ഡാളസ്: ആസന്നമായിരിക്കുന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന യു.ഡി.എഫ് അധികാരത്തിലെത്തുമോ, അതോ തുടര്‍ ഭരണത്തിനുള്ള സാധ്യതയുണ്ടോ എന്ന വിഷയത്തെക്കുറിച്ചു ഡാളസ്-ഫോര്‍ട്ട് വര്‍ത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഡാളസ് ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നതിനുള്ള അവസരം ഡാളസ് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഒരുക്കിയിരിക്കുന്നു.
മാര്‍ച്ച് 28 ഞായര്‍ വൈകീട്ട് നാലുമണിക്ക് ഗാര്‍ലന്റിലുള്ള കിയാ ഓഡിറ്റോറിയത്തിലാണ് ഇതു സംബന്ധിച്ചുള്ള ചര്‍ച്ചക്ക് അംഗങ്ങള്‍ ഒത്തുചേരുന്നത്. കൊറോണ വൈറസിന്റെ ഭീഷിണി ഇപ്പോഴും നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാസ്‌ക്ക് ധരിച്ചു, സാമൂഹ്യ അകലം പാലിച്ചുമുള്ള ഇരിപ്പിട സൗകര്യങ്ങളാണ് ഓഡിറ്റോറിയത്തില്‍ ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകരായ രാജന്‍ മാത്യു, ബോബന്‍ കൊടുവത്ത്, പ്രദീപ് നാഗന്തൂലിന്‍, റോയ് കൊടുവത്ത്, ബാബു സൈമണ്‍ എന്നിവര്‍ അറിയിച്ചു.
യോഗത്തിലേക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അനുഭാവികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
രാജന്‍ മാത്യു-469 855 2733
ബാബു സൈമണ്‍- 214 735 3999
