ്പിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്വന്തം മണ്ഡലമായ പുതുപ്പള്ളിയിലേക്ക്. പുതുപ്പള്ളിയില്‍ പുതിയ വീടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് തീരുമാനം. പുതുപ്പള്ളി ബസ് സ്റ്റാന്റിന് സമീപത്താണ് ഉമ്മന്‍ചാണ്ടിയുടെ പുതിയ...

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം

വാക്‌സിന്‍; ഒരാഴ്ച്ചത്തേക്കുള്ള ബുക്കിംഗ് ആരംഭിച്ചെന്ന സന്ദേശം വ്യാജം കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍റെ ഒരാഴ്ച്ചത്തേക്കുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് ഇന്ന്(ജൂണ്‍ 13) ഉച്ചയ്ക്ക് ആരംഭിച്ചതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വാക്‌സിനേഷന്‍റെ...

മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനം കൂടുതല്‍ പഠനം നടത്തും, ധനമന്ത്രി കെ എൻ ഗോപാലൻ

തിരുവനന്തപുരം: മരിച്ചീനി അടക്കം കേരളത്തിൽ സുലഭമായ കാർഷിക വിളകളിൽ നിന്ന് സ്പിരിറ്റ് ഉത്പാദിപ്പിക്കണമെന്ന ധനമന്ത്രി കെഎൻ ബാലഗോപാലിന്‍റെ നിര്‍ദ്ദേശം സജീവ ചര്‍ച്ചയാകുന്നു. മരച്ചീനിയില്‍നിന്ന് ജൈവ ഇന്ധനമായി ഉപയോഗിക്കാവുന്ന ചാരായം (എത്തനോള്‍) ഉത്പാദിപ്പിക്കാനുള്ള സാങ്കേതികപരിജ്ഞാനം...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap