17.1 C
New York
Monday, August 15, 2022
Home US News ട്രാഷില്‍ കളഞ്ഞ ഒരു മില്യണ്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ അബി ഷാ...

ട്രാഷില്‍ കളഞ്ഞ ഒരു മില്യണ്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് തിരിച്ചു നല്‍കി ഇന്ത്യന്‍ അമേരിക്കന്‍ അബി ഷാ മാതൃക കാട്ടി

റിപ്പോർട്ട്: പി.പി. ചെറിയാൻ

സൗത്ത് വിക്ക് (മാസ്സച്യൂസെറ്റ്സ്): ഇന്ത്യന്‍ അമേരിക്കന്‍ സ്‌റ്റോറില്‍ നിന്നും വാങ്ങിയ ലോട്ടറി ടിക്കറ്റ് സ്‌ക്രാച്ചു ചെയ്തതിനുശേഷം സമ്മാനം ഇല്ലായെന്ന് ഉറപ്പാക്കി വലിച്ചെറിഞ്ഞ ടിക്കറ്റ് സ്റ്റോര്‍ ഉടമസ്ഥന്‍ ശരിയായി പരിശോധിച്ചപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തുകയും ഇതിന്റെ ഉടമയെ തേടിപിടിച്ചു തിരിച്ചേല്‍പിക്കുകയും ചെയ്ത സംഭവം എല്ലാവരുടേയും പ്രശംസ നേടി.

ലിയ റോസ് എന്ന യുവതിയാണ് സൗത്ത്പിക്കിലുള്ള ഇന്ത്യന്‍ അമേരിക്കന്‍ സ്റ്റോറില്‍ നിന്നും ടിക്കറ്റു വാങ്ങിയത്. ഉച്ചഭക്ഷണത്തിന് ഇറങ്ങിയപ്പോഴായിരു അത്. തിരക്കു പിടിച്ചു ടിക്കറ്റ് സ്‌ക്രാച്ച് ചെയ്തു നോക്കി. സമ്മാനം ഇല്ലാ എന്ന് തോന്നിയതിനാല്‍, തൊട്ടടുത്തുള്ള ട്രാഷ് കാനിലേക്ക് ടിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. വൈകീട്ട് സ്‌റ്റോര്‍ ഉടമസ്ഥന്‍ അബി ഷാാ ട്രാഷ് കാന്‍ വൃത്തിയാക്കുന്നതിനിടയില്‍ ലോട്ടറി ടിക്കറ്റ് ശ്രദ്ധയില്‍പ്പെട്ടു. എല്ലാ നമ്പറും സ്‌ക്രാച്ച് ചെയ്തിട്ടില്ലാ എന്ന് തോന്നിയതിനാല്‍ വീണ്ടും എല്ലാ സ്‌ക്രാച്ചു ചെയ്തു നോക്കിയപ്പോള്‍ ഒരു മില്യണ്‍ ഡോളര്‍ സമ്മാനം ലഭിച്ചതായി കണ്ടെത്തി. ഉടനെ ഇതിന്റെ ഉടമസ്ഥയെ കണ്ടെത്തി. ഇവര്‍ സ്ഥിരമായി കടയില്‍ വന്നുകൊണ്ടിരുന്ന സ്ത്രീയായിരുന്നു.

മെയ് 24 -നാണ് ലോട്ടറി അടിച്ച വിവരം ലിയ റോസ് പുറത്തു വിട്ടത്.
ഇത്രയും സന്മനസു കാണിച്ച കടയുടമസ്ഥനു പ്രത്യേകം നന്ദിയുണ്ടെന്നും ഇവര്‍ പറഞ്ഞു. ഒരു മില്യണ്‍ സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റ കടയുടമസ്ഥന് 10,000 ഡോളറിന്റെ ബോണസ് ലഭിക്കും. പതിനായിരം ഡോളര്‍ ലഭിച്ച സന്തോഷത്തിലാണ് അബി ഷായും.

Facebook Comments

COMMENTS

- Advertisment -

Most Popular

ശ്രീകൃഷ്ണ ജയന്തി ആഘോഷം

കോട്ടയ്ക്കൽ. ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായി ബാലഗോകുലത്തിന്റെയും ആഘോഷ സമിതിയുടെയും നേതൃത്വത്തിൽ പറപ്പൂരിൽ പതാക ദിനം ആചരിച്ചു. കുറുംബക്കാവിൽ സി.ശിവദാസനും ഇരിങ്ങല്ലൂർ അയ്യപ്പൻക്കാവിൽ കാവുങ്ങൽ വിജയലക്ഷ്മിയും പതാക ഉയർത്തി. കുട്ടികൾക്കും അമ്മമാർക്കുമായി വിവിധ മത്സരങ്ങൾ...

സ്വാതന്ത്ര്യ ദിനാഘോഷം

കോട്ടയ്ക്കൽ. സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭയിലെ അങ്കണവാടി വിദ്യാർഥികളുടെ നേതൃത്വത്തിൽ സന്ദേശറാലി നടത്തി. നഗരസഭാധ്യക്ഷ ബുഷ്റ ഷബീർ ഉദ്ഘാടനം ചെയ്തു. സ്ഥിരസമിതി അധ്യക്ഷൻ ആലമ്പാട്ടിൽ റസാഖ് അധ്യക്ഷത വഹിച്ചു. കെ.സീതാലക്ഷ്മി, ടി.വി.മുംതാസ്,...

“ദേവദൂത” ഗായിക സന്തോഷത്തിലാണ്.

കോട്ടയ്ക്കൽ. 37 വർഷം മുൻപ് ഭരതന്റെ സംവിധാനത്തിൽ ഇറങ്ങിയ "കാതോടുകാതോര"ത്തിലെ "ദേവദൂതർ പാടി"യെന്ന പാട്ട് തരംഗമായി മാറിയതിൽ സന്തോഷിക്കുന്നവർ ഏറെയാണ്. അവരിൽ സംഗീത സംവിധായകൻ ഔസേപ്പച്ചനൊപ്പം മുൻനിരയിലുണ്ട് ഗായിക ലതിക. ഈ പാട്ടടക്കം...

സ്നേഹ ഭാരതം (കവിത)

സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ പിന്നിടുകയാണ് നമ്മുടെ ഇന്ത്യ. നാനാത്വത്തിൽ ഏകത്വം എന്ന സ്നേഹ മന്ത്രം കൊണ്ട് അതിശയങ്ങൾ സൃഷ്ടിച്ച് ഇനിയും ഉയരങ്ങളിലേക്ക് പറക്കാൻ നമുക്കും നമ്മുടെ സ്നേഹ ഭാരതത്തിനുമാവട്ടെ എന്ന പ്രാർത്ഥനയോടെ ..... സ്വതന്ത്ര...
Facebook Comments
WP2Social Auto Publish Powered By : XYZScripts.com
error: