വാഷിംഗ്ടണ്‍: ബൈഡന്‍-ഹാരിസ് ടീം ഇന്റീരിയല്‍ സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത ന്യുമെക്‌സിക്കോയില്‍ നിന്നുള്ള ഡമോക്രാറ്റിക് യുഎസ് കോണ്‍ഗ്രസ് അംഗം ഡബ് ഹാലന്‍ഡിന്റെ നിയമനം യുഎസ് സെനറ്റ് അംഗീകരിച്ചു.
മാര്‍ച്ച് 15 തിങ്കളാഴ്ച സെനറ്റില്‍ നടന്ന വോട്ടെടുപ്പില്‍ 51 സെനറ്റര്‍മാര്‍ അനുകൂലമായി വോട്ടു ചെയ്തപ്പോള്‍ 40 പേര്‍ എതിര്‍ത്തു. അമേരിക്കയുടെ ചരിത്രത്തില്‍ ക്യാബിനറ്റ് സെക്രട്ടറിയായി നിയമിക്കപ്പെടുന്ന ആദ്യ നാറ്റീവ് അമേരിക്കന്‍ അംഗമാണ് ഹാലന്‍ഡ്.

ഫോസില്‍ ഫ്യുവലിനെകുറിച്ചു ഇവരുടെ പരാമര്‍ശനം റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ ശക്തമായ വിമര്‍ശനത്തിന് വിധേയമായി 47 ഡമോക്രാറ്റിക് അംഗങ്ങളോടൊപ്പം റിപ്പബ്ലിക്കന്‍ സെനറ്റര്‍മാരായ ലിന്‍ഡ്‌സി ഗ്രാം (സൗത്ത് കരോലിന), സൂസന്‍ കോളിന്‍സ് (മയിന്‍), ഡാന്‍ സുള്ളിവാന്‍, ലിസ മര്‍ക്വോസ്‌ക്കി എന്നിവര്‍ ഹാലന്റിന് അനുകൂലമായി വോട്ടുചെയ്തു. റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പല ചോദ്യങ്ങളില്‍ നിന്നും ഇവര്‍ ഒഴിഞ്ഞു മാറി. നാറ്റീവ് അമേരിക്കന്‍സും, പരിസ്ഥിതി പ്രവര്‍ത്തകരും ഹാലന്റിനുവേണ്ടി സമ്മര്‍ദം ചെലുത്തിയിരുന്നു.
അരിസോണ സംസ്ഥാനത്തെ വിന്‍സ്‌ലോയില്‍ 1960 ഡിസംബറിലായിരുന്നു ഇവരുടെ ജനനം. അമേരിക്കന്‍ മിലിട്ടറിയില്‍ സേവനം അനുഷ്ഠിച്ചിരുന്ന മാതാവ് മേരി ടോയക്കൊപ്പം വിവിധ സ്ഥലങ്ങളില്‍ താമസിക്കേണ്ടിവന്ന ഹാലന്റ് 13 പബ്ലിക്ക് സ്‌കൂളുകളില്‍ പഠിക്കേണ്ട സാഹചര്യം ഉണ്ടായി. ന്യുമെക്‌സിക്കോയില്‍ നിന്നാണ് ഇവര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചത്. ന്യു മെക്‌സിക്കൊ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം നേടി. ന്യു മെക്‌സിക്കൊ ലോ സ്‌കൂളില്‍ നിന്നും നിയമ ബിരുദവും കരസ്ഥമാക്കി. 2015 മുതല്‍ 17 വരെ ന്യുമെക്‌സിക്കൊ ഡമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷയായിരുന്നു.
