17.1 C
New York
Wednesday, August 10, 2022
Home US News ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവര്‍ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

ഡാളസില്‍ ചെറിയ അളവില്‍ കഞ്ചാവ് കൈവശം വെക്കുന്നവര്‍ അറസ്‌റ് ചെയ്യില്ലെന്ന് പോലീസ് ചീഫ്

റിപ്പോർട്ട്: പി.പി. ചെറിയാൻ

ഡാളസ് : ഡാളസില്‍ സ്വന്തം ആവശ്യത്തിനു രണ്ട് ഔണ്‍സില്‍ താഴെ കഞ്ചാവ് കൈവശം വയ്ക്കുന്നവരെ അറസ്റ്റ് ചെയ്യില്ലെന്നു ഡാലസ് പൊലീസ് ചീഫ് എഡ്ഡി ഗാര്‍സിയ അറിയിച്ചു.

ഏപ്രില്‍ 20 മുതലാണ് ഈ നിയമം നിലവില്‍ വരികയെന്നും അദ്ദേഹം പറഞ്ഞു.
രണ്ടൗണ്‍സില്‍ കൂടുതല്‍ പിടിച്ചെടുക്കുകയോ, ഫയര്‍ ആം കൈവശം ഉണ്ടായിരിക്കുകയോ ചെയ്താല്‍ പൊലീസ് ടിക്കറ്റ് നല്‍കും.അതോടൊപ്പം രണ്ട് ഔണ്‍സുള്ള കൂടുതല്‍ ബാഗുകള്‍ കൈവശം വച്ചു വാഹനം ഓടിക്കുകയാണെങ്കില്‍ നടപടി സ്വീകരിക്കുമെന്നും ചീഫ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2019 ല്‍ ഡാലസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ജോണ്‍, ചെറിയ തോതില്‍ കഞ്ചാവ് കൈവശം വയ്ക്കുന്നതിന്റെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുകയില്ലെന്നു വ്യക്തമാക്കിയിട്ടും ഡാലസ് പൊലീസ് അറസ്റ്റ് തുടര്‍ന്നിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ കഞ്ചാവ് കൈവശം വെച്ചു അറസ്റ്റ് രേഖപ്പെടുത്തിയവരുടെ എണ്ണത്തില്‍ 85% ശതമാനവും ചെറിയതോതില്‍ കൈവശം വച്ചവരായിരുന്നുവെന്ന് കമ്മ്യൂണിറ്റി പൊലിസിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

ഡാലസ് ഫോര്‍ട്ട്‌വര്‍ത്തിലെ പല സിറ്റികളിലും ഇതിനു സമാനമായി പൊലീസ് നയം രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഡാലസ് പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പുതിയ തീരുമാനം മെമ്മൊ വഴി ഡാലസ് സിറ്റി കൗണ്‍സിനെ അറിയിച്ചതായും പൊലീസ് ചീഫ് പറഞ്ഞു

Facebook Comments

COMMENTS

- Advertisment -

Most Popular

അട്ടപ്പാടി മധുകൊലക്കേസ്:അതിവേ​ഗ വിചാരണ ഇന്നുമുതൽ.

അട്ടപ്പാടി മധുകൊലക്കേസിൽ ഇന്നു മുതൽ അതിവേഗ വിസ്താരം. 25 മുതൽ 31 വരെയുള്ള ഏഴ് സാക്ഷികളെ മണ്ണാക്കാട് എസ് സി എസ് ടി കോടതിയിൽ വിസ്തരിക്കും. പ്രതികൾ ജാമ്യവ്യവസ്ഥ ലംഘിച്ചതിനാൽ, ജാമ്യം റദ്ദാക്കണമെന്ന ഹർജിയും വിചാരണക്കോടതി...

രണ്ടു  പെണ്‍മക്കളെ വെടിവെച്ചു കൊലപ്പെടുത്തിയ  പിതാവ് യാസര്‍ സെയ്ദ  കുറ്റക്കാരനെന്നു ജൂറി

ഡാളസ്: ' അമുസ്‌ലിമുകളായ ആണ്‍കുട്ടികളെ പ്രണയിച്ചുവെന്ന കാരണത്താല്‍ രണ്ടു പെണ്‍മക്കളെ കാറിനകത്തുവച്ച് വെടിവച്ചു കൊലപ്പെടുത്തിയ പിതാവ് യാസര്‍ സെയ്ദ കുറ്റക്കാരനാണെന്നു ജൂറി കണ്ടെത്തി . ആഗസ്ത് 9 ചൊവ്വാഴ്ചയാണ് ജൂറി സുപ്രധാന വിധി...

ഒഐസിസി യുഎസ്എ “ആസാദി കി ഗൗരവ്” ആഗസ്ററ് 15 ന് – പി.പി. ചെറിയാൻ    

ഹൂസ്റ്റൺ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ (ഒഐസിസി യൂഎസ്എ) യുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വാർഷികം 'ആസാദി കി ഗൗരവ്’ വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.ആഗസ്റ്റ് 15 ന് തിങ്കളാഴ്ച വൈകുന്നേരം...

വാളയാര്‍ പീഡനകേസ്;CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.

വാളയാർ പീഡന കേസിൽ CBI യുടെ നിലവിലെ കുറ്റപത്രം പോക്സോ കോടതി തള്ളി.പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.പെണ്‍കുട്ടികളുടെ മരണം...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: