സംഭവബഹുലമായ തന്റെ ഡാലസ് കൗണ്ടി ജഡ്ജ് സ്ഥാനത്തിന്റെ കാലാവധി അവസാനിക്കുമ്പോൾ വീണ്ടും, ഒരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുവാൻ ജഡ്ജ് ക്ലേ ജഡ്ജ് സ്ഥാനാർത്ഥി പത്രിക സമർപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ രണ്ടു വർഷമായി വാർത്തകളിൽ നിറഞ്ഞു നിൽക്കുന്ന ജെൻകിൻസ് തലക്കെട്ടുകൾ സ്വന്തമാക്കിയത് ഡാലസ് കൗണ്ടിയിലെ കോവിഡ്-19 മഹാമാരിയുടെ വ്യാപനത്തിലും മരണത്തിലുമാണ്. മാനുഷികവും സാമൂഹ്യവുമായ പ്രശ്നത്തിൽ ടെക്സസ് ഗവർണ്ണർ ഗ്രെഗ് ആബട്ട് (റിപ്പബ്ലിക്കൻ) ഉൾപ്പെടെ രാഷ്ട്രീയ നേതാക്കൾ കളം നിറഞ്ഞ് കളിച്ചപ്പോൾ ഒരു ഡെമോക്രാറ്റായ ജെൻകിൻസ് സമർത്ഥമായി അരയും തലയും മുറുക്കി അതിനെ നേരിട്ടു എന്നാരോപണമുണ്ടായി. ചിലപ്പോൾ പരാജിതനായി പിന്മാറേണ്ടി വന്നെങ്കിലും വർധിത വീര്യത്തോടെ ജെൻകിൻസ് എതിരാളികൾക്ക് പേടിസ്വപ്നമായി നിന്നു.
2022 നവംബറിലാണ് അടുത്ത തിരഞ്ഞെടുപ്പ്. അതിന് മുമ്പ് ആവശ്യമുണ്ടെങ്കിൽ പ്രൈമറികൾ മാർച്ച് 1ന് നടക്കും. ജെൻകിൻസിനെ തോൽപിക്കുവാൻ തയ്യാറായി ഏറെക്കാലം ഡാലസ് സ്ക്കൂൾ ബോർഡ്ട്രസ്റ്റി ആയിരുന്ന എഡ്‌വിൻ ഫ്ളോറെസ് രംഗത്തുണ്ട്. സീഡർ ഹിൽ അറ്റോണി ബില്പി ക്ലാർക്ക് മൂന്നാം സ്ഥാനാർത്ഥിയായി എത്തുമെന്നാണ് കരുതുന്നത്. നാമനിർദ്ദേശ പത്രികകൾ സമർപ്പിക്കുവാനുള്ള അവസാനതീയതി ഡിസംബർ 13തിങ്കാഴ്ചയാണ്. ക്ലാർക്ക് ഡെമോക്രാറ്റിക്ക് സ്ഥാനാർത്ഥിയായി നോമിനേഷൻ നൽകുകയാണെങ്കിൽ പ്രൈമറിയിൽ ജെൻകിൻസ് ക്ലാർക്കുമായി ഏറ്റുമുട്ടും.
ഫ്ളോറെസ് ഇപ്പോൾ ഡാലസ് സ്ക്കൂൾ ബോർഡിന്റെ വൈസ് പ്രസിഡന്റാണ്. സ്ക്കൂൾ ബോർഡ് അംഗങ്ങൾക്ക് പ്രത്യക്ഷമായി പാർട്ടി കൂറില്ല. 2005ലാണ് ഇയാളെ ആദ്യം സ്ക്കൂൾ ബോർഡിലേയ്ക്ക് തിരഞ്ഞെടുത്തത്. 2012 ഇയാൾ രാജിവച്ചൊഴിഞ്ഞെങ്കിലും 2015 ൽ വീണ്ടും മത്സരിച്ച് ജയിച്ചു. ഇയാൾ പ്രതിനിധീകരിക്കുന്നത് തോമസ് ജെഫേഴ്സൺ ഡബ്ബിയുടി വൈറ്റ് ഹൈസ്ക്കൂളുകൾ ഉള്ള ഡാലസ് സ്ക്കൂൾ ഡിസ്ട്രിക്ടിന്റെ ഉത്തരമേഖലയാണ്. 2018ലും 2021ലും ഇയാൾ ഇവിടെ നിന്ന് വിജയിച്ചു.
അയാൾ ബോർഡ് അംഗമായിരിക്കുമ്പോൾ ടീച്ചർ ഇവാല്യൂവേഷൻ പ്രോഗ്രാം ഇവാല്യുവേറ്റ് ചെയ്തു. മികച്ച അധ്യാപനത്തിന് വർധിച്ച ശമ്പളം നൽകി. സൂപ്രന്റന്റ് മൈക്കൽ ഹിനോ ഹോസയെ ഡാലസ് ഐഎസ്ഡിയിലേയ്ക്ക് തിരികെ കൊണ്ടുവരാൻ പ്രധാന പങ്ക് വഹിച്ചു.
ഫ്ളോറെസ് അറിയപ്പെടുന്നത് പിശുക്കനായ ഭരണാധികാരിയായാണ്. എന്നാൽ സ്ക്കൂൾ ഡിസ്ട്രിക്ടിന്റെ പുരോഗമനപരമായ എല്ലാ നടപടികൾക്കും ഇയാൾ പിന്തുണ നൽകിയിട്ടുണ്ട്. ഡിസ്ട്രിക്ടിന്റെ റെക്കോർഡ് ഉദ്യമമായ 3 ബില്യൻ ഡോളറിന്റെ ബോണ്ട്, വിവേചനപൂർവമുള്ള സസ്പെൻഷൻ റേഷ്യൽ ഇക്വറ്റി ഓഫീസിന്റെ വികസനം എന്നിവ ഫ്ളോറെസിന്റെ പ്രവർത്തനങ്ങൾക്ക് ഉദാഹരണങ്ങളാണ്.
അയാൾ ഫ്ളോറെസ് എൽഎൽപി എന്ന ഇന്റലക്ച്വൽ പ്രോപ്പർട്ടിലോ കൈകാര്യം ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ട്ണറാണ്. ഡാലസ് കൗണ്ടിയിൽ അസിസ്റ്റന്റ് ഡിസ്ട്രിക്ട് അറ്റേണി ആയിരുന്നു.
മെക്സിക്കോ സിറ്റിയിലാണ് ജനിച്ചത്. സെന്റ് ലൂയിസിലെ വാഷിംഗ്ടൺ യൂണിവേഴ്സിറ്റിയിൽ നിന്ന് മൊളിക്യൂലർ ഇമ്മ്യൂണോളജിയിൽ പിഎച്ച്ഡി എടുത്തു. യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ നിന്ന് നിയമത്തിലും ബിരുദം നേടി. ക്ലാർക്ക് കറുത്ത വംശജനാണ്. ന്യൂനപക്ഷത്തിന് കൂടുതൽ പ്രാതിനിധ്യം ഡാലസ് കൗണ്ടി ഗവൺമെന്റിൽ ലഭിക്കുവാൻ വേണ്ടി പ്രയത്നിക്കുമെന്ന് പറഞ്ഞു. ജഡ്ജ് ജെൻകിൻസു ഗവർണ്ണറുമായുള്ള അഭിപ്രായ വ്യത്യാസം പരാമർശിച്ച് താൻ സംസ്ഥാന ഭരണകൂടവുമായി ഏറ്റുമുട്ടാനല്ല ഒന്നുചേർന്ന് പ്രവർത്തിക്കുവാനാണ് ശ്രമിക്കുക എന്ന് പറഞ്ഞു. ഒരു നാലാമൂഴത്തിന് ശ്രമിക്കുന്ന ജെൽകിൻസ് തന്റെ മുൻഗണന കോവിഡ്-19ന് എതിരായ സമരം അവസാനിപ്പിക്കുവാനായിരിക്കും എന്ന് പറഞ്ഞു.
ഫ്ളോറെസുമായി ഒരു ഡിബേറ്റ് താൻ ഉറ്റു നോക്കുന്നു. ഒരു അറ്റേണിയായ ജെൻകിൻസ് ആദ്യമായി ഡിസ്ട്രിക്ട് ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ടത് 2010ലാണ്. അതിന് ശേഷം അതേ റോളിൽ തന്നെ തുടരുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളിൽ ഇദ്ദേഹത്തിന്റെ ജോലിയിലെ സമയം ഏറെയും അപഹരിക്കുന്നത് കൊറോണ വൈറസ് മഹാമാരിയും ഇത് സംബന്ധമായി സംസ്ഥാനവുമായുള്ള കേസുകളുമാണ്.
ഏബ്രഹാം തോമസ്