17.1 C
New York
Thursday, December 8, 2022
Home US News ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്: കമല ഹാരിസ്

ഡാകാ പ്രോഗ്രാമിലുള്ളവർക്ക് ഉടൻ ഗ്രീൻകാർഡ്: കമല ഹാരിസ്

Bootstrap Example

(വാർത്ത: പി.പി. ചെറിയാൻ)

വാഷിങ്ടൻ ഡിസി ∙ ബൈഡൻ – കമല ഹാരിസ് ഭരണ ചുമതല ഏറ്റെടുക്കുന്നതോടെ കുടിയേറ്റ നിയമത്തിൽ സമൂല പരിവർത്തനം വരുത്തുമെന്നും അമേരിക്കയിൽ കുടിയേറി താൽക്കാലിക സംരക്ഷണയിൽ കഴിയുന്നവർക്കും, ഡിഫേർഡ് ആക്ഷൻ ഫോർ ചൈൽഡ്ഹുഡ് ആക്ടിന്റെ പരിധിയിലുള്ളവർക്കും ഉടനെ ഗ്രീൻകാർഡ് നൽകുമെന്നും വൈസ് പ്രസിഡന്റായി ചുമതലയേൽക്കുന്ന കമല ഹാരിസ് വ്യക്തമാക്കി.

ജനുവരി 12 ചൊവ്വാഴ്ച യൂണിവിഷനു നൽകിയ അഭിമുഖത്തിലാണു കമലാ ഹാരിസിന്റെ വാഗ്ദാനം. അമേരിക്കൻ പൗരത്വം ലഭിക്കുന്നതിനുള്ള കാത്തിരിപ്പിന്റെ സമയ കാലാവധി കുറക്കുന്നതിനും നടപടികൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു. ഇപ്പോൾ അഞ്ചു വർഷം മുതൽ 8 വർഷം വരെയാണ് പൗരത്വ അപേക്ഷ പ്രോസസിങ് ടൈം.

കോടതികളിൽ കെട്ടി കിടക്കുന്ന നൂറുകണക്കിന് ഇമ്മിഗ്രേഷൻ കേസുകൾ അടിയന്തിരമായി പരിഗണിക്കുന്നതിന് കൂടുതൽ ഫെയ്ത്ത് ലീഡേഴ്സിന്റെ നേതൃത്വത്തിൽ ഇല്ലീഗൽ ഇമ്മിഗ്രന്റ്സിന്റെ സംരക്ഷണത്തിനു വേണ്ടി വാദിക്കുന്ന ഒരു സംഘം നേതാക്കൾ ബൈഡനെ കാണുന്നതിനുള്ള ശ്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് കമല ഹാരിസിന്റെ ഈ പ്രസ്താവന.

അനധികൃത കുടിയേറ്റക്കാരുടെ ഡിപോർട്ടേഷനു താൽക്കാലിക മൊറോട്ടോറിയം പ്രഖ്യാപിക്കണമെന്നു സംഘം ആവശ്യപ്പെടും. ട്രംപിന്റെ ഇമ്മിഗ്രേഷൻ നയങ്ങൾ പൂർണ്ണമായും തിരുത്തി എഴുതുമെന്നു മാത്രമല്ല, സുതാര്യമായ ഇമ്മിഗ്രേഷൻ നയങ്ങൾക്ക് രൂപം നൽകുമെന്നു ബൈഡൻ ഭരണകൂടം ഉറപ്പു നൽകിയിട്ടുണ്ട്.

Facebook Comments

COMMENTS

- Advertisment -

Most Popular

ജില്ലാ കേരളോത്സവം കൊടുമണ്ണില്‍;ആരോഗ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സാംസ്‌കാരിക ഘോഷയാത്ര, കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ ഉള്‍പ്പെടെ വിപുലമായ പരിപാടികള്‍ മത്സരങ്ങള്‍ 10, 11, 12 തീയതികളില്‍ ജില്ലാ പഞ്ചായത്തിന്റെയും സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെയും ആഭിമുഖ്യത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും...

സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് വിജയികള്‍ക്ക് കോന്നി എംഎല്‍എ യുടെ ആദരവ്

ആലപ്പുഴയില്‍ നടന്ന സംസ്ഥാന റോളര്‍ സ്ക്കേറ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ വിജയികളായ കായിക താരങ്ങളെ കോന്നി എംഎല്‍എ അഡ്വ.കെ.യു.ജനീഷ് കുമാര്‍ ആദരിച്ചു.കോന്നി മണ്ഡലത്തിലെ കായിക പ്രതിഭകളെ പരിശീലിപ്പിക്കുന്ന യുവ പ്രോജക്ടിന്റെ ഭാഗമായി വാഴമുട്ടം നാഷണല്‍ സ്പോര്‍ട്സ്...

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിന് മുന്‍തൂക്കം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പശ്ചാത്തല സൗകര്യവികസനത്തിനായുള്ള പദ്ധതികള്‍ക്ക്് ജില്ലാ പഞ്ചായത്ത് മുന്‍തൂക്കം നല്‍കുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്ക് ജില്ലാ പഞ്ചായത്ത്...

പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി

പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ് റിട്ടയേർഡ് പ്രൊഫസറും കോന്നി ശ്രീനാരായണ പബ്ലിക് സ്കൂൾ മുൻ പ്രിൻസിപ്പലും ഇപ്പോൾ അക്കാഡമിക് ഡയറക്ടറുമായ പ്രൊഫ. എ ജി . തോമസ് (81 ) നിര്യാതനായി. ഭൗതികശരീരം 10.12.2022 ശനിയാഴ്ച...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: