റിപ്പോർട്ട്: പി.പി. ചെറിയാൻ
ഡന്റണ്‍ (ടെക്‌സസ്): ഫെബ്രുവരി 10 ബുധനാഴ്ച ഡന്റണില്‍ (ഡാലസ്) ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ഇന്ത്യന്‍ വിദ്യാര്‍ഥി അനുഷ് ബീറാം മരിച്ചു. തെലങ്കാനയില്‍ നിന്നുള്ള അനുഷ് യൂണിവേഴ്‌സിറ്റി ഓഫ് നോര്‍ത്ത് ടെക്‌സസ് (ഡന്റണ്‍) വിദ്യാര്‍ഥിയായിരുന്നു.
ഹൈവെ 380 യില്‍ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴാണ് ബുധനാഴ്ച വൈകിട്ട് അപകടത്തില്‍പെട്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് മരണമടയുകയായിരുന്നു.
മറ്റുള്ളവരെ സഹായിക്കുന്നതിന് ഒരു ഡോക്ടറാവണമെന്നായിരുന്നു സമര്‍ഥനായ ഈ വിദ്യാര്‍ഥിയുടെ ആഗ്രഹം. തെലങ്കാനയില്‍ നിന്നുള്ള ശ്രീകാന്ത് ബീറാം, ലതാ ബീറാം എന്നീ ദമ്പതിമാരുടെ മകനാണ് അനുഷ്.
അപകടത്തെ കുറിച്ചുള്ള വിശദ വിവരങ്ങളോ, സംസ്‌ക്കാര ചടങ്ങുകളുടെ വിശദവിവരങ്ങളോ ഇതുവരെ ലഭ്യമല്ല.
