17.1 C
New York
Tuesday, May 17, 2022
Home US News ട്രാൻസ്പോർട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയിൽ പുള്ളിക്കുവേണ്ടി തിരച്ചിൽ തുടരുന്നു.

ട്രാൻസ്പോർട്ട് ബസ് തട്ടിയെടുത്ത് രക്ഷപ്പെട്ട ജയിൽ പുള്ളിക്കുവേണ്ടി തിരച്ചിൽ തുടരുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

 

സെന്റർവില്ല(ടെക്സസ്): ജയിൽ പുള്ളികളുമായി പോയിരുന്ന ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് ക്രിമിനൽ ജസ്റ്റിസിന്റെ ട്രാൻസ്പോർട്ട് ബസ്സിലെ ഡ്രൈവറെ മർദ്ദിച്ചു വാഹനവുമായി രക്ഷപ്പെട്ട പ്രതിക്കുവേണ്ടി ലിയോൺ കൗണ്ടി ഷെറിഫ് ഓഫീസ് അന്വേഷണം ശക്തമാക്കി. പ്രതിയെകുറിച്ചു വിവരം ലഭിക്കുന്നവർ 911 വിളിച്ചോ, ഷെറിഫ് ഓഫീസുമായോ ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. മെയ് 12 വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

ബസ്സിൽ ഉണ്ടായിരുന്ന ജയിൽ പുള്ളി ഗൊൺസാലാ ലോപസ് (46), ബസ്സിന്റെ ഡ്രൈവറെ മർദിച്ചു നിയന്ത്രണം ഏറ്റെടുത്തു. അതിവേഗത്തിൽ മുന്നോട്ടുപോയ വാഹനം സെന്റർ വില്ലക്കു രണ്ടു മൈൽ വെസ്റ്റിൽ അപകടത്തിൽ പെട്ടു. ഉടനെ ബസ്സിൽ നിന്നും ഇറങ്ങി മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശത്തിലൂടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ബസ്സിലുണ്ടായിരുന്ന മറ്റു പ്രതികൾ ആരും തന്നെ രക്ഷപ്പെടാൻ ശ്രമിച്ചില്ല. കാര്യമായ പരുക്കളും ഉണ്ടായിരുന്നില്ല.

ഹിഡൻഗൊ കൗണ്ടിക്കു പുറത്തുവെച്ചു നടത്തിയ കൊലപാതകത്തിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വന്നിരുന്ന പ്രതിക്ക് വെബ് കൗണ്ടിയിലെ മറ്റൊരു കൊലപാതക കേസ്സിൽ വിചാരണ നേരിട്ടു വരികയാണ്.

രക്ഷപ്പെട്ട പ്രതി അപകടകാരിയാണെന്നും, ഇയാളെ കണ്ടെത്തിയാൽ നേരിട്ടു പിടികൂടാൻ ശ്രമിക്കരുതെന്നും പോലീസിനെ അറിയിക്കണമെന്നും ലിയോൺ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.

റിപ്പോർട്ട്: പി.പി. ചെറിയാൻ

Facebook Comments

COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -

Most Popular

ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ്.

സംസ്ഥാനത്ത് കാലാവസ്ഥാ വ്യതിയാനം കാരണം ഡെങ്കിപ്പനി, എലിപ്പനി വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇനിയുള്ള 4 മാസങ്ങള്‍ വളരെ ശ്രദ്ധിക്കണം. പകര്‍ച്ച വ്യാധികള്‍ക്കെതിരെ ശക്തമായ...

മീന്‍എണ്ണ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗ സാദ്ധ്യത കുറവായിരിക്കുമെന്ന് പഠനം

മീന്‍എണ്ണ ഗുളിക അഥവാഫിഷ് ഓയില്‍സപ്ലിമെന്റുകളെക്കുറിച്ച് നാമെല്ലാം സുപരിചിതരാണ്. എണ്ണമയമുളള മത്സ്യങ്ങളായ സാല്‍മോണ്‍, വെളുത്ത മത്സ്യം, മത്തി എന്നിവയില്‍നിന്നും അവയുടെ തോലുകളില്‍നിന്നുമാണ് മീന്‍ എണ്ണ എടുക്കുന്നത്. ഇതിലൂടെ നമുക്ക് ലഭിക്കുന്ന ആരോഗ്യ ഗുണങ്ങള്‍ ഏറെയാണ്....

ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികൾ മരിച്ചു.

ചാവക്കാട്: ദേശീയപാത ചേറ്റുവയിൽ ബസിടിച്ച് ബൈക്ക് യാത്രികരായ ദമ്പതികളുടെ വിയോഗ വാർത്ത നാടിനെ ഞെട്ടിച്ചു. കടപ്പുറം അഞ്ചങ്ങാടി വെളിച്ചെണ്ണപ്പടി സ്വദേശി മുനൈഫ് (32), ഭാര്യ മുംബൈ സ്വദേശി സുവൈബ (22) എന്നിവരാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍-...

പാലക്കാട് കല്ലാംകുഴി സുന്നി പ്രവര്‍ത്തകരുടെ കൊല; 25 പ്രതികൾക്കും ഇരട്ടജീവപര്യന്തവും പിഴയും ശിക്ഷ വിധിച്ചു.

മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ രണ്ട് സുന്നിപ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ 25 പ്രതികൾക്കും ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. പാലക്കാട് ജില്ലാ ജുഡീഷ്യല്‍ ഫാസ്റ്റ് ട്രാക്ക്...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: