സന്തോഷ് എബ്രഹാം, ഫിലഡൽഫിയാ
വേൾഡ് മലയാളി കൌൺസിൽ പെൻസിൽവാനിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ അന്തരിച്ച പ്രശസ്ത കവയത്രി സുഗതകുമാരി ടീച്ചറിന്റെയും കവി അനിൽ പനച്ചൂരാന്റെയും അനുസ്മരണ സമ്മേളനം കാവ്യാഞ്ജലി എന്ന നാമധേയത്തിൽ ജനുവരി 16 രാവിലെ 10 മണിക്ക് സൂമിൽ കൂടി നടത്തപ്പെടുന്നു.
സ്വാമി സിദ്ധാനന്ദ ( ചിന്മയ മിഷൻ പെൻസിൽവാനിയ) അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതും , പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ , പ്രശസ്ത എഴുത്തുകാരി ഡോ. കെ . പി സുധീര എന്നിവർ അനുസ്മരണ പ്രഭാക്ഷണം നടത്തുന്നതും ആകുന്നു . ഈ സമ്മേളനത്തിൽ ഇന്ത്യയിലെയും അമേരിക്കയിലെയും ഗാനാലാപനരംഗത്തെ പ്രമുഖർ ജനസഹശ്രങ്ങൾ ഏറ്റുപാടി ഹൃദയച്ചെപ്പിൽ ഒളിപ്പിച്ച സുഗതകുമാരി ടീച്ചറിന്റെയും അനിൽ പനച്ചൂരാന്റെയും കവിതകൾക്ക് ജീവൻ പകരുന്നു. ഈ പരിപാടികൾ തത്സമയം മൊമെന്റ്‌സ് ലൈവ് ഫേസ്ബുക്കിൽ കൂടിയും, യൂടൂബിൽ കൂടിയും വീക്ഷിക്കാവുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്
ചെയർമാൻ
സന്തോഷ് എബ്രഹാം
(215) 605-6914
പ്രസിഡൻറ്
സിനു നായർ
(215) 668-2367
ജനറൽ സെക്രട്ടറി
സിജു ജോൺ
(267) 496-2080
ട്രഷറർ
റെനി ജോസഫ്
(215) 498-6090
ലിറ്ററേറ്റർ ഫോറം
സോയ നായർ
(267 ) 229 9449