17.1 C
New York
Wednesday, January 19, 2022
Home US News ഡബ്ലിയു എം സി "സെപ്പ്"പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14

ഡബ്ലിയു എം സി “സെപ്പ്”പ്രോഗ്രാം അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 14

പി പി ചെറിയാൻ

ന്യൂ ജേഴ്‌സി: സെപ്പ് എന്നറിയപ്പെടുന്ന വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ സ്റ്റുഡൻറ് എൻഗേജ്മെന്റ് പ്ലാറ്റ് ഫോമിന്റെ ഏറ്റവും നൂതനമായ കാൽവെയ്പാണ് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ കമ്മിറ്റിയുമായി കൈ കോർത്തുകൊണ്ട് ലോകമെമ്പാടുമുള്ള 15 മുതൽ 17 വരെ പ്രായ മുള്ള മിടുക്കന്മാരെയും മിടുക്കികളെയും സ്കോളർഷിപ്, മെന്റർഷിപ്, കരിയർ ഡെവലൊപ്മെന്റ് അവസരങ്ങൾ മുതലായവ സ്വന്തമാക്കുവാൻ വേദി ഒരുക്കുക എന്നുള്ളത്. ഇൻഗ്ലീഷിൽ “റൈസ്” അഥവാ “ഉയരുക” എന്ന അർദ്ധം വരുന്ന പ്രോഗ്രാം സ്കീമിദ് ഫ്യൂച്ചർസ് ആൻഡ് റോഡ്‌സ് ട്രസ്റ്റ് എന്ന കമ്പനിയുടെ സന്നദ്ധതയുള്ള മിടുക്കന്മാരായ ടീൻസിനായി ഒരുക്കിയിട്ടുള്ളതാണ്. അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 14 ആണ്. ഓൺലൈൻ അപേക്ഷിക്കാനുള്ള അവസരം അമേരിക്ക റീജിയൻ വെബ്‌സൈറ്റിൽ കൊടുത്തിരിക്കുന്നു.

ഇത് ഒരു ഗ്ലോബൽ ടാലെന്റ് പ്രോഗ്രാം കൂടിയാണ്. ഒരു നല്ല നാളേക്കുവേണ്ടി വീക്ഷണയത്തോടെ പ്രവർത്തിക്കുന്ന അതിസമർഥ്യമുള്ളവരെ യും, നല്ല താലന്തുകൾ ഉള്ള യുവാക്കളെയുമാണ് തിരഞ്ഞെടുക്കുന്നത് എന്ന് അമേരിക്ക റീജിയൻ പ്രസിഡന്റ് സുധിർ നമ്പ്യാർ, പിന്റോ കണ്ണമ്പള്ളി ഒരു പ്രസ്താവനയിലൂടെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ ലഭിക്കുവാൻ വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ വെബ് സൈറ്റ് WMCAMERICA.ORG/RISE സന്ദർശിക്കേണ്ടതാണെന്ന് അഡ്മിൻ വൈസ് പ്രസിഡന്റ് എൽദോ പീറ്റർ പറഞ്ഞു. കൂടാതെ ഫ്ലായറിൽ കൊടുത്തിരിക്കുന്ന ഈമെയിലിലും (wmcamerica.sep@gmail.com) ബന്ധപ്പെടാവുന്നതാണ്.

വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയന്റെ പ്രവർത്തനങ്ങളെ ഗ്ലോബൽ പ്രസിഡന്റ് ഗോപാല പിള്ള, വൈസ് ചെയർ ഡോക്ടർ വിജയ ലക്ഷ്മി, പി. സി. മാത്യു, ജോൺ മത്തായി, ചാക്കോ കോയിക്കലേത്, ജോസഫ് ഗ്രിഗറി, തോമസ് അറമ്പൻകുടി, റോണാ തോമസ്, അമേരിക്ക റീജിയൻ ചെയർമാൻ ഫിലിപ്പ് തോമസ്, ജോൺസൻ തലച്ചെല്ലൂർ, സെസിൽ ചെറിയാൻ, ഫിലിപ്പ് മാരേട്ട്, ശാന്ത പിള്ളൈ, മാത്യൂസ് എബ്രഹാം, സന്തോഷ് പുനലൂർ, ഷാനു രാജൻ മുതലായവർ മുക്ത കണ്ഠം പ്രശംസിച്ചു. മലയാളി മാതാപിതാക്കൾ കുട്ടികളെ ഇത്തരം പ്രോഗ്രാമുകളിൽ ചേർക്കുവാൻ പ്രചോദനം നൽകണമെന്ന് ഗ്ലോബൽ വൈസ് പ്രസിഡന്റ് പി. സി. മാത്യു അഭ്യർത്ഥിച്ചു.

പി പി ചെറിയാൻ

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

കെട്ടിട ഉടമയെ കൊല്ലാൻ ശ്രമം., വ്യാപാരി അറസ്റ്റിൽ.

കോട്ടയ്ക്കൽ: വാടകമുറി ഒഴിയാൻ പറഞ്ഞതിന്റെ പേരിൽ കെട്ടിട ഉടമയെ തീക്കൊളുത്തി കൊല്ലാന്‍ ശ്രമിച്ചെന്ന് പരാതി. ഇതുമായി ബന്ധപ്പെട്ട് നായാടിപ്പാറ കമ്മാടന്‍ പ്രകാശനെ (50) പൊലീസ് അറസ്റ്റു ചെയ്തു. കെട്ടിട ഉടമ പരവയ്ക്കല്‍ ഇസ്മായിലിന്റെ( 58)...

പച്ചോലത്തത്തകൾ (കവിത)

പാറിപ്പറന്നിടും പച്ചോലത്തത്തകൾപൂമാനത്തായ്നർത്തനമാടുന്നുവോപൂവിനു ചുംബനമേകുവല്ലോ ചിലർചാരത്തായ് ചേഷ്ടകൾകാട്ടുകല്ലോ! പൂവിൻസുഗന്ധം നുകർന്നുടൻ,ചിലരാതേനുണ്ടുരതിനൃത്തമാടിടുന്നുവാനിൽലീലകൾപലതവർ കാട്ടിടുന്നു,ചേലിൽമാനത്തുയർന്നുപറന്നു രമിക്കുന്നവർ! ചെഞ്ചുണ്ടുചേർത്തിണയുടെ കാതിൽകിന്നാരംചൊല്ലി ക്ഷണിക്കും പറക്കാൻനീലവിഹായസ്സിൽ നീളേപ്പറന്നു വെൺമേഘങ്ങൾതൊട്ടാമോദമോടെമടങ്ങും! ദൂരേക്കു പാറിപ്പറക്കുന്നനേരം പൊൻകതിരണിപ്പാടംതാഴേ കണ്ടുവെന്നാൽഒന്നായിവന്നു നെൽകതിർമണി വെട്ടിക്ഷണനേരത്തുവാനിലുയർന്നുപാറും! സ്വന്തമെന്നോതാനവർ,ക്കൊന്നുമില്ലചിന്തിക്കുവാനോ സമ്പത്തിൻ ഭാരമില്ലനാളെയെന്നുള്ളെയാചിന്തയുമില്ലവർക്കുള്ളിലോ അൽപ്പവും കള്ളവുമില്ല! അന്തിക്കുമാമരച്ചില്ലയിൽ ചേക്കേറുംഎല്ലാം മറന്നുരമിക്കുന്നു...

പന്നൽച്ചെടികൾ (കവിത)

അവൻ്റെ രക്തംചുട്ടെരിഞ്ഞതിനാലാണ്അവരുടെ അന്നം വെന്തുവന്നത് .അവൻ്റെ ഉപ്പുകുത്തിയവേർപ്പു കൊണ്ടാണ്,അവർ ഭക്ഷണത്തിൻ്റെരുചി ഭേതമറിഞ്ഞത്.ആഞ്ഞു വലിയുന്ന,അവൻ്റെ ഉച്ഛ്വാസങ്ങളായിരുന്നുഅവരുടെ ശ്വാസഗതിയുടെസ്പന്ദനങ്ങളായത് .അവൻ പാകപ്പെടുത്തിയമണ്ണിലാണ്അവരുടെ പരമ്പരകൾഅസ്ഥിവാരമിട്ടത്.അവൻ കാത്തുവച്ച,നീരൊഴുക്കുകളായിരുന്നുഅവരുടെ വരണ്ടതൊണ്ടയിലെദാഹത്തെ നനച്ചത് .അവൻ്റെ ദേഹം ചേർത്ത് പടുത്തപടുതകളിലായിരുന്നു അവരുടെസിംഹാസനങ്ങൾ ഗർജ്ജിച്ചത്.അവൻ...

വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവം: വർഗീയ മുതലെടുപ്പ് നടത്താൻ ശ്രമം

വർഗീയ മുതലെടുപ്പ് നടത്താൻ ബിജെപി ശ്രമം; പോലിസ് വസ്തുതകൾ പുറത്തുവിടണം - പോപുലർ ഫ്രണ്ട് പത്തനംതിട്ട ജില്ലയിലെ വടശേരിക്കരയിൽ ജലാറ്റിൻ സ്റ്റിക്കുകൾ കണ്ടെത്തിയ സംഭവത്തിൽ പോലിസ് കാര്യക്ഷമമായ അന്വേഷണം നടത്തി വസ്തുകകൾ പുറത്തുവിടണമെന്ന് പോപുലർ...
WP2Social Auto Publish Powered By : XYZScripts.com
error: