കാലിഫോർണിയ: ഓക്ക്ലാന്റ് കാലിഫോർണിയായിൽ ട്രാൻസ് ജന്റർ വിഭാഗത്തിൽപ്പെട്ട കറുത്തവർഗ്ഗക്കാരിയും, മോഡലുമായ നിക്കെയ് ഡേവിസിനെ(33) വെടിയേറ്റ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.
ഡിസംബർ 3 വെള്ളിയാഴ്ച ഇവർ താമസിച്ചിരുന്ന ഹെവാർസിനു സമീപമുള്ള സ്ട്രീറ്റിൽ പുലർച്ച നാലുമണിയോടെയാണ് തലക്ക് വെടിയേറ്റനിലയിൽ നിക്കെയ് ഡേവിസിനെ കണ്ടെത്തിയത്. സംഭവസ്ഥലത്തുവെച്ചു തന്നെ ഇവർ മരിച്ചിരുന്നതായി ഓക്ക് ലാന്റ് പോലീസ് പറഞ്ഞു. അമേരിക്കയിൽ ഈ വർഷം കൊലപ്പെടുന്ന ട്രാൻസ് ജന്റർ വിഭാഗത്തിൽപ്പെട്ട 50-ാമത്തെ ഇരയാണ്. നിക്കയ് ഡേവിഡ്. ഈ വിഭാഗത്തിനെതിരെ പൊതുവിൽ അക്രമം വർദ്ധിച്ചുവരികയാണ്.
സുന്ദരിയും, മോഡലുമായ ഡേവിഡ് തുണി വ്യവസായം തുടങ്ങണമെന്ന് സ്വപ്നം കണ്ട വ്യക്തിയായിരുന്നുവെന്നും ഹൂമൺ റൈറ്റ്സ് കാംപയ്ൻ പത്രപ്രസ്താവനയിൽ പറഞ്ഞു. സോഷ്യൽ മീഡിയായിലും ഇവർ സജീവമായിരുന്നുവെന്നും പ്രസ്താവനയിൽ ചൂണ്ടികാട്ടുന്നു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ വംശീയ കൊലപാതകമാണെന്ന് പറയാൻ കഴിയില്ലെന്ന് ഓക്ക്ലാന്റ് പോലീസ് പറഞ്ഞു. ട്രാൻസ്ജന്റർ വിഭാഗത്തോട് എതിർപ്പുള്ളവരായിരിക്കും ഈ കൊലപതാകങ്ങൾക്ക് പുറകിൽ എന്നാണ് ഓക്ക്ലാന്റ് എൽ ജി ബി ടി കമ്മ്യൂണിറ്റി സെന്റർ കോഫൗണ്ടറും, സി.ഇ.ഓ.യുമായ ജോ ഹോക്കിൻസ് പറഞ്ഞു.
പോലീസ് അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ചു വിവരം ലഭിക്കുന്നവർ ഓയ്ലാന്റ് പോലീസ് ഡിപ്പാർട്ട്മെന്റ് ഇനെ 510 238 3821 നമ്പറിൽ വിളിച്ചു അറിയിക്കണമെന്ന് അഭ്യർത്ഥിച്ചു.
റിപ്പോർട്ട്: പി. പി. ചെറിയാൻ