ഡാലസ്: ഡാലസ് കൗണ്ടിയില്‍ മാര്‍ച്ച് 1 തിങ്കളാഴ്ച മാത്രം കോവിഡ് 19 മൂലം മരിച്ചവരുടെ എണ്ണം 42. രോഗം സ്ഥിരീകരിച്ചവരുടെ 751 ആണെന്ന് ഡാളസ്സ് കൗണ്ടി ജഡിജി ക്ലെ ജന്‍കിന്‍സ് അറിയിച്ചു
മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും കഴിയേണ്ട അവസ്ഥ ഇതുവരെ ആയിട്ടില്ലെന്നും അത്തരത്തില്‍ പലരും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെന്നും ജഡ്ജി പറഞ്ഞു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കുറഞ്ഞു എന്നത് കോവിഡ് 19 മാനദണ്ഡങ്ങളില്‍ ഇളവു വരുത്തുന്നതിനു മതിയായ കാരണമല്ലെന്നും അദ്ദേഹം പറഞ്ഞു.
തിങ്കളാഴ്ച ഡാളസ് ഐ എസ് ഡിയിലെ ഒരു അദ്ധ്യാപക ഉള്‍പ്പെടെ 42 പേര്‍ മരിച്ചതോടെ കൗണ്ടിയിലെ ആകെ മരണ സംഖ്യ 3000 ത്തോട് അടുക്കുകയാണ് (2993). കോവിഡ് മഹാമാരി ഡാളസ്സില്‍ കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ കണ്ടെത്തിയത് മുതല്‍ ഇതുവരെ 245946 പേരിലാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
കഴിഞ്ഞവാരം ഡാലസ് കൗണ്ടിയില്‍ മരണ നിരക്ക് കുറഞ്ഞെങ്കിലും ഈ ആഴ്ച ആരംഭത്തില്‍ തന്നെ ഇത്രയും മരണം സംഭവിച്ചത് കോവിഡ് ഇപ്പോഴും മാരകമായി തുടരുന്നതിന്റെ തെളിവാണ്. കോവിഡ് മാനദണ്ഡങ്ങളില്‍ തല്‍ക്കാലം ഒരിളവും നല്‍കുന്നതിനുള്ള സാഹചര്യം അല്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.