17.1 C
New York
Sunday, June 4, 2023
Home US News ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6 ശനിയാഴ്ച

ഡാളസ്സില്‍ അഖിലലോക പ്രാര്‍ത്ഥനാദിനം മാര്‍ച്ച് 6 ശനിയാഴ്ച

റിപ്പോർട്ട് :പി പി ചെറിയാൻ,ഡാളസ്

ഡാളസ്: അഖില ലോക വനിതാ പ്രാര്‍ത്ഥനാ ദിനം ഡാളസ്സില്‍ മാര്‍ച്ച് 6 ന് കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കോവിഡ് പ്രോട്ടോകോൾ നിലവിലുള്ളതിനാൽ വെർച്യുൽ പ്ലേറ്റഫോം വഴി നടത്തപെടുന്ന കേരള എക്യൂമെനിക്കല്‍ ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ വേള്‍ഡ് ഡെ പ്രെയറിന് ഈ വര്‍ഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് അൽഫോൻസാ സീറോ മലബാർ കാത്തോലിക്ക ചർച്ചാണ്.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായിട്ടുള്ള നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചു വരുന്ന എക്യൂമെനിക്കല്‍ ഫോലോഷിപ്പിന്റെ വഴിത്താരയിലെ നാഴിക കല്ലുകളിലൊന്നാണ് ലോകപ്രാര്‍ത്ഥനാ ദിനം . സൗത്ത് ഫസഫിക് ഓഷൻ തീരത്ത് സ്ഥിതി ചെയ്യുന്ന ചെറിയ രാജ്യമായ vanuatu ൽ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളെ പ്രത്യേക പ്രാര്‍ത്ഥനാ വിഷയമാക്കി, ഈവര്‍ഷത്തെ ചിന്താവിഷയമായ തിരഞ്ഞെടുത്തിരിക്കുന്നത് “ബിൽഡ് ഓൺ എ സ്ട്രോങ്ങ് ഫൌണ്ടേഷൻ”മത്തായി 7. 24 -27 വി.വേദപുസ്തകത്തിലെ വചനങ്ങളെ അടിസ്ഥാനമാക്കിയാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഷിജി അലക്സാണ് (ചിക്കാഗോ മാർ തോമ ചർച്ച )സന്ദേശം നൽകുന്നത്.

ലോകത്തെമ്പാടുമുള്ള സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരസ്പരം മനസ്സിലാക്കി അവയെ ദൈവ സന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുന്നതിനായി പ്രത്യേകം വേര്‍തിരിപ്പിച്ചിരുന്നു ദിനമാണ് വേള്‍ഡ് ഡെ പ്രെയര്‍. എല്ലാ വര്‍ഷവും, മാര്‍ച്ച് മാസത്തെ ആദ്യ വെള്ളിയാഴ്ചയാണ് ഈ ദിനമായി ആചരിക്കുന്നത്.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പ്രാര്‍ത്ഥനയില്‍ ഡാളസ് ഫോര്‍ട്ട് വത്തിലെ എല്ലാ െ്രെകസ്തവ ദേവാലയങ്ങളിലേയും സ്ത്രീകള്‍ പങ്കെടുക്കണമെന്ന് കെ ഇ സി എഫ് സെക്രട്ടറി അലക്സ് അലക്സാണ്ടർ ,സുജാത ജോസഫ്( കോർഡിനേറ്റർ ) എന്നിവർ അറിയിച്ചു.

Meeting ID: 850 032 66789
Passcode: 389331

കൂടുതല്‍ വിവരങ്ങള്‍ക്ക് Rev. Fr. ജേക്കബ് ക്രിസ്റ്റി
Ph: (281 ) 904 6622 (C)

FACEBOOK - COMMENTS

WEBSITE - COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

മലയാളി മനസ്സ് — 👨‍👨‍👦‍👦ആരോഗ്യ വീഥി 👨‍👨‍👦‍👦

ആര്‍ത്തവ ദിവസങ്ങളില്‍ കഴിക്കേണ്ട പ്രത്യേക ഭക്ഷണക്രമം ഇല്ലെങ്കിലും ഈ ദിവസങ്ങളില്‍ ചില ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നത് നന്നായിരിക്കും. ആര്‍ത്തവ രക്തം പുറന്തള്ളാനായി ഗര്‍ഭാശയ, ഉദര പേശികള്‍ ചുരുങ്ങുമ്പോഴാണ് ആര്‍ത്തവ ദിനങ്ങള്‍ ബുദ്ധിമുട്ടേറിയതാകുന്നത്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന രാസവസ്തു...

🌸”ഇന്നത്തെ ചിന്താവിഷയം”🌸 ✍പ്രൊഫസ്സർ എ.വി. ഇട്ടി മാവേലിക്കര

ഭൂരിപക്ഷം ശരിയാകണമെന്നില്ല. ...................................................................... ഒരു ഗ്രാമത്തിലെ പ്രവാചകൻ സത്യസന്ധമായ പ്രവചനങ്ങൾ കൊണ്ടു ശ്രദ്ധേയനായിരുന്നു. അദ്ദേഹത്തിൻ്റെ മുൻകൂട്ടിയുളള നിർദ്ദേശങ്ങൾ, നാടിനെ പല അപകടങ്ങളിൽ നിന്നും രക്ഷിച്ചിരുന്നു. ഒരിയ്ക്കലൊരു മഴയ്ക്കുശേഷം ഗ്രാമത്തിലെ തടാകത്തിൽ നിന്നു വെള്ളം കുടിക്കരുതെന്ന് അദ്ദേഹം...

🌞ശുഭദിനം🌞 | 2023 | ജൂൺ 04 | ഞായർ ✍അർച്ചന കൃഷ്ണൻ

" നീ നിന്നെ സ്നേഹിക്കുന്നത് പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക " ബൈബിൾ ഇന്ന് അന്യം നിന്നുപോയതും,ഇപ്പോൾ പഴയ കാല സിനിമകളിൽ മാത്രം കാണുന്നതുമായ സംസ്കാരമായിരുന്നു കൂട്ടുകുടുംബം. എന്നാൽ ഇന്ന് ആ കാഴ്ചകളൊക്കെ മണ്മറഞ്ഞു പോയി...

🙋🏻‍♂️🤷🏻‍♂️Quiz time🙋🏻‍♂️🤷🏻‍♂️ ✍Abel Joseph Thekkethala

SCIENCE DEFINITIONS QUIZ🤷🏻‍♂️🙋🏻‍♂️ 1. What is the study of heart called? A: Cardiology 2. What is the study of handwriting? A: Graphology 3.What is the study of art of...
WP2Social Auto Publish Powered By : XYZScripts.com
error: