റിപ്പോർട്ട്: അജു വാരിക്കാട്
ഹ്യൂസ്റ്റൺ : വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രവിശ്യാ യുവജന ഫോറം “ഗിവിങ് ബാക്ക് റ്റു അവർ കമ്മ്യൂണിറ്റി ” എന്ന അവരുടെ ആദ്യ പ്രോജക്ട് പ്രഖ്യാപിച്ചു. സമൂഹത്തിലെ അശരണരായ ആളുകൾക്ക് നൽകുന്നതിനായി അധികം ഉപയോഗിച്ചിട്ടില്ലാത്ത വസ്ത്രങ്ങൾ കളിപ്പാട്ടങ്ങൾ പാദരക്ഷകൾ എന്നിവ അവർ ശേഖരിക്കുന്നു.
“കഴിഞ്ഞവർഷം നമ്മുടെ തലമുറ ഇതുവരെ നേരിട്ടിട്ടില്ലാത്ത വെല്ലുവിളികളിലൂടെ ദൈവം നമ്മെ വഴിനടത്തി. എങ്കിലും ഞങ്ങൾക്ക് ആവശ്യമുള്ളതിലും കൂടുതൽ നൽകിയ മാതാപിതാക്കളോടും ദൈവത്തിനോടും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ലഭിച്ച അനുഗ്രഹങ്ങളിൽ അൽപ്പമെങ്കിലും തിരികെ സമൂഹത്തിന് നൽകണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.” ഹ്യൂസ്റ്റൺ പ്രോവിൻസ് യൂത്ത് ഫോറം ചെയർ പറഞ്ഞു.
ഈ കോവിഡ് പ്രതിസന്ധിയുടെ കാലഘട്ടത്തിൽ വളരെ പരുക്കൻ ജീവിത സാഹചര്യങ്ങളിലൂടെ കടന്നു പോകുന്ന നിരവധി ആളുകളെ കുറിച്ച് ഞങ്ങൾക്കറിയാം. അങ്ങനെയുള്ളവരെ സഹായിക്കുന്നതിനായി ഞങ്ങളുടെ ടീം ഒരുമിക്കുവാൻ തീരുമാനിച്ചു. അതുപോലെതന്നെ മറ്റുള്ളവരെ സഹായിക്കുന്നതിന് ഞങ്ങളുടെ കൂട്ടുകാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി “ഡോണ്ട് ബ്രേക്ക് ദി ചെയിൻ” എന്ന വെല്ലുവിളിയും ഞങ്ങൾ ഏറ്റെടുത്തു. രണ്ട് ഘട്ടങ്ങളിലായാണ് ഞങ്ങൾ ഈ പ്രൊജക്ട് ചെയ്യാൻ താൽപര്യപ്പെടുന്നത്. ഒന്നാം ഘട്ടം ഫെബ്രുവരി ഇരുപതാം തീയതിയോടെ പൂർത്തിയാക്കണം എന്നാണ് ആഗ്രഹിക്കുന്നത്. രണ്ടാം ഘട്ടം മാർച്ച് 20 ന് പൂർത്തിയാക്കും. സ്റ്റുഡൻറ് ഫോറം ചെയർ പറഞ്ഞു.
ഞങ്ങൾ കുട്ടികൾ ഞങ്ങളുടെ സമൂഹത്തിൽ ക്രിയാത്മകമായ സ്വാധീനം ചെലുത്തുവാൻ ആഗ്രഹിക്കുന്നു. നമ്മുടെയും നമ്മുടെ സമൂഹത്തിലുള്ള സഹജീവികളുടെയും ജീവിതം കൂടുതൽ അർത്ഥവത്താക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനാൽ ഞങ്ങളുടെ ഈ ചെറിയ സംരംഭം ഒരു വിധേയമാക്കുന്ന അതിന് എല്ലാവരുടെയും പരിപൂർണ പിന്തുണയും സഹകരണവും ഞങ്ങൾ പ്രതീക്ഷിക്കുന്നു. ഹ്യൂസ്റ്റൺ പ്രവിശ്യ ഡബ്ല്യു എം സി യിലെ എല്ലാ യുവ അംഗങ്ങളും ഒരേ ശബ്ദത്തിൽ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഷീബ റോയ് തോമസ് മാമ്മൻ (ജിനി)