ഫിലാഡൽഫിയ: ട്രൈസ്റ്റേറ്റ് കേരളം ഫോറം 2021 ഭാരവാഹികളായി സുമോദ് നെല്ലിക്കാല (ചെയർമാൻ), സാജൻ വർഗീസ് (ജനറൽ സെക്രട്ടറി), രാജൻ സാമുവേൽ (ട്രെഷറർ), വിൻസെൻറ്റ് ഇമ്മാനുവേൽ (ഓണാഘോഷ ചെയർമാൻ), ജോർജ് നടവയൽ (ഓണാഘോഷ കോ ചെയർമാൻ)
ജോർജ് ഓലിക്കൽ, ജോബീ ജോർജ്, ഫീലിപ്പോസ് ചെറിയാൻ (എക്സിക്യൂട്ടിവ് വൈസ് ചെയർമെൻ), റോണീ വർഗീസ് (അസ്സോസിയേറ്റ് സെക്രട്ടറി), ലെനോ സ്കറിയാ (അസ്സോസിയേറ്റ് ട്രഷറാർ), അലക്സ് തോമസ് ( കേരള ദിനാഘോഷ ചെയർമാൻ), കുര്യൻ രാജൻ , ജോൺ സാമുവേൽ (ഫണ്ട് റെയ്സിങ്ങ്), റോയി തോമസ്, ജോൺ പി വർക്കി, ദിലീപ് ജോർജ് (ഓണ സദ്യ), അനൂപ് ജോസഫ് (കൾച്ചറൽ പ്രോഗ്രാം), അഭിലാഷ് ജോർജ്, മാത്യൂസൺ സക്കറിയാ (സ്പോട്സ്), സുധാ കർത്താ (റിസപ്ഷൻ), ബ്രിജിറ്റ് വിൻസൻ്റ് , സുരേഷ് നായർ (പ്രൊസഷൻ), ജീമോൻ ജോർജ് (അവാർഡ്), മോഡി ജേക്കബ്, ടിജെ തോമസൺ (കർഷക അവാർഡ്), സരിൻ കുരുവിള, അനീഷ് ജോയ്, ലിബിൻ തോമസ് (സോഷ്യൽ മീഡിയാ), ജോർജ് കുട്ടി ലൂക്കോസ് (ലിറ്റററി) എന്നിവർ 2021 വർഷത്തെ ഭാരവാഹികളായി തുടരുവാൻ ട്രൈസ്റ്റേറ്റ് കേരളാഫോറം ജനറൽ ബോഡിയിൽ ഐകകണ്ഠ്യേന തീരുമാനം.

ചെയർമാൻ സുമോദ് നെല്ലിക്കാലയുടെ അധ്യക്ഷതയിൽ കൂടിയ വാർഷീക പൊതുയോഗത്തിൽ വച്ച് 2020 ലെ വാർഷീക റിപ്പോർട്ട് ജനറൽ സെക്രട്ടറി സാജൻ വർഗീസും, വാർഷീക കണക്കു ട്രസ്റ്റീ രാജൻ സാമുവേലും അവതരിപ്പിച്ചു. 2021 ഓണാഘോഷ പരിപാടികൾ അരങ്ങേറാൻ സാഹചര്യം അനുകൂലമാകും എന്ന് ഓണാഘോഷ ചെയർമാൻ വിൻസെൻറ്റ് ഇമ്മാനുവേൽ പ്രത്യാശ പ്രകടിപ്പിച്ചു. പി വി കുഞ്ചെറിയ, സുഗതകുമാരി, അനിൽ പനച്ചൂരാൻ എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. റോണി വർഗീസ് നന്ദി പ്രകാശനം നടത്തി.
