17.1 C
New York
Saturday, December 4, 2021
Home US News ഡാകാ പ്രോഗ്രാം : ഫെഡറൽ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബൈഡൻ

ഡാകാ പ്രോഗ്രാം : ഫെഡറൽ ജഡ്ജിയുടെ വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ബൈഡൻ

റിപ്പോർട്ട്: പി.പി. ചെറിയാൻ

വാഷിംഗ്ടൺ ഡി.സി: ഡാകാ പ്രോഗ്രാം നിയമവിരുദ്ധമാണെന്നും ഈ പദ്ധതിയനുസരിച്ചു പുതിയ അപേക്ഷകൾ സ്വീകരിക്കരുതെന്നും നിർദേശം നൽകിയ ടെക്സസ് ഫെഡറൽ ജഡ്ജി ആൻഡ്രു ഹാനന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് പ്രസിഡന്റ് ബൈഡൻ.

അനധികൃതമായി അമേരിക്കയിലേക്ക് കുടിയേറിയ മാതാപിതാക്കളോടൊപ്പം എത്തിച്ചേർന്ന കുട്ടികൾ ഇവിടെ പഠിച്ചു ജോലി ചെയ്യുന്നതിന് നിയമ സാധുത നൽകുന്ന ഡിഫേർഡ് ആക്ഷൻ ഫോൾ ചൈൽഡ് ഹുഡ് (DACA) 2012 ൽ പ്രസിഡന്റ് ബരാക്ക് ഒബാമയാണ് എക്സികൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കിയത്.

ഈ പദ്ധതി കാത്തുസൂക്ഷിക്കുവാൻ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്നും വെള്ളിയാഴ്ചയുണ്ടായ വിധി വളരെ നിരാശാജനകമാണെന്നും പ്രസിഡന്റ് പറഞ്ഞു. മാത്രമല്ല കോൺഗ്രസിൽ ഇതിനാവശ്യമായ നിയമ നിർമാണം നടത്തി ഇവർക്ക് അമേരിക്കൻ പൗരത്വം ഉറപ്പിക്കുമെന്നും ബൈഡൻ പറഞ്ഞു. ജസ്റ്റിസ് ഡിപ്പാർട്ട്മെന്റിന് ഇതിനാവശ്യമായ അടിയന്തിര നിർദേശം നൽകി കഴിഞ്ഞതായും, ഡാകാ പ്രോഗ്രാം ശക്തിപ്പെടുത്തുന്നതിനാവശ്യമായ പുതിയ നിർദേശങ്ങൾ സമർപ്പിക്കുന്നതിന് ഹോംലാന്റ് സെക്യൂരിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബൈഡൻ കൂട്ടിച്ചേർത്തു.

കോൺഗ്രസിന് മാത്രമേ ഇതിനാവശ്യമായ ശ്വാശതപരിഹാരം കണ്ടെത്താനാകൂവെന്നും, എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ സെനറ്റിൽ ഇതിനാവശ്യമായ അംഗങ്ങളുടെ പിന്തുണ ലഭിക്കണമെന്നും ബൈഡൻ പറഞ്ഞു. ഇപ്പോൾ സെനറ്റിനു 50–50 എന്ന അംഗങ്ങളാണ് ഇരുപാർട്ടികൾക്കും ഉള്ളത്. ഇതു കാര്യങ്ങൾ അത്ര സുഗമമാക്കുകയില്ലെന്നും ബൈഡൻ പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഓർമ്മയിലെ ക്രിസ്തുമസ്:- ലേഖനമത്സരം – (6)

കല്യാണം കഴിഞ്ഞ് ഞാനും ഭർത്താവും കൂടി ബന്ധുമിത്രാദികളുടെ സൽക്കാരങ്ങൾ എല്ലാം ആസ്വദിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴും ക്രിസ്തുമസ്സ് വരുമ്പോൾ അതൊക്കെ ഒരു തിരിച്ചടി ആകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല , പ്രത്യേകിച്ച് ഞാൻ! ജീവിതത്തിൽ ഏറ്റവും...

ഓർമ്മയിലെ ക്രിസ്തുമസ്:-ലേഖനമത്സരം:- (5)

ഡിസംബർ 24 അർദ്ധ രാത്രി നല്ല തണുപ്പുള്ള രാത്രി മഞ്ഞിൽ മൂടിക്കിടക്കുന്ന പ്രകൃതി, തണുത്ത് വിറച്ച് പുതപ്പിനുള്ളിൽ ചുരുണ്ടുകൂടി ഞങ്ങളെല്ലാവരും കിടക്കുകയാണ്. അപ്പോഴാണ് അമ്മ ഞങ്ങളെ പാതിരാകുർബാന കാണാൻ പള്ളിയിൽ പോകാൻ വിളിക്കുന്നത്...

മലയാളി മനസ്സിൽ പുതിയ ലേഖന പരമ്പര ആരംഭിക്കുന്നു ‘മാതൃകാ കുടുംബ ജീവിതം’

മനുഷ്യ ജീവിതം സന്തോഷകരമാക്കുവാൻ കുടുംബത്തോടൊപ്പം മുന്നോട്ട് പോയെങ്കിൽ മാത്രമേ സാധിക്കൂ.ഭാര്യമാരോട്, ഭർത്താക്കന്മാരോട്, മാതാപിതാക്കളോട്, മക്കളോട്, എന്നിവരോടായി സംസാ രിക്കുന്നു ' നല്ല ഭാര്യയുടെ ലക്ഷണങ്ങൾ - നല്ല ഭർത്താവിൻ്റെ ലക്ഷണങ്ങൾ.., മാതാപിതാക്കളുടെ ഇടപെടൽ..,...

യൂഫ്രട്ടീസ് – ടൈഗ്രിസ് നദികൾ (നദികൾ സ്നേഹപ്രവാഹങ്ങൾ..)

ലോകത്തിന് പഞ്ചാംഗവും, കലണ്ടറും സമ്മാനിച്ച, 'മെസ്സൊപ്പെട്ടേമിയ'ക്കാർ ജീവിച്ച, മഹാസംസ്കൃതിയുടെ ഇടമാണ് യൂഫ്രട്ടീസ് - ടൈഗ്രിസ് നദീതടം. ലോകത്തിലെ ഏറ്റവും പുരാതനമായ സാഹിത്യരചനകളിലൊന്നായ  "ഗിൽഗമെഷ് ഇതിഹാസം" പിറന്നതിവിടെയാണ്.ഗിൽഗാമെഷ് ഇതിഹാസത്തെ ആശ്രയിച്ചെഴുതിയതാണ് ബൈബിളിലെ പ്രളയകഥ എന്നു കരുതുന്നവരുണ്ട്.ഗ്രീക്ക്...
WP2Social Auto Publish Powered By : XYZScripts.com
error: