17.1 C
New York
Monday, June 14, 2021
Home US News ഡാലസിൽ വ്യാഴാഴ്ച 50 കോവി‍ഡ് മരണം; ഷെയർ പാർക്ക് വാക്സിനേഷൻ സെന്റർ ഞായറാഴ്ച

ഡാലസിൽ വ്യാഴാഴ്ച 50 കോവി‍ഡ് മരണം; ഷെയർ പാർക്ക് വാക്സിനേഷൻ സെന്റർ ഞായറാഴ്ച

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍

ഡാലസ്: തണുത്തു വിറങ്ങലിച്ചു നിൽക്കുന്ന ഡാലസ് കൗണ്ടിയിൽ രണ്ടു ദിവസം നീണ്ടു നിന്ന കനത്ത ഹിമപാതം ജനജീവിതം സ്തംഭിപ്പിച്ചപ്പോൾ കൊറോണ വൈറസ് വ്യാപനം കുറയുന്നുവെന്ന് കരുതിയവരെ പോലും അമ്പരപ്പിച്ചു. ഫെബ്രുവരി 18ന് 50 പേരാണ് കോവിഡിനു കീഴടങ്ങിയത്. എന്നാൽ രോഗവ്യാപനം കാര്യമായി കുറഞ്ഞുവെന്നാണ് കൗണ്ടി അധികൃതർ അറിയിച്ചത്. വ്യാഴാഴ്ച 200 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

വ്യാഴാഴ്ചയോടെ ഡാലസ് കൗണ്ടിയിൽ കോവിഡ് 19 രോഗികൾ 242094 ആയി ഉയർന്നപ്പോൾ മരിച്ചവരുടെ എണ്ണം 2751 ആയിട്ടുണ്ട്. ഫെബ്രുവരി മൂന്നിന് 50 പേർ മരിച്ചതിനുശേഷം ഒരേ ദിവസം ഇത്രയും മരണം രേഖപ്പെടുത്തപ്പെട്ടത്. ഫെബ്രുവരി 18നാണ്. ഡാലസ് കൗണ്ടിയിലെ തണുത്ത കാലാവസ്ഥയിൽ അടച്ചിട്ടിരുന്ന ഏറ്റവും വലിയ വാക്സിനേഷൻ കേന്ദ്രമായ ഫെയർ പാർക്ക് ഫെബ്രുവരി 21 ഞായറാഴ്ച ഉച്ചക്ക് 1 മുതൽ 6 വരെ തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.

ടെക്സസ് സംസ്ഥാനത്ത് ഇതുവരെ 2.5 മില്യൺ പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 41400 പേരാണ് മരിച്ചവർ. 2.2 മില്യൺ പേർ ടെക്സസിൽ കോവിഡിനെ അതിജീവിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി ആളുകൾ വീട്ടിൽ തന്നെ കഴിയുന്നതും, കോവിഡ് പരിശോധന കുറഞ്ഞതുമാണ് രോഗികളുടെ എണ്ണത്തിൽ കുറവനുഭവപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു.

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മഴ തുടരും.

വ്യാ​ഴാ​ഴ്ച വ​രെ സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം.അ​ടു​ത്ത 24 മ​ണി​ക്കൂ​റി​ൽ ഏ​ഴ് മു​ത​ൽ 11 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കും തു​ട​ർ​ന്നു​ള്ള ദി​വ​സ​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​ൽ 20 സെ​ന്‍റി​മീ​റ്റ​ർ വ​രെ​യു​ള്ള...

ജയത്തോടെ ബ്രസീൽ തുടങ്ങി

കോപ്പയിലും ഇനി ഫുട്‌ബോൾ കൊടുങ്കാറ്റ് *ജയത്തോടെ ബ്രസീൽ തുടങ്ങി* ലാറ്റിനമേരിക്കയിലെ കോപ്പ ഫുട്ബോൾ പൂരത്തിന് ബ്രസീലിൽ തുടക്കം. ആതിഥേയരായ കാനറിപ്പടയ്ക്ക് ആദ്യ ജയം. വെനസ്വേലയെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ബ്രസീൽ തോൽപ്പിച്ചത്. ഒരു ഗോളും അസിസ്റ്റുമായി സൂപ്പർതാരം...

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം

യൂറോ കപ്പ്: ആവേശപ്പോരിൽ ഹോളണ്ടിന് ജയം അടിയും തിരിച്ചടിയും കണ്ട മത്സരത്തിൽ ഹോളണ്ടിന് മിന്നും ജയം. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ഉക്രെയ്നെയാണ് ഓറഞ്ച് പട തോൽപ്പിച്ചത്. രണ്ടാം പകുതിയിലാണ് അഞ്ച് ഗോളും പിറന്നത്. 52-ാം മിനിറ്റിൽ...

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം

യൂറോ: ഓസ്ട്രിയയ്ക്ക് തകർപ്പൻ ജയം ഇംഗ്ലണ്ടിനും വിജയത്തുടക്കം ക്രൊയേഷ്യയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇംഗ്ലണ്ട് തോൽപ്പിച്ചതെങ്കിൽ നോർത്ത് മാസിഡോണിയയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഓസ്ട്രിയ പരാജയപ്പെടുത്തിയത്. 57-ാം മിനിറ്റിൽ റഹീം സ്റ്റെർലിംഗാണ് ഇംഗ്ലണ്ടിനായി വിജയഗോൾ നേടിയത്. ഓസ്ട്രിയയ്ക്കായി ലെയ്നർ,ഗ്രിഗോറിസ്ച്ച്,...
WP2Social Auto Publish Powered By : XYZScripts.com
Share via
Copy link
Powered by Social Snap