17.1 C
New York
Saturday, November 26, 2022
Home US News ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000...

ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന: ടെക്സസിൽ മരണ സംഖ്യ 30,000 കവിഞ്ഞു

Bootstrap Example

(വാർത്ത; പി.പി. ചെറിയാൻ)

ഡാലസ്:∙ ഡാലസ് കൗണ്ടിയിൽ ഏകദിന രോഗികളുടെ എണ്ണത്തിൽ വീണ്ടും റെക്കോർഡ് വർധന. ജനുവരി 12 ചൊവ്വാഴ്ച 3549 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. പതിനാലു മരണവും രേഖപ്പെടുത്തി. അതേസമയം ടെക്സസ് സംസ്ഥാനത്തെ കോവിഡ് മരണസംഖ്യ 30,000 കവിഞ്ഞു.

ഡാലസ് കൗണ്ടിയിലും സംസ്ഥാനത്തും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും പുതിയ റെക്കോർഡ് രേഖപ്പെടുത്തി. 14000 പേരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. (ഡാലസ് കൗണ്ടി 4158, ടെക്സസ് 14218). നോർത്ത് ടെക്സസ് അതിഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ഡാലസ് കൗണ്ടി ജഡ്ജി ക്ലെ ജങ്കിൻസ് വ്യക്തമാക്കി. രോഗവ്യാപനം തടയുന്നതിനാവശ്യമായ കർശന നിയന്ത്രണം പാലിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ജഡ്ജി ആവശ്യപ്പെട്ടു.

ഡാലസ് കൗണ്ടിയിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 197359 ആയി ഉയർന്നു, 1791 പേർ മരിച്ചു. ടെക്സസിൽ ഇതുവരെ 1,995,292, പേർക്കു രോഗം സ്ഥിരീകരിക്കുകയം 30219 മരണവും റിപ്പോർട്ട് ചെയ്യപ്പെട്ടു.

Facebook Comments

COMMENTS

- Advertisment -

Most Popular

നന്ദിയുടെ പാച്ചു ചേർത്തുവച്ച താങ്ക്സ് ഗിവിങ് (കോരസൺ വർഗീസ്)

ഇപ്രാവശ്യത്തെ താങ്ക്സ്ഗിവിങ് ലഞ്ച് ഗ്രൗണ്ട് സീറോയ്ക്ക് തൊട്ടടുത്തുള്ള ഒ'ഹാര, ഐറിഷ് പബ്ബിലാകട്ടെ എന്ന് തീരുമാനിച്ചു സിബിയോടൊപ്പം അവിടെ കടന്നുചെന്നു. പലപ്പോഴും അതിനു മുന്നിലൂടെ പോകാറുണ്ടായിരുന്നെങ്കിലും ഇതുവരെ അവിടെപോകാൻ കഴിഞ്ഞിരുന്നില്ല. തൊട്ടടുത്തുള്ള ഫയർ ഡിപ്പാർട്മെന്റിൽ നിന്നും...

ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; എംവിഐക്ക്‌ സസ്പെൻഷൻ.

മലപ്പുറത്ത്‌ ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെൻഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തെന്ന് ട്രാൻസ്‌പോർട്ട് കമ്മീഷണർ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയിൽ...

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ല; സുപ്രിംകോടതി.

വിദ്യാർത്ഥിക്കെതിരെയുള്ള നിയമാനുസൃതമായ അച്ചടക്ക നടപടി ആത്മഹത്യ പ്രേരണയല്ലെന്ന് സുപ്രിംകോടതി. നിയമാനുസൃത നടപടി മാനസികമായ പീഡനമായി വ്യാഖ്യാനിക്കാനാവില്ല. അധ്യാപകർക്കും വിദ്യാലയങ്ങൾക്കും അവരുടെ മൂല്യങ്ങൾ സംരക്ഷിക്കാനായി എടുക്കുന്ന നിലപാടുകൾക്ക് സംരക്ഷണം ലഭിക്കണമെന്നും സുപ്രിം കോടതി നിർദേശിച്ചു. മദ്യ...

പ്രഭാത വാർത്തകൾ

◾സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസ തോമസിനെ നിയമിക്കാന്‍ പേരു നിര്‍ദേശിച്ചത് ആരെന്നു ഗവര്‍ണറോട് ഹൈക്കോടതി. ഫോണില്‍ പോലും ആരായാതെയാണു ഗവര്‍ണര്‍ വിസിയെ നിയമിച്ചതെന്നും ചുമതല പ്രോ വിസിക്ക് നല്‍കണമെന്നും...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: